NEWS2024 ലെ കർക്കിടക രാമായണ മാസാചരണത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കൂടൽമാണിക്യം ദേവസ്വം ഒരുക്കിയ സൗകര്യങ്ങൾ


ഈ വർഷത്തെ നാലമ്പല ദർശനം 2024 ജൂലായ് 16 മുതൽ ആഗസ്റ്റ് 16 കൂടി ആചരിക്കുകയാണ്. പ്രസ്‌തുത ദർശനത്തിന് ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് 29/06/2024ന് ശനിയാഴ്‌ച ബഹു. ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അവർകളുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളേയും നാലു ക്ഷേത്രങ്ങളിലെ ഭാരവാഹികളേയും ഗവൺമെന്റ് ഉദ്യോഗസ്ഥരേയും കൂട്ടി ചേർത്ത് ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി യോഗവും ചേർന്നിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇക്കൊല്ലം ഭക്തജനങ്ങൾക്ക് മഴ കൊള്ളാതെ വരി നിൽക്കുന്നതിന് കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെ പന്തൽ നിർമ്മിക്കുകയും ക്ഷേത്ര മതിൽക്കകത്ത് ക്യൂ നിൽക്കുന്ന ഭാഗങ്ങളിൽ 5000 പേർക്ക് ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 4 മുതൽ 8 മണി വരെ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ട്. വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ദേവസ്വം കൊട്ടിലാക്കൽ മൈതാനവും മണിമാളിക സ്ഥിതി ചെയ്‌തിരുന്ന സ്ഥലവും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റും ഉപയോഗിക്കാവുന്നതാണ്. പ്രാഥമിക സൗകര്യങ്ങൾക്ക് പാർക്കിങ് ഗ്രൗണ്ടിലെ ടോയ്‌ലറ്റുകൾക്ക് പുറമെ പടിഞ്ഞാറെ നടയിലും, കൂടാതെ ഇ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി സി.സി.ടി.വി ക്യാമറകൾ കൂടുതൽ ഒരുക്കുന്നുണ്ട്. ഹൈക്കോടതി വിധി നിലവിൽ ഉള്ളതിനാൽ കെ.എസ്.ആർ.ടി.സി ക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കുന്നതിന് സാധ്യമല്ല എന്നുള്ള വിവരവും അറിയിക്കുന്നു. കൂടാതെ ദർശനത്തിന് വരുന്ന അംഗപരിമിതർ, പ്രായം ചെന്നവർ, എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്യുന്നുണ്ട്. പ്രത്യേക വഴിപാട് എന്ന നിലക്ക് സമ്പൂർണ്ണ നെയ്യ് സമർപ്പണം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്‌തുത വഴിപാട് രശീത് ആക്കുന്നവർക്ക് വരി നിൽക്കാതെ നേരിട്ട് ദർശനം നടത്തുവാനും ആയതിന് വഴിപാട് പ്രസാദം നൽകുവാനും ഉദ്ദേശിക്കുന്നു. വരുന്ന ഭക്തജനങ്ങൾക്ക്, വഴിപാട് രശീതി ആക്കുവാനും, പ്രസാദങ്ങളായ പായസം, അവിൽ, വഴുതിന വാങ്ങുന്നതിന് പ്രത്യേക കൗണ്ടറുകളും ഏർപ്പാടു ചെയ്‌തിട്ടുണ്ട്. കൂടാതെ ഭഗവാൻ്റെ ഫോട്ടോ, ചരിത്രപുസ്‌തകം, കീചെയിൻ തുടങ്ങിയവ വാങ്ങുന്നതിനും സൗകര്യമുണ്ട്. നാലമ്പല ദർശനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് കൂടൽമാണിക്യം ദേവസ്വം വേണ്ട കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടംകുളം നവീകരണ പ്രവർത്തനത്തിനായി 4 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി സർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാ സാമ്പത്തിക വർഷവും ബഡ്‌ജറ്റിൽ ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു കിടക്കുന്ന കുളങ്ങളുടെയും, കാവുകളുടേയും ആൽത്തറയുടെയും സംരക്ഷണത്തിന് 1 കോടി രൂപ വകയിരുത്താറുണ്ട്. ഈ ഒരു കോടി രൂപയും അധികമായി 3 കോടി രൂപയും ഉൾപ്പെടെ ഇത്തവണ 4 കോടി രൂപ വകയിരുത്തിയാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കുട്ടംകുളം നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. സർക്കാർ വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലും ബഹു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും, നമ്മുടെ എം.എൽ.യുമായ ഡോ.ആർ.ബിന്ദു മിനിസ്റ്ററുടെ ശക്തമായ ഇടപെടൽ സർക്കാർ തലങ്ങളിലും ദേവസ്വം ഫിനാൻസ് വകുപ്പുകളിലും ഉണ്ടായതു കൊണ്ടു മാത്രമാണ് ഇത്തവണ കുട്ടംകുളം നവീകരണ പ്രവർത്തനത്തിന് ഇത്തവണ ബഡ്ജറ്റ് വകയിരുത്തിയ 1 കോടി രൂപയും, കൂടാതെ അധികമായി 3 കോടി രൂപയും ബഡ്‌ജറ്റിൽ വകയിരുത്തി അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി ബഹു. മന്ത്രിക്ക് എല്ലാവിധ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മാനേജിങ് കമ്മിറ്റിക്ക് അറിയിക്കാനുള്ളത്, അനുവദിച്ച 4 കോടി രൂപ PWD ഡെപ്പോസിറ്റ് വർക്ക് ആയാണ് പ്രവർത്തി നടക്കുന്നത്. ആയതിനാൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയിർ PWD ബിൽഡേഴ്‌സ് ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി എത്രയും 2S പ്രവർത്തി തുടങ്ങുന്നതിനുള്ള നടപടിയുണ്ടാകാനും, 2024 - 2025 സാമ്പത്തിക വർഷം തന്നെ ഈ തുക ചെലവഴിക്കാനുമുള്ള സമീപനം പ്രസ്‌തുത വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഞങ്ങൾ PWD ബിൽഡിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പ്രവർത്തി നടത്തുന്നതിന് എല്ലാ തരത്തിലുള്ള സഹായവും സഹകരണവും കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അറിയിക്കുന്നു. ശ്രീ കൂടൽമാണിക്യം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരിയായ ഇരിങ്ങാലക്കുടയെ തീർത്ഥാടന നഗരിയായി ഉയർത്തുന്നതിൻ്റെ ഭാഗമായി സമർപ്പിച്ച പ്രാസാദ് പ്രോജക്റ്റ് 04.05.202208 വിനോദ സഞ്ചാര വകുപ്പിന് സമർപ്പിച്ചിരുന്നെങ്കിലും, ആയത് പ്രാസാദ് പ്രോജക്റ്റ് ഗൈഡ് ലൈൻസ് അനുസരിച്ച് തയ്യാറാക്കി - കൺസെപ്റ്റ് നോട്ട്/പ്രോജക്റ്റ് ഡി.പി.ആർ അടിയന്തിരമായി. വിനോദസഞ്ചാരവകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണമെന്ന് 01.06.202408 ആവശ്യപ്പെട്ടതുപ്രകാരം പ്രോജക്റ്റ് ഡി.പി.ആർ 232 പേജും, കൺസെപ്റ്റ് നോട്ട് 25 പേജും വെള്ളാങ്ങല്ലൂർ ഉള്ള Mudbricks എന്ന സ്ഥാപനത്തിലെ ആർക്കിടെക്റ്റ് സൂര്യപ്രശാന്തിന്റെ്റെ നേത്യത്വത്തിൽ തയ്യാറാക്കി വിനോദസഞ്ചാരവകുപ്പിന്റെ തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, ദേവസ്വം കമ്മീഷ്‌ണർ എന്നിവർക്ക് 08/07/2024ന് അയച്ചു കൊടുത്തിട്ടുണ്ട് എന്ന വിവരവും അറിയിക്കുന്നു. Total project cost: 60,16,27,267,00 GST 18% : 10,82,92,908.00 Grant total : 70,99,20,175.00 Un for seen : 79,825.00 71,00,00,000 കേന്ദ്ര ഗവൺമെന്റിൻ്റെ ടി പ്രോജക്റ്റ് നിർവ്വഹണത്തിനായി പ്രസ്തുത തൂക ദേവസ്വത്തിന് അനുവദിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.അയ്യങ്കാവ് ക്ഷേത്രത്തിലെ ശാസ്താവിന്റെ പ്രതിഷ്ഠാദിനം
വിത്തെറിയൽ ചടങ്ങ്


കർക്കിടക മാസത്തിലെ അത്തം നാളിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി ക്ഷേത്രം ഭൂമിയിൽ വിത്തു വിതയ്ക്കൽ ചടങ്ങു നടന്നു. ദേവസ്വം ചെയർമാൻ അഡ്വ.ശ്രീ.സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെംബർ ഡോ. മുരളി ഹരിതം ചടങ്ങിന് സ്വാഗതം പറഞ്ഞു. മെംബർമാരായ രാഘവൻ മുളങ്ങാടൻ ,അഡ്വ. അജയ് കുമാർ, വി.സി പ്രഭാകരൻ, ബിന്ദു, അഡ്മിനിസ്റ്റ്രേറ്റർ ശ്രീമതി ഉഷാനന്ദിനി, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ   പങ്കെടുത്തു.ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മത സൗഹാർദ യോഗം ഏപ്രിൽ 27 ന്


ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മത സൗഹാർദ യോഗം ഏപ്രിൽ 27 ന് രാവിലെ 10 :30 ന് നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു യോഗം ഉദ്ഘാടനം ചെയ്‌തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ ഗോപി യോഗം അദ്ധ്യക്ഷൻ വഹിച്ചു.കൊടിപ്പുറത്തുവിളക്ക് ഇന്ന്


സംഗമപുരിയെ ആവേശത്തിലാഴ്ത്തി 10 ദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യം ഉത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാത്രി എട്ടരയോടെ തന്ത്രി നഗരമണ്ണ് ഇല്ലത്ത് ഋഷികേശ് നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേൽ ശാന്തിമാരായ പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ആനന്ദൻ നമ്പൂതിരി, മണക്കാട് പരമേശ്വരൻ നമ്പൂതിരി, അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ സഹകാർമികരായി. ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ആചാര്യവരണത്തിൽ കുളമണ്ണില്ലത്ത് ന്ദ്രൻ മൂസ്സ് കൂറയും പവിത്രവും ആചാര്യന്മാർക്ക് കൈമാറി.കുടൽമാണിക്യം തിരുവത്സവം 2024 തിരുവുത്സവം കൊടിയേറ്റം ഏപ്രിൽ 21 ഞായർ രാത്രി 8.10 നും 8.40 നും മദ്ധ്യേ


കൊടിയേറ്റ ദിവസമായ ഏപ്രിൽ 21 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷൻ ഉദ്ഘാടനം, വൈകീട്ട് 6.30 ന് ഐസിഎൽ ഗ്രൂപ്പ് സി.എം.ഡി ശ്രീ കെ.ജി അനിൽകുമാർ സ്പോൺസർ ചെയ്യുന്ന അലങ്കാരപന്തൽ, പുഷ്പാലങ്കാരം, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, വൈകീട്ട് 7 മണിക്ക് പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ നടത്തുന്ന പള്ളിവേട്ട ആൽത്തറ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം എന്നിവയും നടക്കുന്നതാണ്. മുഴുവൻ ഭക്തജനങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.തിരുവുത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നറയ്ക്കൽ ചടങ്ങ് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക്


ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തുന്നതാണ്. ഭക്തജനങ്ങൾക്ക് അരി, ശർക്കര,നാളികേരം, പലവ്യഞ്ജനങ്ങൾ,നെയ്യ് പച്ചക്കറികൾ മുതലായവ സമർപ്പിക്കാവുന്നതാണ് .രാവിലെ 5 മണി മുതൽ 6 .30 വരെ ഗണപതി ഹോമം അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വൈകീട്ട് 6.30ന് ക്ഷേത്രത്തിനകത്ത് ശുദ്ധിക്രിയകളുടെ ആരംഭം.2018 വർഷം മുതൽ തുടരുന്ന കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ


