News & Events    
 
 
     
     
   
     
   
     
 
 
  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തണ്ടികയോടനുബന്ധിച്ചുള്ള തൃപ്പുത്തരി സദ്യയ്‌ക്കാവശ്യമായ കലവറ നിറയ്‌ക്കല്‍ നടന്നു  
  ;  
 
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ ഭാഗമായി തണ്ടികയോടനുബന്ധിച്ചുള്ള തൃപ്പുത്തരി സദ്യയ്‌ക്കാവശ്യമായ പലചരക്ക്‌, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്‌ക്കല്‍ ചടങ്ങ്‌ തിങ്കളാഴ്‌ച രാവിലെ നടന്നു. ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ നടക്കുന്ന കലവറ നിറയ്‌ക്കലില്‍ പുത്തരി സദ്യക്കാവശ്യമായ ഉണക്കലരി, നാളികേരം, ശര്‍ക്കര, പപ്പടം, നേന്ത്രക്കായ, ചേന, ചേമ്പ്‌, മത്തങ്ങ, ഇടിയന്‍ചക്ക, കദളിപഴം, തൈര്‌, പലവ്യഞ്‌ജനങ്ങള്‍ മുതലായവ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു. 30ന്‌ ചാലക്കുടി പോട്ട കച്ചേരിയില്‍ നിന്നും ഭക്തജനങ്ങളുടെ സഹായസഹകരണത്തോടെ പത്തര തണ്ടികയുമായി ഉച്ചയ്‌ക്ക്‌ 12ന്‌ പുറപ്പെടും. വൈകീട്ട്‌ 5ന്‌ ഠാണാവില്‍ എത്തിച്ചേര്‍ന്നശേഷം നാദസ്വരമേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേയ്‌ക്കം, അവിടെ നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്‌ക്കും എത്തിച്ചേരും. 31ന്‌ ക്ഷേത്രത്തില്‍ പുത്തരി പൂജയും, തുടര്‍ന്ന്‌ പുത്തരി സദ്യയും നടക്കും. രാത്രി 8ന്‌ ശേഷം ഉണ്ണായിവാരിയര്‍ സ്‌മാരക കലാനിലയം വക കല്ല്യാണ സൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും. ശനിയാഴ്‌ച രാവിലെ മുക്കുടി പൂജ, തുടര്‍ന്ന്‌ മുക്കുടി പ്രസാദം വിതരണം എന്നിവ ഉണ്ടായിരിക്കും.
 
     
  കൂടല്‍മാണിക്യദേവസ്വം ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു  
   
     
 
കൂടല്‍മാണിക്യദേവസ്വം ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഇരിങ്ങാലക്കുട ദേവസ്വം ഓഫിസില്‍ നടന്ന ചടങ്ങില്‍ ദേവസ്വം കമ്മിഷണർ വി എം ഗോപാലമേനോന്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് പനമ്പിള്ളി രാഘവമേനോന്‍ , ജെ മനോജ്‌ ,വിനോദ് തറയില്‍ ,സി മുരാരി, വല്ലഭന്‍ നമ്പൂതിരി ( തന്ത്രി പ്രതിനിധി ) ,വി സി രാമചന്ദ്രന്‍ (ജീവനക്കാരുടെ പ്രതിനിധി ) ,അശോകന്‍ ഐത്തോടന്‍ ( എസ് സി – എസ് ടി പ്രതിനിധി ) എന്നിവരാണ് മൂന്നാമത്തെ കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റത്. 3 വര്‍ഷത്തെ കാലാവധിയാണ് ഭരണസമിതിയ്ക്കുള്ളത്‌.സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ദേവസ്വം കമ്മിഷണര്‍ വി എം ഗോപാലമേനോന്റെയും അഡ്മിനിസ്ട്രെറ്റര്‍ എ എം സുമയുടെയും നേതൃത്വത്തില്‍ യോഗം കൂടി പനമ്പിള്ളി രാഘവമേനോനെ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനായി തിരഞ്ഞെടുത്തു.
 
     
  < < Latest    
   
  Poojas  
  Routine Poojas  
  Dhanwanthara Moorthy to ailing Devotees  
     
  Gallery