1. ദേവസ്വം പറമ്പുകളിലെല്ലാം തെങ്ങുകൾ നട്ടു പിടിപ്പിച്ചു.5 വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള നാളികേരങ്ങൾ പുറത്ത് നിന്ന് വാങ്ങാതെ ദേവസ്വം സ്വയം പര്യാപ്തമാവും. 2. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ആവശ്യമായ നെൽക്കതിരുകൾ ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ കൃഷി ചെയ്യുന്നു. 3. വഴിപാടേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ഠാണാവിലെ ദേവസ്വം പറമ്പിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി കഴിപ്പിച്ചു. 4. 60 വർഷം പഴക്കമുള്ള മണിമാളിക ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭയുടെയും, പിഡബ്ല്യുഡിയുടേയും നിർദ്ദേശാനുസരണം പൊളിച്ചു മാറ്റുകയും മുപ്പതിനായിരം സ്ക്വയർ ഫീറ്റ് ഉള്ള മൂന്നുനില ഷോപ്പിങ്ങ് കോംപ്ലക്സിന്റെ നിർമ്മാണത്തിനുള്ള അനുമതികൾക്കായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. 5. പ്രമുഖ വ്യവസായി ശ്രീ ജനാർദ്ദനൻ കാക്കരയുടെ സഹായത്താൽ ക്ഷേത്രത്തിനകത്ത് സ്ഥിരം സ്റ്റേജ് നിർമ്മിക്കാൻ സാധിച്ചു. ഇതിലൂടെ ഓരോ വർഷവും ഉത്സവ സമയത്ത് താൽക്കാലിക സ്റ്റേജ് നിർമ്മിക്കുന്നതിലൂടെ ദേവസ്വത്തിന് ഉണ്ടാകുന്ന സാമ്പത്തിക ഭാരം ഇല്ലാതായി. 6. കാലങ്ങളായി പണി തീരാതെ കിടന്നിരുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ കവാടം ഭക്തജന സംഘത്തിൻറെ സഹായത്തോടെ പണി പൂർത്തീകരിച്ച് സമർപ്പിച്ചു. 7. പ്രമുഖ പ്രവാസി വ്യവസായി സുരേഷ് തെക്കേ മഠത്തിന്റെ സഹായത്തോടുകൂടി ഭക്തജനങ്ങൾക്കായി പുതിയ കംഫർട്ട് സ്റ്റേഷൻ പണി കഴിപ്പിച്ചു. 8. പാമ്പ്മേക്കാട് ശ്രീ വല്ലഭൻ നമ്പൂതിരിയുടെ സഹായത്താൽ ദേവസ്വത്തെ കമ്പ്യൂട്ടർ വത്കരിക്കുവാനും ജീവനക്കാർക്ക് പ്രാഥമിക കമ്പ്യൂട്ടർ പരിഞ്ജാനം നൽകുന്നതിനും കഴിഞ്ഞു. 9. പ്രമുഖ വ്യവസായിയും സംഗമേശ ഭക്തനുമായ ശ്രീ നിസാർ അഷറഫിന്റെ സഹായത്തോടെ ക്ഷേത്രവും പരിസരവും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ സാധിച്ചു. 10. ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ എല്ലാ ദിവസവും 12 മണി മുതൽ 2 മണി വരെ പ്രസാദ ഊട്ട് നടത്തി വരുന്നു ഇതിന്റെ സാമ്പത്തിക സഹായവും ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി ശ്രീ കെ.ജി അനിൽകുമാർ ആണ് നടത്തി വരുന്നത്. 11. നൂറ്റാണ്ടുകൾ പഴക്കം ചെന്ന കിഴക്കേ ഗോപുരത്തിലെ മരങ്ങൾ മാറ്റി കേടുപാടുകൾ തീർത്ത് ഏറ്റവും ഭംഗിയായി സമർപ്പണം നടത്തി. വളരെയേറെ സാമ്പത്തിക ചിലവുള്ള ഈ മഹത്കർമ്മം ചെയ്യാൻ മുന്നോട്ട് വന്നത് ഐ.സി.എൽ ഫിൻകോർപ്പ് CMD ശ്രീ കെ.ജി അനിൽകുമാറും അദ്ദേഹത്തിന്റെ പത്നിയും ICL CEO കൂടിയായ ശ്രീമതി ഉമ അനിൽകുമാറും ചേർന്നാണ്. 12. പടിഞ്ഞാറേ ഗോപുരം ഗോപുര നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സമർപ്പിച്ചു. 13. കീഴേടം ക്ഷേത്രമായ അയ്യങ്കാവിൽ പുതിയ സ്റ്റേജ്, നടപ്പുര നവീകരണം, മിനിഹാൾ, ചുറ്റമ്പലത്തിനുള്ളിലും ക്ഷേത്ര കവാടത്തിലും പിച്ചള പൊതിയൽ അടക്കമുള്ള നവീകരണ പ്രവർത്തികൾ നടത്താൻ കഴിഞ്ഞു. 14. ഗണപതി ക്ഷേത്രത്തിന്റെ നവീകരണവും മുൻ വശം ഇന്റർലോക്ക് വിരിക്കുവാനും തീർത്ഥകുളം ശുചീകരണവുമായി ബന്ധപ്പെട്ട് തേവാര ബിംബങ്ങളുടെ പ്രതിഷ്ഠക്കായി ഗണപതി ക്ഷേത്രത്തിനോട് ചേർന്ന് പുതിയ ശ്രീകോവിൽ സ്ഥാപിക്കുവാനും സാധിച്ചു. ഇതിന്റെ സാമ്പത്തിക ചിലവ് വഹിച്ചത് ഇരിങ്ങാലക്കുടക്കാരനും പ്രമുഖ പ്രവാസി വ്യവസായിയും സംഗമേശ്വര ഭക്തനുമായ ശ്രീ തോട്ടാപ്പിള്ളി വേണുഗോപാലമേനോനാണ്. 15. 2020ന് കേരള സർക്കാരിന്റെ അനുമതിയോടുകൂടി തുടങ്ങിയ ശ്രീകുടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സ് പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നുവരുന്നു . ഇതിൻറെ നടത്തിപ്പിനു വേണ്ട സാമ്പത്തിക സഹായം നൽകിയത് തോട്ടപ്പള്ളി വേണുഗോപാലാണ്. 16. പള്ളിവേട്ട ആൽത്തറ പൂർണമായും പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിൽ അമ്പിളി ജ്വല്ലറിയുടെ നേതൃത്വത്തിൽ പുതുക്കി പണിത് സംരക്ഷിക്കുവാൻ കഴിഞ്ഞു. 17. 65 വർഷങ്ങൾക്ക് ശേഷം ഖാദി പറമ്പിലെ കുളം വറ്റിച്ച് ശുചീകരിച്ച് കെട്ടി സംരക്ഷിക്കുവാൻ സാധിച്ചു. 18. മഹനീയമായ കൂടൽമാണിക്യം തീർത്ഥകുളം 2020 കോവിഡ് കാലത്ത് ദിവസങ്ങളോളം നീണ്ടുനിന്ന പ്രവർത്തനങ്ങളുടെ ഫലമായി വറ്റിച്ച് ശുചീകരിച്ച് സംരക്ഷിക്കുവാൻ സാധിച്ചു. 19. 2020 കോവിഡ് കാലത്ത് ഭക്തജനങ്ങൾക്ക് നിയന്ത്രണമുള്ള സമയമായതിനാൽ ചുറ്റമ്പലത്തിനുള്ളിലെ നവീകരണ പ്രവർത്തനങ്ങൾ, ആനപ്പള്ള മതിലിന്റെ നവീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തുവാനും സാധിച്ചു. 20. കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴട ക്ഷേത്രങ്ങളായ എളനാട് ക്ഷേത്രം, കേച്ചേരിയിലെ ആളുർകാവ് ക്ഷേത്രം, കുന്നംകുളം പൊന്മല ക്ഷേത്രം, മലപ്പുറം തിരൂരിലെ കൈപ്പമ്പാടി ക്ഷേത്രം, കുന്നംകുളം തിരുത്തി ക്ഷേത്രം, ആലുവ ഉളിയന്നൂർ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം തന്നെ ദേവസ്വം നേരിട്ടും ഭക്തജനങ്ങളുടെ സഹായസഹകരണത്തോടുകൂടിയും ഒത്തിരി നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുക്കുകയും അവ സമയബന്ധിതമായി പൂർത്തീകരിച്ച് സമർപ്പിക്കുവാനും സാധിച്ചു. 21. ദേവസ്വത്തിന്റെ ഭൂമികളെല്ലാം തന്നെ അളന്ന് തിട്ടപ്പെടുത്തുവാനും ദേവസ്യത്തിന്റെ അന്യാനപ്പെട്ടുപോയ ഭൂമികൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുവാനും ഈ ആറു വർഷക്കാലത്തിനുള്ളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒത്തിരി കേസുകൾ ഹൈക്കോടതിയിലും ഇരിഞ്ഞാലക്കുട ആലുവ ആലപ്പുഴ മറ്റു കോടതികളുമായി നടന്നുകൊണ്ടിരിക്കുന്നു. കേസുകൾ നടത്തുന്നതിന് ഏറ്റവും വിദഗ്ധരായ അഭിഭാഷകർ ദേവസ്വത്തെ സഹായിക്കുന്നു എന്നുള്ളത് എടുത്തുപറയുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. 22. 6 മാസത്തിലൊരിക്കൽ കീഴേട ക്ഷേത്ര കമ്മിറ്റികളുടെ യോഗം ഇരിഞ്ഞാലക്കുട ദേവസ്വം ഓഫീസിൽ ചേരുകയും അതാത് ക്ഷേത്രങ്ങളിലെ പുരോഗതിയും പ്രശ്നങ്ങളും വിലയിരുത്തുകയും നല്ല യോജിപ്പോടുകൂടി മുന്നോട്ടുപോകുവാൻ ഈ കാലയളവിൽ കഴിഞ്ഞു. 23. 10 ദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യ ക്ഷേത്രോത്സവം ദേശീയ സംഗീത നൃത്ത ഉത്സവം എന്ന രീതിയിൽ കഴിഞ്ഞ നാല് വർഷക്കാലമായി ശ്രദ്ധയാകർഷിച്ചു വരുന്നു. കഴിഞ്ഞവർഷം ആദ്യമായി ക്ഷേത്രത്തിന്റെ മതിലിന് പുറത്ത് സ്റ്റേജ് നിർമ്മിക്കുകയും രണ്ടായിരത്തിലധികം കലാകാരന്മാർ 10 ദിവസങ്ങളിലായി ഇവിടെ അരങ്ങിൽ എത്തുകയും ചെയ്തു. 14 സംസ്ഥാനങ്ങളിൽ നിന്നായി കലാകാരന്മാർ പങ്കെടുത്തു. കേരളം ശ്രദ്ധിക്കുന്ന വിധത്തിലുള്ള ദേശീയ സംഗീത നൃത്ത ഉത്സവമായി കൂടൽമാണിക്യം ഉത്സവം മാറാൻ മാറ്റുവാൻ കഴിഞ്ഞതിൽ നമുക്കേവർക്കും അഭിമാനിക്കാം. 24. വിവിധ കലകളുടേയും സംസ്ക്കാരങ്ങളുടേയും വിളനിലമായ ഇരിങ്ങാലക്കുടയുടേയും വ്യക്തിയുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ശ്രീ കൂടൽമാണിക്യം പൈതൃകത്തിൻ്റേയും സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ട് കേരള സർക്കാരിന്റെ ഭരനാനുമതിയോട് കൂടി തനതായ രീതിയിൽ പ്രവർത്തിക്കുന്ന ശ്രീ സംഗമെശ്വര ആയ്യുർവേദ ഗ്രാമത്തിൻ്റെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ആരംഭിക്കുവാനും അതോടൊപ്പം ദേവസ്വം ഭൂമി ഉപയോഗ്ഗപെടുത്തികൊണ്ട് വാണിജ്യ അടിസ്ഥാനതിലുള്ള ഔഷധ സസ്യ കൃഷിയും ആരംഭിച്ചു. ഇരിഞ്ഞാലക്കുടയെ ആയുർവേദ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയുർവേദ ഹോസ്പിറ്റൽ, പഞ്ചകർമ്മസൗകര്യങ്ങൾ, കേരളത്തിലെ തന്നെ ആദ്യത്തെ എന്നു വേണമെങ്കിൽ പറയാവുന്ന Geriatric സംവിധാനം എന്നിവ നടപ്പിലാക്കുവാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞു. 7 ആയുർവേദ ഡോക്ടർമാർ അവരുടെ നിസ്വാർത്ഥ സേവനം ഇതിനായി നൽകിവരുന്നു. വലിയ സാമ്പത്തിക ബാധ്യതയുള്ള ദേവസത്തിന് പൂർണ്ണമായും ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകിവന്നത് പ്രമുഖ പ്രവാസി വ്യവസായി വേണുഗോപാൽ മേനോൻ ആണ്. 25. കേരളത്തിലെ തന്നെ ഏറ്റവും അധികം താളിയോല ഗ്രന്ഥങ്ങൾ ഉള്ള കൂടൽമാണിക്യം ക്ഷേത്രത്തിലെ താളിയോലകൾ സംരക്ഷിക്കുന്നതിനും അവിടത്തെ അമൂല്യ വസ്തുക്കൾ കേടുവരാതെ നിലനിർത്തുന്നതിനും ആയി കേരള സർക്കാരിന്റെ അനുമതിയോടുകൂടി തുടങ്ങിയ ശ്രീകുടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സ് പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നുവരുന്നു. എല്ലാ കൊല്ലവും കേരളത്തിലെ വിദ്യാർത്ഥികളെയും ചരിത്ര പണ്ഡിതന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ചരിത്ര സെമിനാർ ഇതിനകം തന്നെ കേരളത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 26. 2020 കാലഘട്ടത്തിൽ കോവിഡ് ശക്തമായി തന്നെ നമ്മുടെ പട്ടണത്തെ ബാധിച്ച സമയത്ത് പ്രതിദിനം 500 ഭക്ഷണ പൊതികൾ വീതം 58 ദിവസം കോവിഡ് ബാധിച്ചവരുടെ വീട്ടിലേക്ക് എത്തിക്കുവാനും അതുപോലെ വഴിയാത്രക്കാർ, യാചകർ, ആശുപത്രിയിൽ എത്തുന്നവർ തുടങ്ങിയവർക്കും നൽകാൻ കഴിഞ്ഞു. ഭക്തരും നാട്ടുക്കാരും അരിയും പചക്കറികളും മറ്റ് പലവ്യഞ്ജനങ്ങളും ദേവസ്വത്തിൽ എത്തിക്കുക വഴി ഈ പദ്ധതി വിജയിപ്പിക്കുവാൻ കഴിഞ്ഞു. 27. 2023 മുതൽ നവരാത്രി മഹോത്സവം കൂടൽമാണിക്യം കിഴക്കേ ഗോപുര നടയിൽ നടത്തിവരുന്നു. 28. കഴിഞ്ഞ നാല് വർഷക്കാലമായി വിപുലമായ രീതിയിൽ തിരുവാതിര മഹോത്സവം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. 29. കഴിഞ്ഞ രണ്ടു വർഷക്കാലമായി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വലിയ വിളക്കിനും നാലമ്പല ദർശനത്തിനുശേഷം വിപുലമായി ആന ഊട്ട് നടത്തിവരുന്നു. 30. കഴിഞ്ഞ നാല് വർഷക്കാലമായി നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് കഞ്ഞി വിതരണം വിപുലമായ രീതിയിൽ നടത്തിവരുന്നു. 31. മണ്ഡലകാലത്ത് അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കുവാനും ആവശ്യമായ ഭക്തന്മാർക്ക് രാത്രി കഞ്ഞി വിതരണം നടത്തുവാനും സാധിച്ചു.അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 2024 മാർച്ച് 8 മുതൽ 14 കൂടി സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു


കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 2024 മാർച്ച് 8 മുതൽ 14 കൂടി സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോടുകൂടി ഫോൺ നമ്പർ സഹിതം നേരിട്ടോ അല്ലെങ്കിൽ madhuard10@gmail.com എന്നതിലേക്ക് മെയിൽ ആയോ അയക്കാവുന്നതാണ്. അപേക്ഷകൾ 2024 ജനുവരി 15 തിങ്കൾ വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447408615, 8157063945 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അയ്യങ്കാവ് താലപ്പൊലി ആഘോഷ കമ്മിറ്റിക്ക് വേണ്ടി ജനറൽ കൺവീനർ അറിയിച്ചു.ധനു മാസത്തിലെ തിരുവാതിര മഹോത്സവം ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ ഡിസംബർ 26 ചൊവാഴ്ച വൈകിട്ട് 6 മണി മുതൽ ആഘോഷിക്കും


ധനു മാസത്തിലെ തിരുവാതിര മഹോത്സവം ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ ഡിസംബർ 26 ചൊവാഴ്ച വൈകിട്ട് 6 മണി മുതൽ ആഘോഷിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞ 4 വർഷമായി ദേവസ്വമാണ് തിരുവാതിര മഹോത്സവം നേരിട്ട് സംഘടിപ്പിക്കുന്നത്. ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായ രീതിയിലാണ് തിരുവാതിര മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും തെക്കേ ഊട്ടുപുരയിൽ ഭക്ഷണ സൗകര്യങ്ങളും ഒരുക്കം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ കെ ജി അജയകുമാർ, കെ ജി സുരേഷ് എന്നിവരും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുത്തു.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2024 ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സ്റ്റേജുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട : ദേശീയ, സംഗീത, നൃത്തോത്സവമായി കൊണ്ടാടുന്ന ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സ്റ്റേജുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോടു കൂടി ഫോൺ നമ്പർ സഹിതം " അഡ്മിനി സ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട " എന്ന വിലാസത്തിൽ തപാൽ മുഖേനയോ, contact@koodalmanikyam.com എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.
അപേക്ഷകൾ 2024 ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ദേവസ്വം ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539220511, 9497 561204 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഏപ്രിൽ 21 ന് കൊടിയേറി മെയ് 1ന് കൂടപ്പുഴയിൽ ആറാട്ട് ആറാട്ടോടെയാണ് 2024 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുത്സവം ആഷോഷിക്കുന്നത്
Applications are invited for presenting artistic programs on special stages in connection with the festival of Sri Koodalmanikyam Temple, which is celebrated as a national music and dance festival 2024 . Festival is from April 21st to May 1st.
The details of the participating program can be sent by post to "Administrator , Koodalmanikyam Devaswom, Irinjalakuda. Kerala PIN 680121" with clear address along with phone number or mail to contact@koodalmanikyam.com . Applications should be received at the Devaswom office before 5:00 PM on Monday, January 15, 2024. For more information contact 9539220511 and 9497561204കൂടൽമാണിക്യം ദേവസ്വം ഓഫീസിലേക്ക് താൽക്കാലികമായി ഒരു ടൈപ്പ് കം ക്ലർക്കിനെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു
പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യത്തിലേക്ക്


കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയിൽ തന്നെ പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യമാവുന്നു. ഇന്ന് ദേവസ്വം ഓഫീസിൽ വച്ച് ചേർന്ന ആദ്യയോഗം വിശദമായ ചർച്ചകൾക്കും റിപ്പോർട്ടുകളുമായി 2023 ഡിസംബർ 11 ന് വീണ്ടും ചേരണം എന്ന തീരുമാനത്തോടെ പിരിഞ്ഞു.The estimated cost of the project is 1.5 crore.ശ്രീ കൂടൽമാണിക്യം 2024 ലെ തിരുവുത്സവ സംഘാടക സമിതി രൂപീകരണയോഗം - പടിഞ്ഞാറേ ഊട്ടുപുരയിൽ


ശ്രീ കൂടൽമാണിക്യം 2024 ലെ തിരുവുത്സവ സംഘാടക സമിതി രൂപീകരണയോഗം - പടിഞ്ഞാറേ ഊട്ടുപുരയിൽഅയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെ ദേശവിളക്ക് - ദേവസത്തിന്‍റെ വിശദീകരണക്കുറിപ്പ്


അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 6 ന് കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ ദേശവിളക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ നവമാധ്യമങ്ങളിലും മറ്റും വന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു.
ഭക്തജനങ്ങളുടെ അറിവിലേക്കായി സൂചിപിക്കുകയാണ്. 23.09.2023 ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് ഭഘവതി ക്ഷേത്ര സന്നിധിയിൽ 2023 ഡിസംബർ 6 ന് ദേശവിളക്ക് നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
എല്ലാ വർഷത്തേയും പോലെ വൃശ്ചിക മാസത്തിലെ ഉത്രം നാളിൽ (2023 ഡിസംബർ 6) ദേശവിളക്ക് നടത്തുവാനും ദേശവിളക്കിന് ആവശ്യമായ വിളക്കുകൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് അനുവദിക്കാനും, അന്നദാനത്തിന് പാചകത്തിനായി കൂടൽമാണിക്യം ക്ഷേത്രം തെക്കേ ഊട്ടുപുരയിലെ ആവശ്യമായ പാത്രങ്ങൾ അനുവദിക്കാനും അഡ്മിനിസ്ട്രേറ്റർ രേഖാമൂലം അനുമതി നൽകിയിട്ടുണ്ട്. ആർക്കും കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ രേഖകൾ പരിശോധിക്കാവുന്നതാണ്.
മതേതരത്വത്തിനും ജനാധിപത്യത്തിനും പേര് കേട്ട ഇരിങ്ങാലക്കുടയിൽ അനാവശ്യ വിവാധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നല്ലവരായ നാട്ടുക്കാരും ഭക്തജനങ്ങളും ഇത് തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.ശ്രീ കൂടൽമാണിക്യം 2024 ലെ തിരുവുത്സവ സംഘാടക സമിതി രൂപീകരണയോഗം നവംബർ 25 ശനിയാഴ്ച 3 മണിക്ക്


ശ്രീ കൂടൽമാണിക്യം 2024 ലെ തിരുവുത്സവത്തിന്‍റെ ഭാഗമായി 2023 നവംബർ 25 ശനിയാഴ്ച 3 മണിക്ക് സംഘാടക സമിതി രൂപീകരണയോഗം ചേരുന്നു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് നടത്തുന്ന ഈ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചുകൂടൽമാണിക്യം ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു


നവംബർ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ അയ്യപ്പഭക്തർക്ക് വിരിവക്കുന്നതിനും, വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പൻമാർക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ് . സംഘമായി വരുന്ന അയ്യപ്പൻമാർ മുൻകൂട്ടി അറിയിച്ചാൽ കൂടുതൽ പേർക്ക് ഭക്ഷണം ഏർപ്പാടാക്കാൻ കഴിയുന്നതാണ്. എല്ലാ അയ്യപ്പ ഭക്തൻമാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മണ്ഡലകാലത്ത് ഭക്തജനങ്ങൾക്ക് ചുറ്റുവിളക്ക് നിറമാല വഴിപാടുകൾ മുൻകൂട്ടി ബുക്ക്ചെയ്യാവുന്നതാണ് (നിരക്ക് Rs.2500 ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 9961744222, 99617441കൂടൽമാണിക്യം ദേവസ്വം പത്രക്കുറിപ്പ്


കൂടൽമാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മുകുന്ദപ്പുരം താലൂക്ക് മനവലശ്ശേരി വില്ലേജ് സർവ്വേ നമ്പ്ര് 667/3 ൽ നിലവിലുണ്ടായിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഇരിങ്ങാലക്കുട പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസി. എക്സി. എഞ്ചിനീയറുടെ 04.12.2018 ലെ സാക്ഷ്യപത്രം, ഇരിങ്ങാലക്കുട നഗരസഭ സെക്രടറിയുടെ 27.11.2019 ലെ PW3-12052/19 നമ്പർ അറിയിപ്പ്, ബഹു: കൂടൽമാണിക്യം ദേവസ്വം കമ്മീഷണറുടെ 12.03.2019 ലെ കെ.എം.ഡി.സി1/2/2019-കെ.എം.ഡി.സി നമ്പർ ഉത്തരവ് എന്നിവ പ്രകാരം പൊളിച്ചു മാറ്റുകയും, തൽസ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട നഗരസഭയിൽ 13.01.2023 ന് കെട്ടിടം പണിയുന്നതിനുള്ള അനുമതിക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കുകയും 01.02.2023 ന് കെട്ടിട നിർമ്മാണ അപേക്ഷ കൈപ്പറ്റ് രസീത് ഇൻവാർഡ് നമ്പ്ര് 1396 പ്രകാരം ഫയലിൽ സ്വീകരിക്കുകയും ചെയ്തു. തുടർച്ചയായി ഓർമ്മ കത്തുകൾ നൽകിയിട്ടും അനുമതിയോ, യാതൊരു മറുപടിയോ മുനിസിപാലിറ്റി അധികാരികളിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ അപേക്ഷ നൽകി 7 മാസങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ അസി.എക്സി എഞ്ചിനീയറുടെ 21.09.2023 ലെ പി.ഡബ്ല്യൂ–ബി.എ-394/22-23 നമ്പർ പ്രകാരം മുനിസിപാലിറ്റിയിൽ നിന്നും അറിയിപ്പ് ലഭിക്കുകയുണ്ടായി.
ടി അറിയിപ്പ് പ്രകാരം കെട്ടിടം പണിയാൻ തീരുമാനിച്ചിരിക്കുന്ന അതേ സർവ്വേ നമ്പറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളെല്ലാം ക്രമവത്ക്കരിച്ചതിന് ശേഷം മാത്രമേ കെട്ടിട നിർമ്മാണ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ദേവസ്വം നിലവിൽ ഭൂനികുതി അടച്ച് വരുന്ന സർവ്വേ നമ്പർ 667/3-9 ഭൂമിയിൽ, നമ്പർ ഇല്ലാത്ത ദേവസ്വം പുതിയ ഓഫീസ് പണികഴിപ്പിച്ച് ദേവസ്വത്തിന് സമർപ്പിച്ചത് കേരള സർക്കാർ ടൂറിസം വകുപ്പും KITCO യും ചേർന്നാണ്. നമ്പറില്ലാത്ത ആയുർവേദ ഗ്രാമം പ്രവർത്തിക്കുന്ന കെട്ടിടം 2004 ൽ തൃശ്ശൂർ ജില്ലാ കളക്ടർ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന സമയത്ത് പണി കഴിപ്പിച്ചതും പുതിയ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം 2018ലും ആണ് പണി പൂർത്തീകരിച്ചത്. ടൂറിസം ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ 26.04.2018 ന് കെട്ടിടം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ബിൽഡിംഗ് പെർമിറ്റിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടും മേൽനടപടി ഒന്നും ആരംഭിക്കാത്ത സാഹചര്യത്തിൽ നഗരസഭ സെക്രട്ടറിക്കും ജില്ലാ ടൂറിസം ഓഫീസിലേക്കും കത്തുകൾ നൽകിയിരുന്നു. ആയതിനാൽ ടി കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് നഗരസഭയാണ്. ദേവസ്വത്തിന്റെ അധികാര പരിധിയിലുള്ളതല്ല.
പഴയ കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ടി സാഹചര്യത്തിലാണ് 18.02.2021 ന് ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലും 07.03.2022 ന് കൂടൽമാണിക്യം ദേവസ്വം ചെയർമാന്റെ അദ്ധ്യക്ഷതയിൽ ദേവസ്വം ഓഫീസിലും ദേവസ്വം പ്രതിനിധികളും പഴയ കെട്ടിടത്തിലെ വ്യാപാരികളും ചേർന്ന് ചർച്ചകൾ നടത്തിയിരുന്നു. ടി ചർച്ചകളുടെ അടിസ്ഥാനത്തിൽ ദേവസ്വം സ്പോൺസർഷിപ്പോടെ നിർമ്മിക്കാൻ പോകുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ പഴയ കെട്ടിടത്തിൽ കച്ചവടം നടത്തിയുരുന്ന വ്യാപരികൾക്ക് പി.ഡബ്ല്യൂ.ഡി നിശ്ചയിക്കുന്ന വാടകക്ക് നൽകാമെന്നും ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കാമെന്നും ആയിരുന്നു ദേവസ്വം വാഗ്ദാനം ചെയ്തിരുന്നത്.
നിലവിൽ ക്ഷേത്രം സാമ്പത്തികമായി വളരെയധികം ബാധ്യത അനുഭവിച്ചു വരുകയാണ്. അതിനെ തരണം ചെയ്യുന്നതിനായി വഴിപാടിതര വരുമാനം വർദ്ധിപ്പിച്ചേ മതിയാവൂ എന്ന ദേവസ്വത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 2899.92 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം പണിയുന്നതിന് അനുമതിക്കായി അപേക്ഷ മുനിസിപാലിറ്റിയിൽ സമർപ്പിച്ചിരുന്നത്.
എന്നാൽ മേല്പറഞ്ഞ കാരണങ്ങളാൽ ടി പ്രൊജക്ട് നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. വഴിപാടിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേവസ്വം സംഗമേശ്വര ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിക്കുവാനും, ഇരിങ്ങാലക്കുട ആയ്യുർവേദ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ഭരണാനുമതി വാങ്ങി തുടങ്ങിയ ആയ്യുർവേദഗ്രാമം ഇന്ന് OP, പഞ്ചകർമ്മ, ജെറിയാട്രിക് കെയർ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കളത്തുംപടിയിൽ ആധുനിക സൗകര്യങ്ങളോടെ ആയ്യുർവേദ കോട്ടേജുകൾ, അസാപ്പുമായി ചേർന്ന് ആയ്യുർവേദ തൊഴിലധിഷ്ഠിത കോഴ്സുകളും തുടങ്ങുന്നു. ആയതിനുള്ള ഭരണാനുമതിയും മറ്റ് അനുമതികളും ലഭ്യമായി കഴിഞ്ഞു. കച്ചേരി വളപ്പിലും ദേവസ്വത്തിന്റെ പ്രൊജക്ട് JFCM കോടതി ഒഴിയുന്നതോട് കൂടി ആരംഭിക്കുവാൻ ചെയ്ത് കഴിഞ്ഞിരിക്കുന്നു.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, അഡ്വ അജയ് കുമാർ, കെ എ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തുശ്രീകൂടൽ മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷികം ഡോ.കെ.എൻ . ഗണേഷ് ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷികം ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ എൻ ഗണേഷും ചരിത്ര സെമിനാർ ഡോ. എസ്. കെ.വസന്തൽ മാഷും ഉദ്ഘാടനം ചെ.യ്തു ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ. എസ്. കെ. വസന്തൻ മാഷെ ദേവസ്വത്തിനു വേണ്ടി ദേവസ്വം ചെയർമാൻ ആദരിച്ചു. അശോകൻ ചരുവിൽ, പ്രൊഫ.സാവിത്രി ലക്ഷ്മണൻ , എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ സ്വാഗതവും അഡ്മിനിസ്റേറ്റർ ഉഷാനന്ദിനി നന്ദിയും പറഞ്ഞു. തുടർന്ന് കൂടൽമാണിക്യം ക്ഷേത്രവും കൊടുങ്ങല്ലൂർ കളരിയും കഞ്ഞിക്കുട്ടൻ തമ്പുരാനും എന്ന പ്രബന്ധം ഡോ. എസ്.കെ. വസന്തൻമാഷ് അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണൻ മോഡറേറ്ററായിരുന്നു. ഡോ. ആദർശ് ഡോ. കേസരി മേനോൻ തുടങ്ങിയവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 2.00 ന് ക്ഷേത്രവും കൈമളും ഭരണ കൂടവും എന്ന പ്രബന്ധം പ്രൊഫ. ടി.ആർ. വേണുഗോപാൽ അവതരിപ്പിച്ചു. ശാമ ബി. മേനോൻ മോഡറേറ്ററായിരുന്നു. ഡോ.രാധ മുരളീധരൻ, ഡോ. അമ്പിളി. എം.വി. ലീഷ കെ.കെ. തുടങ്ങിവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്തു. നാളെ രാവിലെ 9.30 ന് കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പാരമ്പര്യവും എന്ന പ്രബന്ധം ഡോ. എം.വി.നാരായണൻ അവതരിപ്പിക്കും, അശോകൻ ചരുവിൽ മോഡറേറ്ററായിരിക്കും. 11.00 ന് കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂർ മാധവ ചാക്യാരും എന്ന പ്രബന്ധം വേണുജി അവതരിപ്പിക്കും പ്രൊഫ സാവിത്രി ലക്ഷ്മണൻ മേഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 1.30 ന് അഖില കേരള കോളേജ് വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം തുടർന്ന് സമാപനസമ്മേളനത്തിൽ സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തുംചുവന്ന താമരപ്പൂക്കൾ ക്ഷേത്രത്തിൽ എത്തിച്ചു തരുന്നതിന് താല്പര്യമുള്ളവരിൽ നിന്നും കൊട്ടേഷനുകൾ ക്ഷണിക്കുന്നു
കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ 15 മുതൽ 24 വരെ


ഈ വർഷം മുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. കിഴക്കേ ഗോപുരനടയിൽ ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു. ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്. വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രാധാന്യവും നൽകിയാണ് ഇത്തവണ പരിപാടികൾ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ അറിയിച്ചു.കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യം പൂജ


കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തട്ടായം ഹരീഷ് നമ്പൂതിരി പരികര്‍മ്മിയായിരുന്നു. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ. ദേവസ്വം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയ കുമാർ, ദേവസ്വം മാനേജർ ഇൻ ചാർജ് സജിത്ത്, ദേവസ്വം ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.നവരാത്രി മഹോത്സവം 2023 : ക്വട്ടേഷൻശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവത്തിലേയ്ക്ക് നൃത്ത സംഗീത പരിപാടികൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു


ശ്രീ കൂടൽമാണിക്യം ദേവസ്വം ഒക്ടോബർ 15 മുതൽ 24 വരെ ക്ഷേത്രത്തിന്‍റെ കിഴക്കെ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിലേയ്ക്ക് നൃത്ത സംഗീത പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2023 സെപ്റ്റംബർ 2ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ദേവസ്വം ഓഫീസിൽ നേരിട്ടോ contact@koodalmanikyam.com എന്ന ഈ മെയിൽ വിലാസത്തിലോ നൽകേണ്ടതാണ് എന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9961744111കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലായ് 24ന് , കൊയ്ത്തുത്സവം 22 ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 24 തിങ്കളാഴ്ച ആഘോഷിക്കും. ഇല്ലംനിറക്ക് ആവശ്യമായ നെൽക്കതിരുകൾ ദേവസ്വം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ നിന്ന് വിളവെടുക്കുന്ന കൊയ്ത്തുത്സവം ജൂലൈ 22 ശനിയാഴ്ച രാവിലെ 10:30 ന് നടക്കും. തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ (Archielogical Survey of India) പ്രതിനിധികൾ കൂടൽമാണിക്യം ദേവസ്വം സന്ദർശിച്ചു


കൂടൽമാണിക്യം ദേവസ്വം സമർപ്പിച്ച പ്രസാദം പ്രൊജക്ട് ഉടനെ നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ (Archielogical Survey of India) ഉദ്യോഗസ്ഥർ ദേവസ്വത്തിൽ എത്തി പരിശോധന നടത്തി. ദേവസ്വം ചെയർമാൻ, ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രനും ദേവസ്വം ജീവനക്കാരും ചേർന്ന് A. ട. I. പ്രതിനിധികളെ സ്വീകരിച്ചു. ക്ഷേത്രം കിഴക്കേ നടപ്പുര, പടിഞ്ഞാറെ നടപ്പുര, ക്ഷേത്ര അങ്കണം , ആർക്കൈവ്സ്, കൊട്ടിലാക്കൽ ബംഗ്ലാവ്, സ്ട്രോങ്ങ് റൂം, എട്ടുകെട്ട് തുടങ്ങിയ സ്ഥലങ്ങൾ പരിശോധിച്ചു. അവർ ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും നൽകി. പ്രസാദം പ്രൊജക്ട് എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ രീതിയിൽ ശുപാർശ നൽകാം എന്ന് പ്രതിനിധികൾ ഉറപ്പു നൽകി.കൂടൽമാണിക്യം തിരുത്സവം 2023 ന് കൊടിയേറി , ഇനി ഇരിങ്ങാലക്കുടക്ക് പത്തു നാൾ ഉത്സവം


നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാടാണ് ഇത്തവണത്തെ കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറ്റിയത് മേൽശാന്തി പുത്തില്ലത്ത് അനന്തൻ നമ്പൂതിരി, പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതനായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി 'ഡിജിറ്റൽ കിയോസ്ക്' - ഓൺലൈൻ വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്‌ക് എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും നടന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മറ്റു ക്ഷേത്ര ഭാരവാഹികളും, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിഞ്ഞാലക്കുട റീജണൽ ഹെഡ് റാണി സക്കറിയ, ചീഫ് മാനേജർ ജോസ് സി.സി, കാട്ടൂർ മാനേജർ അശ്വതി വി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ വഴിപാട് ഗോപാല മേനോൻ താമരമാല രസീറ്റ് ആക്കി ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റാണി സക്രിയ, അശ്വതി മേനോൻ എന്നിവർ ആശംസകൾ സമർപ്പിച്ചു.ഈ വർഷത്തെ കലവറ നിറയ്ക്കൽ April 29ന്


2023 തിരുവുത്സത്തിനോടാനുബന്ധിച്ച് ഈ വരുന്ന ശനിയാഴ്ച (29.04.2023) രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വച്ച് ഈ വർഷത്തെ കലവറ നിറയ്ക്കൽ നടത്തുന്നു. ആ യതിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ജോലി ഒഴിവ്


ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിൽ ഒഴിവുള്ള വഴിപാട് കൌണ്ടർ ക്ലാർക്ക്, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് ഹിന്ദു മതത്തിൽപെട്ട, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .ക്ഷേത്രം മാനേജർ തസ്തികയിലേക്ക് ഹെഡ് ക്ലാർക്ക്/ സീനിയർ ക്ലെർക്കുമാരിൽ നിന്നും വകുപ്പ് മേധാവി മുഖാന്തിരം അപേക്ഷകൾ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിൽ ഒഴിവുള്ള ക്ഷേത്രം മാനേജർ തസ്തികയിലേക്ക് ഡെപ്റ്റേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിനു സർക്കാർ സർവീസിലുള്ള ഹിന്ദു മതത്തിൽപെട്ട 10 വർഷത്തിൽ കുറയാത്ത സർവീസുള്ള ഹെഡ് ക്ലാർക്ക്/ സീനിയർ ക്ലെർക്കുമാരിൽ നിന്നും വകുപ്പ് മേധാവി മുഖാന്തിരം അപേക്ഷകൾ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് : 9961 744 1112023 കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് സംഗീത, നൃത്ത, വാദ്യ, കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.


2023 കൂടൽമാണിക്യം ഉത്സവം 2023മെയ് രണ്ടിന് കൊടി കയറി മെയ് 12ന് ആറാട്ടോടെ ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മതിൽ കെട്ടിനകത്ത് ഉള്ള സ്റ്റേജിലും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റേജിലും സംഗീത, നൃത്ത, വാദ്യ, കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന് പുറത്തുള്ള സ്റ്റേജിൽ എല്ലാ മതവിഭാഗക്കാർക്കും പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്. അപേക്ഷകൾ ജനുവരി 31ന് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497561204 ൽ ബന്ധപ്പെടാവുന്നതാണ്. email. contact@koodalmanikyam.com എന്ന വിലാസത്തിൽ ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്.കൂടൽമാണിക്യം തിരുവുത്സവം 2023 പ്രോഗ്രാം ബുക്കിന്റെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു
തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണ്


തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു 2023 ജനുവരി 5 (1198 ധനു5 21) നു ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുകക്ഷേത്രത്തിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ 2022 ഡിസംബർ 12 -15 വരെ രാവിലെ 9 മണിക്ക് ക്ഷേത്ര നട അടയ്ക്കുന്നതും വൈകീട്ട് 5.30 നു നട തുറക്കുന്നതുമാണ്
കൂടൽമാണിക്യം 2023 തിരുവുത്സവത്തിന് 1 കോടി 27 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌, സംഘടക സമിതി ചേർന്നു


മെയ് 2ന് കൊടിയേറി മെയ് 12 ന് രാപ്പാളിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന് 1 കോടി 27 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌ പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.ജെ.ഷിജിത്ത് അവതരിപ്പിച്ചു. ഇതോടൊപ്പം തെക്കേനടയിലെ ജീർണിച്ച കർമവേദി കെട്ടിടം പൊളിച്ചു തൽസ്ഥാനത്ത്‌ പെർഫോമിംഗ് സ്റ്റേജ് ഉൾപ്പടെ ബഹുമുഖ ആവശ്യങ്ങൾക്കായി കെട്ടിടം പണിയുവാനും തീരുമാനമായി. 2023 ഉത്സവത്തിന് മുൻപായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ബഡ്‌ജറ്റ്‌ സംഘടകസമിതി യോഗത്തിൽ പാസാക്കി. പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന സംഘാടക സമിതി യോഗം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന അശോക വനം പദ്ധതിയുംചടങ്ങിൽ മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചകുടയുടെ സഹകരണത്തോടെ, കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്‍റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയാണ് അശോക വനം പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ. സദനം കൃഷ്ണൻകുട്ടി, അനുപമ മേനോൻ എന്നിവരെ തിരുവുത്സവം സംഘാടക സമിതി യോഗത്തിൽ വച്ച് മന്ത്രി ഡോ. ആർ ബിന്ദു പൊന്നാട അണിയിച്ച ആദരിച്ചു. ഉത്സവമായി ബന്ധപ്പെട്ട 14 കമ്മിറ്റികളുടെ ചെയർമാന്മാരെ യോഗത്തിൽ പ്രഖ്യാപിച്ചു. ഡിസംബർ 31 നു മുൻപായി എല്ലാ സംഘടക കമ്മിറ്റികളും വിളിച്ചു ചേർക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയ്കുമാർ, കെ.ജി. സുരേഷ്, ഷൈൻ, പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ ഇരിങ്ങാലക്കുട കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മിനി, മറ്റത്തൂർ ലേബർ കോൺട്രാക്ടർ സൊസൈറ്റി സെക്രട്ടറി പ്രശാന്ത്, സംഗമേശ്വര ആയുർവേദ ഡയറക്ടർ ഡോക്ടർ കേസരി, ബോർഡ് മെമ്പർമാർ, കൗൺസിലർമാർ, അഡ്മിനിസ്ട്രേറ്റർ കൂടാതെ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.2023 വർഷത്തെ കൂടൽമാണിക്യം ദേവസ്വത്തിന്റെ ഡയറിയും കലണ്ടറും തയ്യാറാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
ഇൻവെർട്ടർ സിസ്റ്റം നു മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
ക്ഷേത്രത്തിൽ ഒഴിവുള്ള രണ്ട് കീഴ്‌ശാന്തിമാരെ താത്കാലിക- ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
മണിമാളിക കെട്ടിടത്തിന്റെ MEP / ഫയർ / പൊലൂഷൻ കൺസൾട്ടന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾ
ദേവസ്വത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി രണ്ടു മൊബൈൽ ഫോൺ നമ്പറുകൾ ലഭ്യമായിട്ടുണ്ട്


ഓഫീസ് ആവശ്യങ്ങൾക്ക് : 99617 44111 ക്ഷേത്രം വഴിപാട് ബുക്കിങ് എന്നീ ആവശ്യങ്ങൾക്ക് : 9961744222കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജവെപ്പ് ഒക്ടോബർ 3 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജവെപ്പ് ഒക്ടോബർ 3 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു. പൂജയ്ക്ക് വയ്ക്കേണ്ട പുസ്തകങ്ങൾ മറ്റു സാമഗ്രികൾ കൃത്യം 3.30ന് മുൻപ് കൊട്ടിലാക്കൽ സരസ്വതി മണ്ഡപത്തിൽ എത്തിക്കേണ്ടതാണ് എന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചുപടിഞ്ഞാറേ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങൾ- ഭക്തജനങ്ങളുടെ പൊതുയോഗം കൂടൽമാണിക്യം പടിഞ്ഞാറേ ഊട്ടുപുരയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ന്


ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മൂന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗം സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകീട്ട് 4.30 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ വെച്ച് നടത്തുവാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നു. പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് നിർമ്മാണ കമ്മിറ്റിക്കു വേണ്ടി അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.കൂടൽമാണിക്യം ദേവസ്വം സർപ്പക്കാവിൽ ആയില്യം പൂജ സെപ്റ്റംബർ 22 നു


ആയില്യം പൂജയിലേക്ക് ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി രശീതി ആക്കാവുന്നതാണ്കൂടൽമാണിക്യം ദേവസ്വം ഓഫിസിൽ ഒഴിവ്


ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിലെ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകർ ഹിന്ദുമതത്തിൽ പെട്ടവർ ആയിരിക്കണംശ്രീ കൂടൽമാണിക്യം ആനയൂട്ട് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ) 25 ഗജവീരന്മാർ അണിനിരക്കുന്നു


ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ ഒമ്പതിന് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാർ അണിനിരക്കുന്ന ആനയൂട്ട് സംഘടിപ്പിക്കുന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. ഗണപതിഹോമത്തിനും ആനയൂട്ടിനും ഭക്തർക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്ന് ദേവസ്വം അറിയിച്ചു. ആനയൂട്ടിൽ പങ്കെടുക്കുന്ന ആനകളെ സ്പോൺസർ ചെയ്യാനുള്ള അവസരവും ഭക്തർക്കുണ്ട്.കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു


കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു. തലേദിവസം കൊയ്തെടുത്ത നെൽ കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ശേഖരിച്ചിരുന്നു. ശേഖരിച്ച നെൽകറ്റകൾ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേതം വലം വച്ച് ശ്രീകോവിലിൽ പ്രവേശിച്ചു. തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭഗവാന് നിവേദിച്ചു. ശേഷം പൂജിച്ച കതിരുകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ദേവസ്വം ഓഫിസിലും സ്ഥാപിച്ചു. തുടർന്ന് നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു . നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ കഴിഞ്ഞ നാല് വർഷത്തോളമായി ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ വിളയിച്ചെടുക്കുന്നത്. ദേവസ്വം ഭാരവാഹികൾ, നാലമ്പല തീർത്ഥാടകർ, ഭക്തജനങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 14 ന്


കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2022 ജൂലൈ 14ാം തീയതി വ്യാഴാഴ്ച ഉത്രാടം നക്ഷത്രത്തിൽ നടത്തുന്നു. രാവിലെ ഗണപതി ഹോമം തുടർന്ന് നവകം ശേഷം പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേളം.നാലമ്പല തീർത്ഥയാത്ര - സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു


ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥയാത്രയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ.കെ അനന്ത ഗോപൻ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ. നന്ദകുമാർ, കൂടൽമാണിക്യം ദേവസ്വം ബോർഡ് പ്രസിഡണ്ട്ശ്രീ. യു. പ്രദീപ് മേനോൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങൾ, തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, കൊച്ചിൻ ബോർഡ് കമ്മീഷണർ, ബോർഡ്‌ അംഗങ്ങൾ, ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി സോണിയ ഗിരി, ഇരിങ്ങാലക്കുട ആർ.ഡി.ഒ, ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഈ.ബി. മറ്റു ഉദ്യോഗസ്ഥപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 16 ഷെഡ്യൂളുകൾ നാലമ്പലതീർത്ഥയാത്ര യുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ആബുലൻസ് തുടങ്ങി എല്ലാവിധ സഹായസഹകരണങ്ങളും താലൂക്ക് ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തു. കേരള സർക്കാർ ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ നിന്നും നാലമ്പല തീർത്ഥടാനത്തിനു വേണ്ടതായ എല്ലാ സഹായ സഹകരണങ്ങൾക്കുമായി പരിശ്രമിക്കും എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. അന്നദാനത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഭക്തമാർക്ക് സുഗമമായി ക്ഷേത്ര ദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും വിവിധ ദേവസ്വം ഭാരവാഹികൾ അറിയിച്ചു. കെ.എസ്. ആർ ടി.സി. ഷെഡ്യൂൾ വഴി എത്തുന്ന ഭക്തന്മാർക്ക് ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള മുൻകൂട്ടി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. കൂടൽമാണിക്യം ദേവസ്വത്തിൽ ആരംഭിച്ചിരിക്കുന്ന സംഗമേശ്വര ആയുർവേദ ഗ്രാമത്തിൻറെ ആഭിമുഖ്യത്തിൽ നാലമ്പലതീർത്ഥയാത്രയോടനുബന്ധിച്ച് ഒരു ഫസ്റ്റ്എയ്ഡ് കൗണ്ടർ ആരംഭിക്കുന്നതായിരിക്കും. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വേണ്ടതായ പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ കൗണ്ടറിൽ ഉണ്ടായിരിക്കും. വിവിധ ക്ഷേത്രങ്ങളുടെ എകോപനത്തോടെ തീർത്ഥാടനം സുഗമമായി നടത്താൻ സാധിക്കുമെന്ന് ആർ.ഡി. ഒ. യോഗത്തിൽ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. ഷിജിത്ത് കെ.ജെ നന്ദി പ്രകാശിപ്പിച്ചു.ശ്രീകൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ 28 ദിവസത്തെ പ്രബന്ധക്കൂത്ത് മഹോത്സവം ആരംഭിച്ചു


ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വാർഷികമായി നടന്നുവരാറുളള 28 ദിവസത്തെ ചാക്യാർക്കൂത്ത് അവതരണത്തോടനുബന്ധിച്ച് പ്രബന്ധക്കൂത്ത് മഹോത്സവം ആരംഭിച്ചു. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രാമായണം ബാലകാണ്ഡത്തിലെ വിശ്വാമിത്രയാഗരാക്ഷ എന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. ഇനി തുടർന്നുളള ദിവസങ്ങളിൽ രാമായണം കഥ തുടർന്ന് പറയും. മിഴാവ്- കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളം- ഇന്ദിര നങ്ങ്യാർ.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ''തൃക്കേട്ട വെച്ചു നമസ്കാരം ജൂൺ 14ന് നടന്നു


ക്ഷേത്രത്തിലെ ĬĬതൃക്കേട്ട വെച്ചു നമസ്കാരം ജൂൺ 14 ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപാടിന്‍റെ കാർമികത്വത്തിൽ നടന്നു . ജൂൺ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവോണ ഊട്ട് കൂടൽമാണിക്യം ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയിൽ നടന്നു . ചാക്യാർകൂത്ത് ജൂൺ 17 മുതൽ സന്ധ്യക്ക് ആരംഭിച്ചു .4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ് 17 മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥാടനത്തിന് കൂടൽമാണിക്യം ദേവസ്വം ഭക്തജനങ്ങൾക്കായി ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദികരിക്കുന്നു


നാലമ്പല തീർത്ഥാടനത്തിന് കൂടൽമാണിക്യം ദേവസ്വം ഭക്തജനങ്ങൾക്കായി ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജിങ് കമ്മിറ്റി അംഗം അഡ്വ. കെ ജി അജയ് കുമാർ, ഇരിങ്ങാലക്കുട ആർ.ഡി.ഒ.യും കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജുമായ എം. എച്ച് ഹരീഷ് എന്നിവർ വിശദികരിക്കുന്നുശ്രീ കൂടൽമാണിക്യം ക്ഷേത്രം തന്ത്രി കൂടിയായ അണിമംഗലം എ ആർ സുബ്രമണ്യൻ നമ്പൂതിരി അന്തരിച്ചു


ശ്രീ കൂടൽമാണിക്യം ക്ഷേത്രം തന്ത്രി കൂടിയായ അണിമംഗലം എ ആർ സുബ്രമണ്യൻ നമ്പൂതിരി (69) അന്തരിച്ചു. താന്ത്രിക നിരവധി ശിഷ്യസമ്പത്തിന് ഉടമയായണ്. ഭട്ടിതെക്കേടത്ത് ദേവി, പോതായത്ത് മായ, മേടങ്ങാല രശ്മി, വടക്കുനാഥൻ മേൽശാന്തി രാമൻ നമ്പൂതിരി എന്നിവർ മക്കളാണ്.കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല ഇരിങ്ങാലക്കുട ആർ.ഡി.ഓ എം.എച്ച് ഹരീഷിന്


ശ്രീ കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം.സുഗീത സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ കൂടൽമാണിക്യം ദേവസ്വത്തിൽ പുതിയ അഡ്മിനിസ്ട്രേറ്ററേ നിയമിക്കുന്നത് വരെ ദേവസ്വത്തിന് ദൈനംദിന ഭരണനിർവ്വഹണം തടസ്സപ്പെടാതിരിക്കുവാൻ ഇരിങ്ങാലക്കുട ആർ.ഡി.ഓ എം.എച്ച് ഹരീഷിന് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല കൂടി നൽകി സർക്കാർ ഉത്തരവായി. ആർ.ഡി.ഓ ദേവസ്വം ഓഫീസിൽ എത്തി വിരമിക്കുന്ന അഡ്മിനിസ്ട്രേറ്റർ നിന്നും ചുമതല ഏറ്റെടുത്തു.ശ്രീ കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ എം. സുഗീത മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്നു


ശ്രീ കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ എം. സുഗീത മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്നു. ദേവസ്വം ബോർഡ് ഓഫീസിൽ അഡ്മിനിസ്ട്രേറ്റർക്ക് യാത്രയപ്പ് ഒരുക്കി. ദേവസ്വം ബോർഡ് ചെയർമാൻ, ബോർഡ് മെമ്പർമാർ, ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു


കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ആനയുടെയും നിത്യ അന്നദാനത്തിന്‍റെയും ഉൾപ്പെടെയുള്ള വേസ്റ്റ് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ സ്ഥാപിച്ചു. പൊലുടെക് എൻവയർ സിസ്റ്റംസ് കൊടുങ്ങല്ലൂരുമായി സഹകരിച്ച് മണിക്കൂറിൽ 70 കിലോഗ്രാം ആന പിണ്ഡവും മറ്റു മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായുള്ള ഒരു സ്ഥിരം സംവിധാനമാണ് ആനക്കൊട്ടിലിന് സമീപം ഒരുക്കിയിരിക്കുന്നത്. ഏറെ നാളായി തുടർന്നുകൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നത്തെപ്പറ്റി നഗരസഭയുടെയും കോടതികളുടെയും പരാമർശം ഉണ്ടായിരുന്നു. എന്നാൽ ആനപിണ്ഡം അടക്കം സംസ്കരിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇൻസിനറേറ്റർ സ്ഥാപിച്ചതിലൂടെ ആന പിണ്ഡവും അന്നദാന മാലിന്യവും ക്ഷേത്രത്തിലെ മറ്റു ഖരമാലിന്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള സംവിധാനം യാഥാർഥ്യമായി. ചടങ്ങിൽ ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.ശ്രീകൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് ദിനത്തിൽ രാവിലെ 8 മുതൽ പഞ്ചരത്ന കീർത്തനാലാപനവും സമ്പ്രദായ ഭജനയും


ശ്രീകൂടൽമാണിക്യം ഉത്സവം കൊടിപ്പുറത്ത് വിളക്ക് ദിവസം രാവിലെ എട്ടുമണി മുതൽ കിഴക്കേ നടപ്പുരയിൽ സദ്ഗുരു ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം ഉണ്ടാകും. അന്നമനട ബാബുരാജ് ലതാ ശ്രീരാം, ശ്രുതിശ്രീരാം, രാജീവ് സപര്യ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരൻമാർ കീർത്തനാലാപനത്തിൽ പങ്കെടുക്കുന്നു. രാവിലെ ഒമ്പതു മണിമുതൽ ഉച്ചയ്ക്ക് ഒന്നര വരെ ബ്രഹ്മശ്രീ ഈറോഡ് രാജാമണി ഭാഗവതരുടെ നേതൃത്വത്തിൽ കിഴക്കേ നടപ്പുരയിൽ സമ്പ്രദായ ഭജന നടക്കും.2022 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിനു കൊടിയേറി


മെയ് 12 മുതൽ 22 വരെ നടക്കുന്ന ഇക്കൊല്ലത്തെ ശ്രീ കൂടൽമാണിക്യം തിരുത്സവത്തിനു കൊടിയേറി. നകരമണ്ണ് ഇല്ലത്തെ ബ്രഹ്മശ്രീ. ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു.വഴുതന വൈവിധ്യ ഉദ്യാനത്തിനൊരുങ്ങി കൂടൽമാണിക്യം ദേവസ്വം ഭൂമി


കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്‍റ് ജനറ്റിക് റിസോഴ്സ്, കേരള കാർഷിക സർവ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വിവിധ വഴുതന ഇനങ്ങളുടെ ഒരു പ്രദർശന ഉദ്യാനം സജ്ജമാക്കുന്നു. ഇതിന്‍റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വഴുതന വൈവിധ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദരരോഗങ്ങൾക്ക് സിദ്ധൌഷധം എന്ന് അറിയപ്പെടുന്ന കൂടൽമാണിക്യ ക്ഷേത്രത്തിലെ വഴുതനങ്ങാ നിവേദ്യം പ്രസിദ്ധമാണ്. വിവിധ വകുപ്പുകളുടെ സമ്പൂർണ്ണ സഹകരണത്തോടെ വഴുതനയിലെ ജൈവവൈവിധ്യം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ക്ഷേത്രത്തിലെ വഴിപാടിനും, അന്നദാനത്തിനും ആവശ്യമായ പച്ചക്കറികൾക്കായി ലഭ്യമായ സ്ഥലങ്ങളിലാകെ തന്നെ സുരക്ഷിത മാർഗങ്ങൾ അനുവർത്തിച്ചു കൊണ്ടുള്ള പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോന് വഴുതന തൈ നൽകിക്കൊണ്ട് നിർവഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻറ് ഡയറക്ടർ മിനി എസ് , കേരള കാർഷിക സർവ്വകലാശാലയിലെ ഡോ. സ്മിത ബേബി , ഡോ. സുമ, ദേവസ്വം ഭരണസമിതി അംഗം അഡ്വ. അജയകുമാർ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുഗീത എം. തുടങ്ങിയവർ സംസാരിച്ചുകലവറ നിറയ്ക്കലോടെ ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ ചടങ്ങുകൾക്ക് ആരംഭം, കൊടിയേറ്റം മെയ് 12ന്


ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് അന്നദാനത്തിനുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി. ഭക്തജനങ്ങൾ എണ്ണ, നെയ്യ്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ സമർപ്പിച്ചു. കലവറ നിറയ്ക്കൽ ചടങ്ങിന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ തിരി തെളിയിച്ചു. അതിനു ശേഷം വേണുഗോപാൽ മേനോനും കുടുംബവും ക്ഷേത്രം കിഴക്കേ നടപ്പുരയിൽ അന്നദാനത്തിനാവശ്യമായ സാധന സാമഗ്രികൾ ആദ്യമായി സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങൾ അന്നദാന വഴിപാടുകൾ സമർപ്പിച്ചു. എണ്ണായിരത്തിലധികം ആളുകൾ 9 ദിവസവും പങ്കെടുക്കുന്ന അന്നദാനത്തിലേക്ക് ഭക്തജനങ്ങൾ തന്നെ നേരിട്ട് ഭഗവാന് മുൻപിൽ പച്ചക്കറികളും പലവ്യജ്ഞനങ്ങളും സമർപ്പിക്കുന്ന ചടങ്ങിൽ ദേവസ്വം ഭൂമിയിൽ വിളയിച്ചെടുത്ത പച്ചക്കറികളും ഉണ്ട്. ഭാവിയിൽ ഉത്സവത്തിന് മുന്നോടിയായി ഭക്തജനങ്ങൾ കൃഷി ചെയ്ത പച്ചക്കറികൾ കൊണ്ട് 10 ദിവസവും അന്നദാനം നടത്തുക എന്ന ലക്ഷ്യത്തിലേക്കാണ് ദേവസ്വം ചുവടുറപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു.ആർ. പ്രദീപ് മേനോൻ പറഞ്ഞു. രാവിലെ 7 മണിക്ക് കൊട്ടിലായ്ക്കൽ ശ്രീ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതിഹവനം നടന്നു. വൈകുന്നേരം 6 മണിക്ക് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. മെയ് 12 വ്യാഴാഴ്ച രാത്രി 8:10നും 8:45 നും മദ്ധ്യേ ഉത്സവം കൊടിയേറും. മെയ് 22 -നാണ് കൂടപ്പുഴ കടവിൽ ആറാട്ട്. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. കെ.ജി. അജയകുമാർ, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജൻ, ദേവസ്വം മാനേജർ രാജി സുരേഷ്, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.കൂടൽമാണിക്യം പടിഞ്ഞാറേ ഗോപുരനട സമർപ്പണം: ഗോപുര നട തള്ളിത്തുറന്ന് മേഘാർജ്ജുനൻ


പുനരുദ്ധാരണം നടത്തിയ കൂടൽമാണിക്യം പടിഞ്ഞാറേ ഗോപുരനട, ഗോപുരം നവീകരണ സമിതി രക്ഷാധികാരിമാരായ ഇ.എസ്.ആർ. മേനോൻ, ചന്ദ്രമോഹൻ മേനോൻ,കെ.എൻ. മേനോൻ എന്നിവർ ചേർന്ന് ദേവസ്വത്തിന് സമർപ്പിച്ചു സമർപ്പിച്ചു. ദേവസ്വം ആന മേഘാർജുനനാണ് ഗോപുര നട തള്ളിത്തുറന്നത്. ഗൗരി നന്ദകുമാറും ഭാവന ഹരിദാസും പ്രാർത്ഥന ചൊല്ലി. കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, കിടങ്ങശ്ശേരി തരണനെല്ലൂർ ദേവൻനാരായണൻ നമ്പൂതിരിപ്പാട്, ചെമ്മാപ്പിള്ളി തരണനെല്ലൂർ നാരായണൻ നമ്പൂതിരിപ്പാട്, അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരി, ക്ഷേത്രം പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗോപുരത്തിലെ ലൈറ്റ് ഓൺ കർമ്മം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ നിർവഹിച്ചു. അയ്യപ്പൻ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി കിടങ്ങശ്ശേരി തരണനെല്ലൂർ ദേവൻനാരായണൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ. ജി. അജയകുമാർ, ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജൻ, അഡ്മിനിസ്ട്രേറ്റർ സുഗീത എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് റിപ്പോർട്ടും ട്രഷറർ കെ. കൃഷ്ണദാസ് കണക്കുകളും അവതരിപ്പിച്ചു. പി.എസ്. ജയശങ്കർ സ്വാഗതവും സമിതി എക്സിക്യൂട്ടീവ് അംഗം നളിൻ ബാബു എസ് മേനോൻ നന്ദിയും പറഞ്ഞു.പി.ജയചന്ദ്രൻ ആലപിച്ച കൂടൽമാണിക്യം ഉത്സവഗാനം ‘ഉത്സവം 2022’ റിലീസ് ചെയ്തു


പി.ജയചന്ദ്രൻ ആലപിച്ച കൂടൽമാണിക്യം ഉത്സവഗാനം ‘ഉത്സവം 2022’ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി തോട്ടാപ്പിള്ളി വേണുഗോപാല മേനോന് നൽകി പ്രകാശനം ചെയ്തു. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി വേണുഗോപാൽ മേനോൻ നിർമ്മിച്ച്, ഹരിനാരായണന്‍റെ വരികൾ എഴുതി, രാം സുരേന്ദർ സംഗീതം നൽകി, പി ജയചന്ദ്രൻ ആലപിച്ച ഗാനത്തിന് സംവിധായകൻ രാജേന്ദ്ര വർമയാണ് വീഡിയോ വിഷ്വലൈസേഷൻ ചെയ്തിരിക്കുന്നത്.കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം നവീകരണം പൂർത്തിയാക്കി


ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിഞ്ഞാറെ ഗോപുരം നവീകരണം പൂര്‍ത്തിയാക്കി ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങ് മെയ് 8 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടന്നു . ഏറെ ജീര്‍ണാവസ്ഥയിലായിരുന്ന പടിഞ്ഞാറെ ഗോപുരം ഭക്തരുടെ നേതൃത്വത്തില്‍ നവീകരിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം ഏറ്റെടുത്ത് 2021 ജൂലൈ 4ന് ഒരു ചെറിയ കൂട്ടം ഭക്തര്‍ പടിഞ്ഞാറെ ഊട്ടുപുരയില്‍ ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിക്കുകയും ഉദ്ദേശം 10 ലക്ഷം രൂപ ചിലവ് വരുന്ന നവീകരണ പ്രവര്‍ത്തനങ്ങൾ ഭക്തര്‍ ഏറ്റെടുത്ത് നടത്താമെന്ന തീരുമാനവും എടുത്തു. തുടര്‍ന്ന് ഭക്തരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുകയും പിന്നീട് പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി എന്ന ഗ്രൂപ്പിന് രൂപ കൊടുക്കുകയും 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബര്‍ 1-ാം തീയതി ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനുവേണ്ടി അഡ്മിനിസ്‌ട്രേറ്ററും പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി എന്ന സംഘടനയ്ക്ക് വേണ്ടി ഭാരവാഹികളും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒക്ടോബര്‍ 20ന് പടിഞ്ഞാറെ ഗോപുരത്തില്‍ പണി ആരംഭിച്ചു. 102 കുടുംബങ്ങളില്‍ നിന്നായി 215 ഭക്തര്‍ ഒരുമിച്ചു ചേര്‍ന്നു. 10 ലക്ഷത്തില്‍ നിന്ന് 58 ലക്ഷമായി ഉയര്‍ന്ന ബഡ്ജറ്റ് അനായാസം പൂര്‍ത്തീകരിച്ചു. പരമാവധി പഴയകാലത്തെ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ഗുണമേ•യുള്ള തേക്ക് തടികള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വളരെ കുറച്ച് കേടുപാടുകള്‍ മാത്രമെ ഗോപുരത്തിനുള്ളൂ എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഗോപുരം പൊളിച്ചു തുടങ്ങിയതിനു ശേഷമാണ് കേടുപാടുകളുടെ ശരിയായ രൂപം കാണാനായത്. 260 ക്യുബെക് മരം എന്ന കണക്കില്‍ നിന്ന് 600 ക്യുബെക് മരം എടുക്കേണ്ടി വന്നു. വാസ്തുവിദഗ്ധന്‍ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2022 മെയ് 8-ാം തീയതി വൈകിട്ട് 6 മണിക്ക് കൂടല്‍മാണിക്യം ദേവസ്വം മേഘാര്‍ജ്ജുനന്‍ പടിഞ്ഞാറേ നട തുറക്കുന്നതോടെ സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ദേവസ്വം ചെയര്‍മാന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ക്ഷേത്രം തന്ത്രിമാര്‍, മേല്‍ശാന്തി, പരികര്‍മ്മി, അഡ്മിനിസ്‌ട്രേറ്റര്‍, പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി ഭാരവാഹികള്‍, സമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം ഉദ്ഘാടനം ചെയ്തു


കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം ഉദ്ഘാടനം മെയ് 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആദ്യഘട്ടമായി ഒ.പി. വിഭാഗം കൊട്ടിലാക്കൽ പഴയ ടൂറിസം ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ശ്രീ ഭരത പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ രോഗശാന്തി ലക്ഷ്യമാക്കിയുള്ള പല നിവേദ്യങ്ങളും നടത്തിവരുന്നുണ്ട്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ശ്രീ കൂടൽമാണിക്യം പൈതൃകത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുജനാരോഗ്യരംഗത്തു തനതായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ ഗ്രാമം വിഭാവനം ചെയ്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രീ കൂടൽമാണിക്യം ദേവസ്വം തുടക്കം കുറിക്കുന്നത്. ആയുർവേദ ചികിത്സാരംഗത്ത് നൂതനമായ വിവിധ പദ്ധതികളാണ് സംഗമേശ ആയുർവേദ ഗ്രാമം ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ വിവിധ ഔഷധസസ്യ കൃഷിപദ്ധതികളും ആവിഷ്കരിച്ച് പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ആവശ്യമായിവരുന്ന വഴുതനങ്ങ, തുളസി, താമര, കദളി എന്നിവയുടെ കൃഷിയിലൂടെ സ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കുന്നതോടൊപ്പം ദേവസ്വം ഭൂമിയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വാണിജ്യ അടിസ്ഥാനത്തിലുള്ള ഔഷധസസ്യകൃഷി മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട് വിഭാവനം ചെയ്തിരിക്കുന്നു. ഇങ്ങനെ വിവിധ പദ്ധതികളിലൂടെ ശ്രീ കൂടൽമാണിക്യം ദേവസ്വം ഭാവിയിൽ ബൃഹത്തായ ഒരു ആയുർവേദ സമുച്ചയമായി പരിണമിക്കുന്നതാണ് ലക്ഷ്യമിടുന്നത്.കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവകാലത്ത് ക്യാമറയിൽ ചിത്രങ്ങളെടുക്കാൻ വിലക്കില്ല


കൂടൽമാണിക്യം ക്ഷേത്രമതിലിനകത്ത് ഉത്സവകാലത്ത് നിശ്ചിത ഫീസ് അടയ്ക്കാതെത്തന്നെ ക്ഷേത്രാചാരങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ ക്യമറകൾ ഉപയോഗിച്ച് സൗജന്യമായി ചിത്രങ്ങളും വീഡിയോകളും ഏടുക്കാൻ താൽക്കാലിക അനുവാദംമാറ്റി വച്ച 2021 ലെ ശ്രീ കൂടൽമാണിക്യം തിരുത്സവത്തിനു കൊടിയേറി


ഏപ്രിൽ 15 മുതൽ 25 വരെ നടക്കുന്ന കോവിഡ് മൂലം മാറ്റി വച്ച 2021 ലെ ശ്രീ കൂടൽമാണിക്യം തിരുത്സവത്തിനു കൊടിയേറി. നകരമണ്ണ് ഇല്ലത്തെ ബ്രഹ്മശ്രീ. ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു.ഏപ്രിൽ, മെയ് മാസങ്ങളിലായി ആഘോഷിക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവങ്ങളുടെ പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു


കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വയ്ക്കേണ്ടി വന്ന കഴിഞ്ഞ വർഷത്തെ ശ്രീ കൂടല്‍മാണിക്യം ഉത്സവം ഏപ്രിൽ 15 ന് കൊടിയേറി ഏപ്രിൽ 25 രാപ്പാൾ ആറാട്ടു കടവിൽ ആറാട്ടോടെയും, 2022 ലെ ഉത്സവം മെയ് 12ന് കൊടികയറി മെയ് 22ന് കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രോത്സവങ്ങളുടെ ചടങ്ങുകളുടെയും കലാപരിപാടികളുടെയും പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ദേവസ്വം കമ്മീഷണർ ബിജു ഭാസ്‌കർ ഐ എ എസ്സിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന് അകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാനൂറിലേറെ കലാകാരന്മാർ ആചാരാനുഷ്ഠാനങ്ങളുടെ പൂർണ്ണത കൊണ്ടും ദേശീയ നൃത്ത സംഗീതോത്സവം എന്ന നിലയിലും പ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുന്ന ശ്രീകൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു ഉത്സവം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സ്പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. കേരളത്തിന് അകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാനൂറിലേറെ കലാകാരന്മാർ ആചാരാനുഷ്ഠാനങ്ങളുടെ പൂർണ്ണത കൊണ്ടും ദേശീയ നൃത്ത സംഗീതോത്സവം എന്ന നിലയിലും പ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുന്ന ശ്രീകൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു ഉത്സവം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സ്പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന കലാപരിപാടികള്‍ ദേശീയസംഗീത-നൃത്ത-വാദ്യ ആഘോഷമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തിവരികയാണ്. ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയരായ ഒട്ടേറെ കലാകാരന്മാരും കലാകാരികളും ഇതിനോടകം ഇവിടെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ കൊല്ലത്തെ തിരുവുത്സവത്തിനും വിപുലമായ പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. ദേശീയതലത്തിൽത്തന്നെ ശ്രദ്ധയാകാർഷിച്ച ശ്രീ കൂടൽമാണിക്യം തിരുവുത്സവ കലാപരിപാടികൾ ഇത്തവണ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടി സഹകരണത്തോടെ കൂടുതൽ ഉന്നതിയിലേക്ക് ഉയർന്നിരിക്കുകയാണ്. അതിനോടനുബന്ധിച്ച് കേന്ദ്ര സംഗീത നാടക അക്കാദമി ഏഴ് പ്രഗത്ഭ നൃത്ത ഇനങ്ങള്‍ നമുക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രോഗ്രാമ്മ കമ്മിറ്റി കൺവീനർ അഡ്വ മണികണ്ഠൻ പറഞ്ഞു ശ്രീമതി ഇബിമുബി ദേവിയും സംഘവും (ഇംഫാല്‍) - മണിപ്പുരി ശ്രീമതി നിരുപമ രാജേന്ദ്രയും സംഘവും (ബംഗ്ലൂരു) - കഥക് ശ്രീ ചിനിബാസ് മഹാതോയും സംഘവും (പുരുളിയ) – പുരുളിയ ഛാവു ശ്രീ പ്രദീപ് മൊഹന്തിയും സംഘവും ( ബരിപഡ) – മയൂര്‍ഭഞ്ജ് ഛാവു ശ്രീ സുകാന്ത് കുമാര്‍ ആചാര്യയും സംഘവും (സെരൈക്കെല്ല) – സെരൈക്കെല്ല ഛാവു ശ്രീ കെരെമനെ ശിവാനന്ദ ഹെഗ്ഡെയും സംഘവും (ഹൊന്നാവര്‍) - യക്ഷഗാന ശ്രീമതി മൃദുസ്മിത ദാസ് ബോറയും സംഘവും (ഗുവാഹട്ടി) - സത്രിയ കേന്ദ്രസംഗീത നാടക അക്കാദമിയുമായി വരുംകാലങ്ങളിലും ഒട്ടേറെ സംരംഭങ്ങൾ തുടർന്ന് നടത്തുവാൻ ഇത്തവണത്തെ തിരുവുത്സവം ഒരു നിമിത്തമായിരിക്കുകയാണ്. ഇതുകൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ ഒട്ടേറെ പ്രഗത്ഭമതികളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമാണ് ഇത്തവണത്തെ ശ്രീകൂടല്‍മാണിക്യം തിരുവുത്സവം. നെന്മാറ ബ്രദേഴ്സ് ഡോ. എന്‍. ആര്‍ കണ്ണന്‍, ഡോ. എന്‍.ആര്‍ ആനന്ദന്‍ - സ്പെഷല്‍ നാദസ്വരം നാദയോഗി ശ്രീ വി വി സുബ്രഹ്മണ്യം, ശ്രീ വി വി എസ് മുരാരി - വയലിന്‍ ഡ്യുയറ്റ് സന്ദീപ് നാരായണന്‍ - കര്‍ണാടകസംഗീതക്കച്ചേരി പത്മശ്രീ ഗുരു ഡോ. പുരു ദധീച് - കഥക് എസ് മഹതി - കര്‍ണാടകസംഗീതക്കച്ചേരി മൈസൂര്‍ ചന്ദന്‍കുമാര്‍ - പുല്ലാങ്കുഴല്‍ കച്ചേരി ശ്രീമതി പ്രതീക്ഷ കാശി - കൂച്ചുപ്പുഡി പത്മശ്രീ സംഗീതകലാനിധി ഡോ. എ. കന്യാകുമാരി - വയലിന്‍ കച്ചേരി കേരളകലാമണ്ഡലം കലാകാരികള്‍ - മോഹിനിയാട്ടം സപ്ന രാജേന്ദ്രന്‍ - മോഹിനിയാട്ടം പുര്‍ബയാന്‍ ചാറ്റര്‍ജി - സിത്താര്‍ രമാ വൈദ്യനാഥന്‍ - ഭരതനാട്യം നെയ്‍വേലി സന്താനഗോപാലന്‍ - കര്‍ണാടകസംഗീതക്കച്ചേരി എന്നിങ്ങനെ പ്രൌഢഗംഭീരമായ അവതരണങ്ങളാണ് ഇത്തവണ തിരുവുത്സവത്തില്‍ ഉള്‍പ്പെടുന്നത്. കൂടാതെ പ്രാദേശിക കലാകാരന്മാരും കലാകാരികളും കൂടല്‍മാണിക്യസ്വാമിക്ക് സമര്‍പ്പണമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നുമുണ്ട്. പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാശാൻ മുതൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ കലാനിലയം വിദ്യാർത്ഥികൾ ഉൾപ്പെടെ 250ലേറെ കഥകളി കലാകാരന്മാർ. പെരുവനം കുട്ടൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, പഴുവിൽ രഘു മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 150ലേറെ വാദ്യ കലാകാരന്മാർ. കേരളത്തിന് അകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാനൂറിലേറെ കലാകാരന്മാർ. 25ലേറെ ഗജവീരന്മാർ, 15 സബ്കമ്മിറ്റികൾ. അഞ്ഞൂറിൽപരം സംഘാടക സമിതി പ്രവർത്തകർ. പോലീസ്, ഫയർ, മുൻസിപ്പാലിറ്റി, ഫോറസ്റ്റ്, ഹെൽത്ത് തുടങ്ങിയ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ നിന്നുള്ള ഉദ്യോഗസ്ഥർ. 10 ഏക്കറിൽ എക്സിബിഷൻ ഹാൾ. ബസ്റ്റാൻഡ് ആൻഡ് പള്ളിവേട്ട ആൽത്തറ മുതൽ കിഴക്കേഗോപുരം വരെ ദീപാലങ്കാരങ്ങൾ. വിവിധ റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള അലങ്കാരങ്ങൾ… ഇവയെല്ലാം കൊണ്ടും ഇനി രണ്ടു മാസം ഇരിങ്ങാലക്കുടയാകെ ഉത്സവലഹരിയിൽ.അഡ്വ. കെ ജി അജയ്‌കുമാർ ശ്രീ കൂടൽമാണിക്യം ദേവസ്വം ബോർഡ് മെമ്പർ ആയി സത്യപ്രതിജ്ഞ ചെയ്തു


അഡ്വ. കെ ജി അജയ്‌കുമാർ ശ്രീ കൂടൽമാണിക്യം ദേവസ്വം ബോർഡ് മെമ്പർ ആയി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു. ഞായറാഴ്ച ക്ഷേത്രം കിഴക്കേ ഗോപുരത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷ്ണർ ബിജു പ്രഭാകർ ഐ.എ.എസ് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ദൈവനാമത്തിലാണ് അഡ്വ. കെ ജി അജയ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ശ്രീ കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത ബോർഡ് മെമ്പർ ആയി അഡ്വ. കെ ജി അജയ്‌കുമാർ നോമിനേറ്റ് ചെയപെട്ടതിന്‍റെ സർക്കാർ ഉത്തരവ് സദസിന് മുന്നിൽ വായിച്ചു. ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന കലാപരിപാടികളുടെ പ്രോഗ്രാം ബുക്ക് പ്രകാശന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ദേവസ്വം ഭരണ സമതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി സുരേഷ്, എ വി ഷൈൻ, കെ എ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മഹാത്മാ ലൈബ്രറി സെക്രെട്ടറിയാണ്. ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി, ജനമൈത്രി പോലീസ് നൈറ്റ് പെട്രോളിങ് ടീം ലീഡർ, നാഷണൽ സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്, ഇരിങ്ങാലക്കുട നിധി ലിമിറ്റഡ് ചെയർമാൻ എന്നി സ്ഥാനങ്ങൾ നിലവിൽ വഹിക്കുന്നുണ്ട്. ഐ.സി.എൽ ഫിൻ കോർപ് സി.എം.ഡി കെ ജി അനിൽകുമാറിന്റെ സഹോദരനും പ്രസിദ്ധ സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ മരുമകനുമാണ് അഡ്വ. കെ ജി അജയ്‌കുമാർ. ഭാര്യ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ ഇന്ദു രാമനാഥ്. മകൻ അനന്തു അജയ്.2022 ലെ മാണിക്യശ്രീ പുരസ്കാരം കർണാടക സംഗീതത്തിലെ വയലിൻ പ്രതിഭ പത്മശ്രീ കന്യാകുമാരിക്ക്


2022 ലെ മാണിക്യശ്രീ പുരസ്കാരത്തിന് കർണാടക സംഗീതത്തിൽ വയലിൻ വിഭാഗത്തിലെ അതുല്യപ്രതിഭ പത്മശ്രീ ശ്രീമതി കന്യാകുമാരിയെ തിരഞ്ഞെടുത്തിരിക്കുന്നു.ദേശീയ- സംഗീത-നൃത്ത വാദ്യ ഉത്സവമായി ആഘോഷിച്ചു വരുന്ന ശ്രീ കൂടൽാണിക്യം ഉത്സവത്തിൻറെ സ്പെഷ്യൽ പന്തലിൽ വച്ച് മാണിക്യ ശ്രീ പുരസ്കാരം സമ്മാനിക്കുന്നു. അഖിലഭാരത അടിസ്ഥാനത്തിൽ വാദ്യം നൃത്തം സംഗീതം എന്നീ മേഖലകളിൽ കഴിവുതെളിയിച്ച കലാകാരന്മാരെയാന്ന് തിരഞ്ഞെടുക്കുന്നത്. വേണു ജി , അനിയൻ മംഗലശ്ശേരി, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വർഷത്തെ മാണിക്യ ശ്രീ പുരസ്കാര പ്രതിഭയെ തിരഞ്ഞെടുത്തത്. ഇത്തവണത്തെ മാണിക്യ ശ്രീ പുരസ്കാരം സ്പോൺസർ ചെയ്തിരിക്കുന്നത് നലിൻ ബാബു എസ് മേനോൻ ആണ്.അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ കൂടൽമാണിക്യം ദേവസ്വം സ്വയം ഉല്പാദിപ്പിക്കുന്നു, നടിൽ കർമ്മം നിർവഹിച്ചു


കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനുബന്ധിച്ച് 50000 പേരെ ഉൾക്കൊള്ളിച്ച് നടത്തുന്ന അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിലേക്ക് വ്യാഴാഴ്ച രാവിലെ ദേവസ്വം വടക്കേക്കര പറമ്പിൽ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ.എസ് നടിൽ കർമ്മം ഉദ്‌ഘാടനം നിർവഹിച്ചു. ദേവസ്വം ബോർഡ് മെമ്പർമാർ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു.കൂടൽമാണിക്യം തിരുവുത്സവത്തിനു കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 ലെ മാറ്റി വച്ച ഉത്സവം 2022 ഏപ്രില്‍ 15 മുതല്‍ 25 വരെയും 2022 ലെ ഉത്സവം മെയ് 12 മുതല്‍ 22 വരെയും ആഘോഷിക്കുന്നു. തിരുവുത്സവത്തോടനുബന്ധിച്ചു ക്ഷേത്രാന്തരീക്ഷത്തിനു അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള ഹൈന്ദവരായ കലാകാരന്മാര്‍ക്ക് പരിപാടിയുടെ വിശദവിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വഴിപാടായി പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ പ്രസ്തുത വിവരം അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിക്കേണ്ടതാണ്. അപേക്ഷകള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസില്‍ നേരിട്ടോ, "അഡ്മിനിസ്ട്രേറ്റര്‍, കൂടല്‍മാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട -680121 , തൃശൂര്‍ ജില്ല " എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ contact@koodalmanikyam.com എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഫെബ്രുവരി 15 , വൈകീട്ട് 5 മണി.കൂടൽമാണിക്യം തിരുത്സവം- സംയുക്ത സംഘടക സമിതി ചേർന്നു


മാറ്റിവെക്കപ്പെട്ട 2021ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം ആചാര അനുഷ്ഠാനങ്ങളോടെ മാത്രമായി 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം പൂർണതോതിൽ കലാപരിപാടികളോടുകൂടി 2022 മേയ് 12 ന് കൊടി കയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കാൻ ശനിയാഴ്ച തെക്കേ ഊട്ടുപുരയിൽ ചേർന്ന സംയുക്ത തിരുവുത്സവ സംഘടക സമിതിയിൽ തീരുമാനം. 2 തിരുവുത്സവങ്ങൾക്കും കൂടി 1,60,20,000 രൂപ വരവും 1,60,20,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ദേവസ്വo അഡ്മിനിസ്ട്രേറ്റർ എം.സുഗീത അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 2021 ലെ മാറ്റിവച്ച തിരുവുത്സവത്തിന്റെ ആറട്ട് രാപ്പാൾ കടവിൽ നടത്തുന്നതിനും 2022ലെ തിരുവുത്സവ ആറാട്ട് കൂടപ്പുഴ ആറാട്ട് കടവിലും നടത്തുന്നതാണ്. 2022 ലെ തിരുത്സവം ദേശിയ നൃത്ത സംഗീത ഉത്സവമായിട്ടായിരിക്കും സംഘടിപ്പിക്കുകയെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ യോഗത്തിൽ അറിയിച്ചു. ക്ഷേത്രം തെക്കേ ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ രൂപീകരണം നടന്നു. ക്ഷേത്രം തന്ത്രി പ്രതിനിധിയായ പരമേശ്വരൻ നമ്പൂതിരിപ്പാട് യോഗം നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. സബ്‌കമ്മിറ്റികൾ ഡിസംബർ 31 മൂന്നായി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എം.സുഗീത, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഉളിയന്നൂരിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട മീറ്റിംഗ് ഡിസംബർ 31ന് 5 PMന് ഉളിയന്നൂർ അമ്പലത്തിൽ വച്ച് ചേരുന്നതാണ്


ഉളിയന്നൂരിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട മീറ്റിംഗ് ഡിസംബർ 31ന് 5 PMന് ഉളിയന്നൂർ അമ്പലത്തിൽ വച്ച് ചേരുന്നതാണ്തിരുവുത്സവം സംഘാടക സമിതി യോഗം മാറ്റിവെച്ചു


ഡിസംബർ 15 ബുധനാഴ്ച വൈകിട്ട് നടത്താനിരുന്ന കൂടൽമാണിക്യം തിരുവുത്സവം സംഘാടക സമിതി യോഗം അവിചാരിതമായ കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും .കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടികയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും


കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടി കയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും.
ഉത്സവത്തിന് മുന്നോടിയായുള്ള ഭക്തജനങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം 2021 ഡിസംബർ 15 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ ചേരുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നുകൂടൽമാണിക്യം ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനത്തിന്‍റെ തേയ ലേലം ചെയ്ത് വിൽക്കുന്നു


ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉദ്ദേശം 10 കിലോഗ്രാം മേൽത്തരം ചന്ദനത്തിന്‍റെ തേയ 2021 ഡിസംബർ 10 രാവിലെ 11 മണിക്ക് ദേവസ്വം ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക :0480 2826631കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിന്‍റെയും ഭാഗങ്ങൾ ലേലം ചെയ്‌ത്‌ വിൽക്കുന്നു


ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന പഴയ താലൂക്ക് ഓഫീസ് റിക്കാർഡ് മുറിയുൾപ്പെടുന്ന കെട്ടിടവും, പഴയ താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം റിക്കാർഡ് മുറിക്ക് സമീപമുള്ള കെട്ടിടത്തിന്‍റെയും ഭാഗങ്ങൾ 2021 ഡിസംബർ മാസം 6 -ാം തിയ്യതി 11 മണിക്ക് ബംഗ്ലാവ് പറമ്പിലുള്ള ദേവസ്വം ഓഫീസിൽ വെച്ച് ലേലം ചെയ്‌ത്‌ വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.മുക്കുടിനിവേദ്യം സേവിക്കാനായി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്


മുക്കുടിനിവേദ്യം സേവിക്കാനായി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. മുക്കുടിനിവേദ്യ വിതരണം നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടത്തിവരുന്ന അനുഷ്ഠാനച്ചടങ്ങാണ്. പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ദരസംബന്ധമായ രോഗങ്ങൾക്ക് ശമനം വരുമെന്നാണ് വിശ്വാസം.
മുക്കുടിക്കുള്ള ഔഷധക്കൂട്ടുകൾ പ്രത്യേക അനുപാതത്തിൽ സമർപ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂർ കുട്ടഞ്ചേരി മൂസ്സ് കുടുംബത്തിനാണ്. ഔഷധക്കൂട്ടുകൾ മൂസ്സ് കുടുംബത്തിൽനിന്ന് തലേന്ന് വൈകീട്ട് സമർപ്പിക്കും. പുലർച്ചെ കൊട്ടിലാക്കലിൽ അരച്ചെടുത്ത മരുന്ന് തിടപ്പിള്ളിയിലെത്തിച്ച് മോരിൽ കലർത്തി മുക്കുടിനിവേദ്യമാക്കിയാണ്‌ ഭഗവാനു നിവേദിക്കുക.
മൺകുടുക്കകളിലാണ് മുക്കുടി ദേവന് നിവേദിക്കുന്നത്. ക്ഷേത്രം തന്ത്രി അണിമംഗലം മനക്കാർക്കാണ് മുക്കുടിനിവേദ്യത്തിനുള്ള അവകാശം. ഇക്കുറി കുട്ടഞ്ചേരി അനൂപ് മൂസാണ് തൈരും പ്രത്യേക ഔഷധക്കൂട്ടുകളും ചേർത്ത് മുക്കുടി തയ്യാറാക്കിയത്.കൂടൽമാണിക്യം തൃപ്പുത്തരി സദ്യക്ക് ഭക്തജനപ്രവാഹം


തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരിക്ക് വ്യാഴാഴ്ച രാവിലെ മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും.
തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കും. സാധാരണ പൂജയുടെ നിവേദ്യത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയിലും, തെക്കേ ഊട്ടുപുരയിലും ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു.
വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു.
തൃപ്പുത്തരിയോടാനുബന്ധിച്ച് ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുരയിൽ ഉണ്ണായി വാരിയർ കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറുന്നതാണ്. പുത്തിരിക്കളിക്കായി ഇരിങ്ങാലക്കുടയിൽ എത്തുകയും പിന്നീട് ഉണ്ണായി വാരിയർ കലാനിലയത്തിന്‍റെ പ്രിൻസിപ്പലായി സേവനം അനുഷ്‌ഠിക്കുകയും അഞ്ച് പതിറ്റാണ്ടോളം കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ആശാൻ വേഷം ഇടുന്നു. തദവസരത്തിൽ അദ്ദേഹത്തിന്‍റെ "അശീതി" ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ആദരിക്കുന്നതായിരിക്കും.
നവംബർ 12 ന് മുക്കുടി നിവേദ്യത്തിനുള്ള മരുന്ന് തയ്യാറാക്കുന്നത് കുട്ടഞ്ചേരി അനൂപ് മൂസിന്‍റെ ​നേതൃത്വത്തിലായിരിക്കും.വാദ്യമേള ആഘോഷങ്ങളോടെ ശ്രീകൂടൽമാണിക്യം തണ്ടികവരവിന്‌ ഇരിങ്ങാലക്കുടയിൽ ഭക്തിനിർഭരമായ സ്വീകരണം


 ശ്രീകൂടൽമാണിക്യം തണ്ടികവരവിന്‌ ഇരിങ്ങാലക്കുടയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടൽമാണിക്യം കിഴേടമായ ചാലക്കുടി പോട്ടപ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങാണ് തണ്ടികവരവ്.
പോട്ടയില്‍  നിന്നും നന്ദനൻ, കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നത്. 20 കിലോ മീറ്ററോളം നടന്ന് വൈകീട്ട് 5 മണിയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് എത്തി.
തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും. ഇരിങ്ങാലക്കുടയിൽ വൻ മേളവാദ്യ ആഘോഷങ്ങളോടെയാണ് തണ്ടിക വരവിനെ സ്വീകരിച്ചത്.
മേളവാദ്യങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറയിൽ എത്തിചേർന്ന് തണ്ടികവരവ് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു . നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. എട്ടര തണ്ട് നേന്ത്രക്കുല, രണ്ട് തണ്ട് കദളിക്കുല, ഫലവ്യജ്ഞനങ്ങള്‍, ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം തുടങ്ങിയവയാണ് തണ്ടികയായി ക്ഷേത്രത്തിലെത്തിയത്. 11 ന് തൃപ്പുത്തരിയും 12ന് മുക്കുടിയും ആഘോഷിക്കും.
വ്യാഴാഴ്ച രാവിലെ 11 മുതൽ കൂടൽമാണിക്യം തെക്കേ ഊട്ടുപുരയിലും, പടിഞ്ഞാറേ ഊട്ടുപുരയിലുമാണ് തൃപ്പുത്തരി സദ്യ ഒരുക്കിയിരിക്കുന്നത്കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വച്ച് നമസ്കാരം 13 ന്


കോവിഡ് മൂലം മാറ്റിവച്ചിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വച്ച് നമസ്കാരം 13-09-2021 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ നടുവിൽ പഴേടത്ത് നാരായണൻ അടിതിരിപ്പാടിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്‍റെ വിനായകചതുർത്ഥി ആഘോഷം സെപ്റ്റംബർ 10 വെള്ളിയാഴ്ച


കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്‍റെ വിനായകചതുർത്ഥി സെപ്റ്റംബർ 10 വെള്ളിയാഴ്ച വിശേഷാൽ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കുന്നു. അന്നേദിവസം രാവിലെ പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, വൈകിട്ട് രാജീവ് വാര്യരുടെ സംഘം അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടാകും. ഇതിനോടനുബന്ധിച്ച് ഗണപതിഹോമം അപ്പം നിവേദ്യം എന്നിവ വഴിപാടുകൾക്ക് ഭക്തജനങ്ങൾക്ക് റസീറ്റ് ആകാവുന്നതാണ്. അന്നേ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിൽ അത്താഴപൂജ 6 30ന് നടത്തി 7 മണിക്ക് നടക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റം വരുത്തിയ പൂജ സമയക്രമം


ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 20 ,21 ,22 ,23 തിയ്യതികളിൽ രാവിലെ 9.30ന് നട അടക്കുന്നതാണ്. അന്നേ ദിവസങ്ങളിൽ എതിർത്ത് പൂജ 6 നും ഉച്ച പൂജ 7 .30 നും ആയിരിക്കുമെന്നും, വൈകീട്ട് ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കൂടൽ മാണിക്യം ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നടന്നു


കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നടന്നു. നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി, ജയശങ്കർ പെരുമ്പടപ്പ് മന, മനോജ് ( കീഴ്ശാന്തി ), ഡോ. ഗോവിന്ദൻ അണിമംഗലം, ബിപിൻ മൂസത്, ചെറിയ സൂരജ് മൂസത് എന്നിവരുടെ നേതൃത്വത്തിലാണ് ഇല്ലം നിറ ചടങ്ങുകൾ നടന്നത്.കൂടൽമാണിക്യം ഇല്ലം നിറ - കൊയ്ത്തുത്സവം സംഘടിപ്പിച്ചു


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്കാവശ്യമായ ദേവസ്വം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ കൃഷിചെയ്തു എടുത്ത നെൽ കതിർ കൊയ്ത് എടുക്കുന്ന ചടങ്ങ് പ്രശസ്ത സിനി ആർട്ടിസ്റ്റും കലാതിലകവുമായ ഡോ. വിന്ദുജ മേനോൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഇത്തവണത്തെ നൃത്യ നാട്യ പുരസ്‌കാര ജേതാവ് കലാരത്നം കലാമണ്ഡലം വിമല മേനോൻ , തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ഭദ്രദീപം കൊളുത്തി. എടതിരിഞ്ഞി എച്ച് ഡി പി സമാജം വിദ്യാർഥികളുടെ കൊയ്ത്തു പാട്ടു കൊയ്ത്തു ഉത്സവത്തിന് ആവേശം പകർന്നു.ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ സമർപ്പണം ജൂലൈ 25 ന്


ഐ.സി.എൽ ഫിൻകോർപ്പിന്റെ സ്പോൺസർഷിപ്പോടെ നവീകരണം പൂർത്തിയായ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന് ഞായറാഴ്ച ജൂലൈ 25 ന് നടത്താൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം, പട്ടികജാതി- പട്ടിക വർഗ്ഗ പിന്നോക്ക വികസന പാർലിമെന്ററി കാര്യാ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമർപ്പണം നടത്തും. ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തുന്ന ചടങ്ങുകൾ ഓൺലൈനിലൂടെ വീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.ഭക്തജനങ്ങൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രവേശനം താത്കാലികമായി നിരോധിച്ചു


കൂടൽമാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം കൂടി സി കാറ്റഗറി നിയന്ത്രണങ്ങളിലായ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുന്നതല്ല എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് മെയ് 7 നാണ് ക്ഷേത്രം കോവിഡ് രണ്ടാം വരവിൽ ആദ്യം ഭക്തജനങ്ങൾക്കായി അടച്ചത്, തുടർന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചു ഒരേ സമയം പതിനഞ്ചുപേരിൽ അധികരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു തുറക്കാമെന്ന സർക്കാർ നയത്തിൽ ജൂൺ 24 മുതൽ മാനദണ്ഡങ്ങൾ പ്രകാരം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
കൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ കോവിഡ് സാഹചര്യത്തിൽ ആദ്യം മാറ്റിവച്ച 12 ദിവസത്തെ അംഗൂലിയാങ്കം അടക്കം 18 ദിവസത്തെ ചാക്യാർ കൂത്ത് ജൂലൈ 16 മുതൽ അനുഷ്ഠാനത്തിന്‍റെ ഭാഗമായി നടക്കും. അമ്മന്നൂർ പരമേശ്വരൻ ചാക്യാരുടെ (കുട്ടൻ ചാക്യാർ) നേതൃത്വത്തിലാണ് കൂത്ത് നടക്കുന്നത്. ഇത് മാറ്റിവച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഭക്തജനങ്ങൾക്ക് പ്രവേശനമില്ല.
നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12% ആണ്. ഇതുപ്രകാരം സി കാറ്റഗറി നിയന്ത്രണങ്ങളാണ് ഇരിങ്ങാലക്കുട നഗരസഭാ പ്രരിധിയിൽ ജൂലൈ 21 വരെ നിലനിൽക്കുന്നത്.കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ നവീകരിച്ച കിഴക്കെ ഗോപുരത്തിന്‍റെ സമർപ്പണം ജൂലൈ 25ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ ഐ.സി.എൽ ഫിൻകോർപ് സ്പോൺസർഷിപ്പിൽ നവീകരിച്ച കിഴക്കെ ഗോപുരത്തിൻ്റേ സമർപ്പണം ജൂലൈ 25ന് ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലൈ 16 മുതൽ ചാക്യാർ കൂത്ത് ആരംഭിക്കുന്നു
ഫസാഡ് ലൈറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ ആദ്യത്തെ സംരംഭമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ICL Fincorp സ്ഥാപിച്ചിട്ടുള്ള സ്ഥിരം ദീപാലങ്കാരം സമർപ്പണത്തിന് മുന്നോടിയായുള്ള ട്രയൽ റൺ
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂൺ 24 മുതൽ ഭക്തജനങ്ങൾക്ക് സാധാരണ സമയക്രമത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശനം


തദ്ദേശസ്ഥാപനങ്ങളിലെ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശനം അനുവദിക്കാമെന്ന സർക്കാർ അറിയിപ്പിനെത്തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂൺ 24 മുതൽ സാധാരണ സമയക്രമത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുമെന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ഒരേ സമയം പതിനഞ്ചുപേരിൽ അധികരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു അനുവദിക്കാനാണ് സർക്കാർ ഉത്തരവ്. കൂടൽമാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.43% ആണ്.ഭക്തജനങ്ങൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രവേശനം താത്കാലികമായി നിരോധിച്ചു


കോവിഡ്‌ 19, വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുന്നതല്ല എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.2021ലെ ശ്രീകൂടൽമാണിക്യം തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവച്ചു


ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കേണ്ടിയിരുന്ന 2021ലെ തിരുവുത്സവം കോവിഡ് വ്യാപനം മൂലം ചടങ്ങുകൾ ഉൾപ്പടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കൂടൽമാണിക്യം ദേവസ്വം അറിയിച്ചു. ഉത്സവം നടത്തിപ്പിന് ജില്ലാ ഭരണകൂടം നൽകിയ അനുമതി കോവിഡിന്‍റെ രണ്ടാം വ്യാപനം ജില്ലയിൽ തീവ്രമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിനോടനുബന്ധിച്ച്‌ ചൊവ്വാഴ്ച അടിയന്തരമായി ചേർന്ന തന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവയ്ക്കാൻ ദേവസ്വം തീരുമാനിച്ചത്. നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി, തരണനെല്ലൂർ ജാതവേദൻ നമ്പൂതിരി, അണിമംഗലം അനിയൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എ.എം സുമ, പ്രസിഡന്‍റ്  യു.പ്രദീപ് മേനോൻ മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം 2021 മാർച്ച് 28 ഞായറാഴ്ച കൊടിയേറ്റതോടെ ചടങ്ങുകൾ മാത്രമായി ഏപ്രിൽ 7 വരെ ആഘോഷിക്കുന്നു .


മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം 2021 മാർച്ച് 28 ഞായറാഴ്ച കൊടിയേറ്റതോടെ ചടങ്ങുകൾ മാത്രമായി ഏപ്രിൽ 7 വരെ ആഘോഷിക്കുന്നു . കൊടിയേറ്റ കർമ്മങ്ങൾ രാത്രി 7:30 മുതൽ കൂടൽമാണിക്യം ഡോട്ട് കോമിൽ തത്സമയം കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://koodalmanikyam.com/live.php

കർശന നിയന്ത്രണങ്ങളോടെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥതല യോഗം ചേർന്നു


മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങുകൾ മാത്രമായി നടത്തുന്നതിനാൽ ശീവേലിക്കും വിളക്കെഴുന്നെള്ളിപ്പുകൾക്കും ഇത്തവണ മേളം ഉണ്ടാകില്ല, 3 പ്രദക്ഷണങ്ങൾ മാത്രമേ ഉണ്ടാകു . കലാപരിപാടികളും ഉണ്ടാകില്ല. അടിയന്തര ചടങ്ങുകളായ പാഠകം ഒരുദിവസവും സൂത്രധാരകൂത്തും, നങ്ങ്യാർകൂത്ത് എന്നിവ 30-ാം തിയതിമുതൽ ഉണ്ടാകും. മാതൃക്കൽബലി ദർശനത്തിനായി പടിഞ്ഞാറേ നടപ്പുരയിൽ ക്യു സംവിധാനം ഏർപ്പെടുത്തും. രാവിലെ 11 മണിയോടെയും രാത്രി 10 മണിയോടെയും എല്ലാ ചടങ്ങുകളും അവസാനിപ്പിക്കും.
ശീവേലി, വിളക്ക് പ്രദക്ഷണങ്ങൾക്ക് പതിവുപോലെ 3 ആനകൾ ഉണ്ടാകും. പള്ളിവേട്ടക്കും ആറാട്ടിനും 3 ആനകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ കർശന നിയന്ത്രണങ്ങളും ദിവസേനയുള്ള പരിശോധനയും ഉണ്ടാകും. റിസെർവായി മറ്റു 3 ആനകൾകൂടിയുണ്ടാകും. ഇത്തവണ അന്നദാനം ഉണ്ടാകില്ല. പ്രവർത്തിക്കാർക്കുള്ള ഭക്ഷണം മാത്രം ഉണ്ടാകും. ക്ഷേത്രത്തിനു പുറത്ത് ചെറിയ തോതിൽ എക്സിബിഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ, നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരി, തന്ത്രി പ്രധിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം പ്രകാശനം ചെയ്തു


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം ദേവസ്വം ആഫീസിൽ വച്ച് പ്രകാശനം ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവുത്സവങ്ങളുടെ ചടങ്ങുകളും കാര്യപരിപാടികളെയും കുറിച്ച് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ വിശദീകരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. QR കോഡ് സ്കാൻ ചെയ്തത് പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യാം

http://koodalmanikyam.com/utsavam.html

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു


2021 ഏപ്രിൽ 24 മുതൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ കലാപരിപാടികൾ നടത്താൻ കഴിയുമോ എന്ന് ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് മാർച്ച് 15, വൈകീട്ട് 5 മണിക്കകം അപേക്ഷ ക്ഷണിക്കുന്നു. ആ ദിവസങ്ങളിലെ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ പരിപാടി നടക്കൂ. ഏതാനും ദിവസം നടന്നാൽ പോലും മുൻകൂർ നോട്ടീസ് ഇല്ലാതെ പരിപാടി റദ്ദാക്കാൻ ദേവസ്വത്തിന് പൂർണ്ണമായ അവകാശം ഉണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സമർപ്പണമായി പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അഡ്മിനിസ്ട്രേറ്ററെ അഡ്രസ് ചെയ്ത് ദേവസ്വം ഓഫീസിൽ പെട്ടെന്ന് സമർപ്പിക്കുക. 8075354845, 9447412475 എന്നി വാട്സാപ്പ് നമ്പറിലും അപേക്ഷ അയക്കാംശ്രീ കൂടൽമാണിക്യം തിരുവുത്സവം - സംയുക്ത സംഘാടക സമിതി ചേർന്നു


മാറ്റിവെക്കപ്പെട്ട 2020ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം ആചാര അനുഷ്ടാനങ്ങളോടെയും 3 ആനകളുടെ എഴുന്നുള്ളിപ്പോടെയും മാത്രമായി 2021 മാർച്ച്‌ 28 മുതൽ ഏപ്രിൽ 7 വരെ നടത്തുവാനും, മാതൃക്കൽ ദർശനത്തിന് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നും വ്യാഴാഴ്ച ചേർന്ന സംയുക്ത തിരുവുത്സവ സംഘടക സമിതിയിൽ തീരുമാനം. തിരുവുത്സവത്തിന്റെ ആറട്ട് കൂടപ്പുഴ ആറാട്ട് കടവിൽ നടത്തുന്നതിനും തീരുമാനിച്ചു. 2021 ലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ മെയ്‌ 4 വരെ 3 ആനകളുടെ എഴുന്നള്ളിപ്പോടെ നടത്തുന്നതിന് തീരുമാനിച്ചു. ആറാട്ട് രാപ്പാൾ കടവിലും നടത്തുന്നതാണ്. ദേവസ്വo അഡ്മിനിസ്ട്രേറ്റർ 2 തിരുവുത്സവങ്ങൾക്കും കൂടി 71 ലക്ഷo രൂപ വരവും 70.50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ചെയർമാൻ പ്രദീപ്‌ യു. മേനോൻ സംഘടക സമിതി അംഗങ്ങളോടും മുഴുവൻ ഭക്തജനങ്ങളോടും ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു പരമാവധി സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു. ദേവസ്വo മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ പങ്കെടുത്തു. കെ ജി സുരേഷ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.ക്വട്ടേഷനുകൾ ക്ഷണിക്കുന്നു


ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2020 തിരുവുത്സവം 2021 എന്നിവയോടനുബന്ധിച്ച് താഴെപ്പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്നതിന് പ്രാവീണ്യമുള്ളവരിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു .
1 . ലൈറ്റ് ആൻഡ് സൗണ്ട്
2 . പന്തൽ
3 . പ്രവൃത്തിക്കാർക്കുള്ള ഭക്ഷണം
4 . പനമ്പട്ട
5 . ഇൻഷുറൻസ്
6 . പ്രിൻറിംഗ് (പ്രോഗ്രാം ബുക്ക്)
7 . കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ്, പാർക്കിംഗ് നടത്തിപ്പ്
02/03/2021 പകൽ 1.00 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.00 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0480 2826631 , 2822631ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 24 ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2021 ഫെബ്രുവരി 24-ാം തീയതി ( 1196  കുംഭം 12 ) ബുധനാഴ്ച ക്ഷേത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കുകയാണ്. അന്നേദിവസം രാവിലെ 11.30 വരെ ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതല്ല.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 24 ന്ശ്രീ കൂടൽമാണിക്യം ദേവസ്വം പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


കൂടൽമാണിക്യം ദേവസ്വം പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു പ്രദീപ് മേനോനെ ദേവസ്വം ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ വേണുഗോപാൽ ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുക്കുകയും തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, ജിവനക്കാരുടെ പ്രതിനിധി കെ.ജി. സുരേഷ്, പ്രദീപ്‌ മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ യഥാക്രമം സത്യപ്രതിജ്ഞ എടുക്കുകയുംചെയ്തു. പുതിയ ചെയർമാനായി പ്രദീപ് മേനോന്റെ പേര് കമ്മീഷണർ പ്രഖ്യാപിച്ചു. എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേത്രത്തിന്റെ പുരോഗതിക്കു കഴിഞ്ഞ ഭരണക്കാലത്ത് ഈ ഭരണസമിതി കാഴ്ച വെച്ച വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ഇനിയുള്ള പ്രവർത്തനങ്ങളിൽ സർക്കാറിന്റെയും തന്റെയും ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ ഭരണസമിതിക്കു വാഗ്ദാനം നൽകുകയും ചെയ്തു.തേവാര ബിംബങ്ങളുടെ പ്രതിഷ്ഠയ്ക്കുള്ള പുതിയ ശ്രീകോവിലിന്‍റെ ശിലാസ്ഥാപനം ഫെബ്രുവരി 12 ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്ര തീർത്ഥക്കുളം ശുചീകരണത്തിന്‍റെ ഭാഗമായി ലഭിച്ച  തേവാര ബിംബങ്ങളുടെ പ്രതിഷ്ഠയ്ക്കുള്ള ശ്രീകോവിലിന്‍റെ ( കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനോട് ചേർന്ന് ) ശിലാസ്ഥാപനം 2021 ഫെബ്രുവരി 12 -ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഉള്ള ശുഭമുഹൂർത്തത്തിൽ ദേവസ്വം കമ്മീഷണർ വേണുഗോപാൽ IAS നിർവഹിക്കുന്നു. ശ്രീകോവിൽ നിർമ്മിച്ച് നൽകുന്നത് തോട്ടപ്പള്ളി വേണുഗോപാലമേനോൻ അവർകളാണ്.കൂടൽമാണിക്യം ദേവസ്വത്തിൽ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 12 ന്


ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ 12 വെള്ളിയാഴ്ച 11 മണിക്ക് ദേവസ്വം ഓഫീസിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ച് നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നിലവിലുണ്ടായിരുന്ന കമ്മിറ്റി അംഗങ്ങൾ തന്നെ തുടരും. യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ. രാജേഷ് തമ്പാൻ, ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ എന്നിവരാണ് വെള്ളിയാഴ്ച പുതിയ ഭരണ സമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനു ശേഷം പുതിയ ഭരണസമിതിയുടെ പ്രഥമ യോഗത്തിൽ ദേവസ്വം പ്രെസിഡന്റിനേയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുക്കുംമാറ്റിവച്ച കഴിഞ്ഞവർഷത്തെ കൂടൽമാണിക്യം ഉത്സവം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ ചടങ്ങുകൾ മാത്രമായി ആചരിക്കും


കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവം 2021 മാർച്ച് 28ന് കൊടികയറി ഏപ്രിൽ 7ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടുകൂടി ചടങ്ങുകൾ മാത്രമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. പള്ളിവേട്ടക്കും, ആറാട്ടിനും മൂന്ന് ആനകൾക്ക് വേണ്ടിയുള്ള അനുമതി തേടുവാനും തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.ശ്രീകൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ 3 വർഷത്തെ കാലാവധി ഡിസംബർ 24 ന് പൂർത്തിയാകുന്നു


കേരള സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്ത് ചുമതലയേറ്റ ഡിസംബർ 24 ന് 3 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഭൂസ്വത്തുകൊണ്ട് ധന്യമായ കൂടൽമാണിക്യം ദേവസ്വത്തിന്റെയും 11 കീഴീടങ്ങളിലും പറമ്പുകളിൽ നിവേദ്യം നേന്ത്ര വാഴയും വഴുതന, തക്കാളി, മുളക്, കപ്പ എന്നിവയും കൃഷി ആരംഭിച്ചു. ദേവസ്വത്തിലേക്കാവശ്യമായ നാളികേരം വരുന്ന 5 വർഷത്തിനുള്ളിൽ സ്വന്തം മണ്ണിൽ നിന്ന് കിട്ടാവുന്ന രീതിക്ക് കൃഷി ആരംഭിച്ചു. ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിർ കഴിഞ്ഞ 2 വർഷവും കൊട്ടിലാക്കൽ പറമ്പിൽ ആരംഭിച്ചു ലഭ്യമാക്കുന്നു. തണ്ടികവരവിനാവശ്യമായ വാഴക്കുലകൾ കഴിഞ്ഞ വർഷം മുതൽ സ്വന്തം സ്ഥലത്ത് നിന്ന് ലഭിക്കാവുന്ന വിധത്തിൽ ദേവ സ്വത്തിന്റെ പോട്ട കച്ചേരി വളപ്പിൽ വിപുലമായ രീതിയിൽ കൃഷി ആരംഭിച്ചു.ദേവസ്വത്തിന്റെ കീഴിൽ വരുന്ന 11 കീഴേടങ്ങളിലും കാര്യക്ഷമമായി ഇടപെട്ട് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിക്ക് കീഴേടങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിഞ്ഞു.
അന്യാധീനപ്പെട്ടുപോയ ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട 6 ഏക്കർ ഭൂമിയും ക്ഷേത്രവും ദേവസ്വത്തിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആലുവ കീഴ് മാട് ദേവസ്വം വക 5 .95 ഏക്കർ ഭൂമി കണ്ടെത്തുവാനും തുടർ നടപടികൾ നടത്തി ദേവസ്വത്തിലേക്ക് തിരിച്ചെടുക്കുവാനുള്ള നടപടി സ്വീകരിച്ചു. ഈ കാലയളവിൽ തന്നെ ഇരിങ്ങാലക്കുടയിലെയും ചാലക്കുടിയിലെയും ഒട്ടനവധി ഭൂമികൾ നിയമ നടപടികളിലൂടെ തിരിച്ചു പിടിക്കാനും ഈ കമ്മിറ്റിക്കി സാധിച്ചിട്ടുണ്ട്. മണിമാളിക കെട്ടിടത്തിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കുവാൻ നിയമ നടപടി സ്വീകരിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കാനും കഴിഞ്ഞു.. ദേവ സ്വത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാൻ ദേവസ്വം ബോർഡ്‌ ശക്തമായ നടപടികളാണ് എടുത്തിട്ടുള്ള ത്. ഇതിനു വേണ്ടി ദേവസ്വത്തിന് നിയമോപദേശം നൽകുന്ന ഇരിങ്ങാലക്കുടയിലെ അഡ്വ. ഗോപകുമാറിന്റെയും ഹൈക്കോടതി യിലെ സീനിയർ അഡ്വ. സുകുണപാലന്റെയും സേവനം പത്ര സമ്മേളനത്തിൽ എടുത്തു പറഞ്ഞു.
റാണാ സംഗമേശ്വര കോംപ്ലക്സ് നിലനിൽക്കുന്ന സ്ഥലം പതിറ്റാണ്ടുകളായി പബ്ലിക് ടോയ്‌ലറ്റായും ഹോട്ടലുകലിലെ മാലിന്യം തള്ളുന്ന സ്ഥലവും ആയിരുന്നു. ദേവസ്വത്തിന് തന്നെ മാനക്കേടായിരുന്ന ഈ സ്ഥലത്താണ് ഷോപ്പിംഗ്‌ കോംപ്ലക്സ് പണിതത്. ഇതുവഴി ദേവസ്വത്തിന് നിശ്ചിത തുക വാടക ഇനത്തിൽ വരുമാനം ഉണ്ടാക്കാൻ കഴിയും. മണിമാളിക കെട്ടിടത്തിൽ അടുത്ത പ്രോജക്ട് എത്രയും പെട്ടെന്ന് തുടങ്ങും. അതിനു വേണ്ട ഭരണാനുമതിയും മുൻസിപ്പൽ അനുമതിയും എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാമത്തെ പ്രോജക്ട് കച്ചേരിവളപ്പിൽ ആണ്. ഒരേക്കർ 42 സെന്റിൽ ഇരിങ്ങാലക്കുടയുടെ മുഖഛായ മാറ്റുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ദേവസ്വം മുന്നോട്ട് വയ്ക്കുന്നു. കൂടാതെ മൂന്നു പീടിക റോഡിലുള്ള പഴയ എൻ എസ് എസ് സ്കൂൾ പ്രവർത്തിച്ചിരുന്ന കളത്തുംപറമ്പ്, ദേവസ്വത്തിന് വരു മാനവും പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന വിധത്തിൽ ദേവസ്വം വിഭാവനം ചെയ്യുന്ന നാലാമത്തെ പ്രോജക്ട് ആണ്. ഇത് നിലവിൽ വരുന്നതോടുകൂടി കേരളത്തിലെ തന്നെ സമ്പന്ന ക്ഷേത്രമായി കൂടൽമാണിക്യം ദേവസം മാറുമെന്ന് ഉറപ്പുണ്ട്.
വളരെ അപകടാവസ്ഥയിൽ ആയിരുന്ന ആൽത്തറ അമ്പിളി ജ്വല്ലേഴ്സിന്റെ സഹായത്തോടെ എകദേശം അഞ്ചു ലക്ഷം രൂപ ചിലവഴിച്ചു ഈ കോവിഡ് കാലത്ത് പുനർനിർമാണം നടത്താൻ സാധിച്ചു.
2009 ഡിസംബർ 27 ന് അന്നത്തെ ദേവസ്വം മിനിസ്റ്റർ ആയ കടന്നംപള്ളി രാമചന്ദ്രൻ ശിലാസ്ഥാപനം നടത്തിയ ബസ് സ്റ്റാൻഡിൽ ഗോപുരം പിന്നീട് മുടങ്ങി കിടക്കുകയായിരുന്നു. എന്നാൽ 2016ൽ വീണ്ടും തുടങ്ങിയെകിലും പൂർത്തീകരിക്കാതെ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ കിടക്കുകയായിരുന്നു . ഭക്തജന ട്രസ്റ്റിന്റെ സഹായത്തോടെ ഏകദേശം 40 ലക്ഷം ചിലവഴിച്ചു കവാടം പണി പൂർത്തീകരിക്കുവാൻ ഈ കമ്മിറ്റി കാലയളവിൽ കഴിഞ്ഞു.
പാമ്പുമേയ്ക്കാട് വല്ലഭൻ തിരുമേനിയുടെ സ്പോൺസർഷിപ്പിൽ ക്ഷേത്രവും ദേവസ്വവും കംപ്യൂട്ടർ വൽക്കാരിക്കുവാനും ജീവനക്കാർക്ക് സൗജന്യ പരിശീലനം നടത്തുവാനും കഴിഞ്ഞു. ഇതിനായി ഏകദേശം 10 രൂപ ചെലവഴിച്ചു.
ഇരിങ്ങാലക്കുടകരാനും പ്രമുഖ വ്യവസായിയും ആയ നിസാർ അഷറഫിന്റെ സഹായത്തോടെ 64ൽ പരം സി സി ടി വി ക്യാമറകളും അനുബന്ധ സജ്ജീകരണവും നടത്തി. ഇതിനായി എകദേശം 7 ലക്ഷം രൂപ ചിലവഴിച്ചു. എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഉത്സവത്തിന് സ്റ്റേജ് പണി കഴിക്കാറുള്ളത്. സംഗമേശ്വര ഭക്തനും പ്രവാസി വ്യവസായിയും ആയ ജനാർദ്ദനൻ കാക്കരയുടെ സഹായത്തോടെ എകദേശം 12 ലക്ഷം ചെലവഴിച്ചു ഈ കാലയളവിൽ രംഗമണ്ഡപം സമർപ്പിക്കുകയുണ്ടായി.
പായലും ചണ്ടിയും ചെളിയും നിറഞ്ഞിരുന്ന വലിയ തീർത്ഥക്കുളവും ചെറിയ തീർത്ഥക്കുളവും തുടർച്ചയായി 14 ദിവസം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ വൃത്തിയാക്കുവാനും ചെറിയ തീർത്ഥക്കുളം നാലു സൈഡ് കെട്ടി സംരക്ഷിക്കുവാനും കഴിഞ്ഞു. 8 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു.കോവിഡ് കാലത്ത് ക്ഷേത്രം അടഞ്ഞു കിടന്ന സമയത്ത് 45 ദിവസത്തോളം നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ ചുറ്റമ്പലത്തിനകത്തെ നവീകരണപ്രവർത്തനം നടത്താൻ കഴിഞ്ഞു. 4 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു.കേരളത്തിലെ ഏറ്റവും വലിയ മതിലായ ആനപ്പള്ള മതിലിന്റെ മെയിന്റനൻസ് പണി നടത്താൻ കഴിഞ്ഞു. ഗണപതി ക്ഷേത്രത്തിന്റെ മുൻവശം സഘമേശ്വര ഭക്തനും പ്രവാസി വ്യവസായിയും ആയ തോട്ടപ്പള്ളി വേണുഗോപാലമേനോൻ സഹായത്തോടെ പൂർത്തീകരിച്ചു.
പതിറ്റാണ്ടുകൾ പഴക്കമുള്ള രാപ്പാൾ കച്ചേരി പറമ്പ് പുതുക്കി പണിതു.ഉളിയന്നൂർ ക്ഷേത്രത്തിന്റെയും കൊട്ടാരത്തിന്റെയും അറ്റകുറ്റപ്പണികൾ നടത്തുവാൻ ഈ കാലയളവിൽ കഴിഞ്ഞു. പോട്ട കച്ചേരി വളപ്പ്, എളനാട് അയ്യങ്കാവ് തുടങ്ങി മറ്റ് കീഴേടം ക്ഷേത്രങ്ങളിലെ നവീകരണപ്രവർത്തനങ്ങളും അതത് സ്ഥലത്തെ ഭക്തന്മാരുടെയും നാട്ടുകാരുടെയും കമ്മിറ്റികളുടെയും സഹായത്തോടെ നടത്തി പോന്നിട്ടുണ്ട്.കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഐ സി എൽ ഗ്രൂപ്പ് സി എം ഡി കെ.ജി. അനിൽകുമാറിന്റെ സാമ്പത്തിക സഹായത്തോടെ നടന്നു വരുന്നു. ഏറെ സാമ്പത്തിക ചെലവ് വരുന്ന ഇപണികൾ പൂർത്തീകരിച്ചു ഈ ജനുവരിയിൽ സമർപ്പണം നടത്തുമെന്ന് വിശ്വാസിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ താളിയോല ശേഖരവും മറ്റ് അമൂല്യ വസ്തുതകളും കൂടൽമാണിക്യം ദേവസ്വത്തിൽ ഉണ്ട്. അവ സംരക്ഷിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റിന്റെ സഹായത്തോടെ കൈമളുടെ പഴയ കൊട്ടാരം മ്യൂസിയം ആൻഡ് ആർകൈവ്സ് ആക്കുവാൻ കഴിഞ്ഞു. മാത്രമല്ല പ്രമുഖ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. വരുന്ന 5 വർഷത്തിനുള്ളിൽ കേരളത്തിലെ വലിയ മ്യൂസിയം ആക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്തനകൾക്കായി തോട്ടപ്പള്ളി വേണുഗോപാൽ മേനോൻ 3 ലക്ഷം രൂപയും പ്രൊഫ. ദേവി ടീച്ചർ അമ്പതിനായിരം രൂപയും നൽകി.
സംഗമ ദേവന്റെ 2018 ലെയും 2019 ലെയും ഉത്സവം ദേശീയ, സംഗീത, നൃത്തവാദ്യ ഉത്സവ മാക്കി മാറ്റാൻ കഴിഞ്ഞു. ഉത്സവത്തോടനുബന്ധിച് രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള കലാകാരന്മാർ വന്ന് മികച്ച പ്രവർത്തനം കാഴ്ച വച്ചു. അകത്ത് ദേശീയ തലത്തിലുള്ള കലാ പരിപാടികളും വഴിയിൽ ദീപാലങ്കാരം ഗോപുരം എന്നിവ ഭക്തന് മാരെ ആകർഷിച്ചു. ചരിത്രത്തിൽ ആദ്യമായി ഉത്സവം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ഭക്തന്മാരെ വിളിച്ച് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ക്ഷേത്ര കലകളുടെ സംഗമ ഭൂമിയാണ് ഇരിങ്ങാലക്കുട. വരും നാളുകളിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന കലകളുടെ സംഗമ ഭൂമിയായി മാറുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്ന.
കുട്ടംകുളം നവീകരണം, കൊട്ടിലാക്കൽ പറമ്പിൽ സസ്യ തോട്ടം ആയുർവേദ ഹോസ്പിറ്റൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. കൂടാതെ ഠാണവിലെ പഴയ പോലീസ് സ്റ്റേഷൻ ജയിൽ ദേവസ്വത്തിലേക്ക് തിരിച് പിടിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഐ സി എൽ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോവിഡ് നു ശേഷം ക്ഷേത്രത്തിൽ നിത്യം അന്ന ദാനം ഏർപ്പടുത്തുവാൻ ധാരണയായിട്ടുണ്ട് .
2018, 2019 പ്രളയം തുടർന്ന് ഉണ്ടായ കോവിഡ് മഹാമാരി എന്നിവയെ തുടർന്ന് ദേവസ്വത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായി. എന്നാൽ മേൽപ്പറഞ്ഞ ജോലികൾ ഏറ്റെടുത്തു പൂർത്തികരിക്കുവാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. മേൽപറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയകരിക്കുവാൻ തങ്ങളുടെ ഒപ്പം നിന്ന നാട്ടുകാർ, ഭക്തർ, സാമ്പത്തിക സഹായം നൽകിയ സ്പോൺസർമാർ, ജീവനക്കാർ, മാധ്യമക്കാർ എന്നിവർക്ക് സംഗമേശന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ എല്ലാ കാര്യങ്ങൾക്കും നിർദ്ദേശം നൽകുകയും പത്തിൽ പരം തവണ ഈ കാലയളവിൽ ദേവസ്വത്തിൽ വന്ന ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.ശ്രീ കൂടൽമാണിക്യം ക്ഷേത്രം 'രംഗമണ്ഡപം സമർപ്പണം' 2020 നവംബർ 30 ന്


കൂടൽ മാണിക്യം ക്ഷേത്രത്തിൽ ദേവന്റെ ഉത്സവത്തിന് സ്ഥിരം രംഗവേദി ഉണ്ടാവുക എന്ന ദേവസ്വത്തിന്റെയും ഭക്തരുടെയും ആഗ്രഹത്തിന്റെ ഫലമായി നവംബർ 30 തിങ്കളാഴ്ച രംഗമണ്ഡപം സമർപ്പണം നടത്തുന്നു . ചടങ്ങിന് തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ എൻ പി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ജനാർദ്ദനൻ കാക്കരയാണ് രംഗമണ്ഡപം സ്പോൺസർ ചെയ്തിരിക്കുന്നത്.

https://youtu.be/KCjsv41hcS0

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 ന്


ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 രാവിലെ 10 മണിക്ക് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. യോഗത്തിൽ തൃശൂർ എംപി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രോട്ടോകോൾ അനുസരിച്ചാണ് പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.v മ്യൂസിയം & ആർകൈവ്സിന് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വേണുഗോപാല മേനോൻ തോട്ടപ്പള്ളി ദേവസ്വത്തിന് സമർപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ നിമ്മി ഷിജു, കൂടൽമാണിക്യം & ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദ് ഇമാം ജനാബ് പി എൻ എ കബീർ മൗലവി എന്നിവർ ആശംസകൾ അർപ്പിക്കും.
കേരളത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ താളിയോല ഗ്രന്ഥങ്ങളുടെ വൻശേഖരം ഉൾക്കൊള്ളുന്ന ക്ഷേത്രം എന്ന ബഹുമതി ശ്രീ കൂടൽമാണിക്യം ക്ഷേത്ര ത്തിനാണ്. കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോലഗ്രന്ഥങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചു സൂക്ഷിക്കുകയും അതിന്റെ ഡിസ്ക്രിപ്റ്റീവ് തയ്യാറാക്കുകയും ചെയ്യുക എന്നതും, അപൂർവ്വമായ വിജ്ഞാന സമ്പത്ത് ആധുനിക സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി റിമോട്ട് സെർവറുകളിൽ സൂക്ഷിച്ചു വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറണമെന്ന് ഉദ്ദേശത്തോടെയാണ് ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ പറഞ്ഞു.
കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർ, മുൻ പി എസ് സി മെമ്പർ അശോകൻ ചെരുവിൽ, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരജേതാവ് ഗുരു അമ്മന്നൂർ പരമേശ്വര(കുട്ടൻ) ചാക്യാർ, കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ എന്നിവർ അടങ്ങുന്നതാണ് കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഉപദേശക സമിതി അംഗങ്ങൾ.

http://koodalmanikyam.com/live.php

കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ക്ഷേത്ര ദർശന സമയങ്ങളിൽ മാറ്റം


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2020 ഒക്ടോബർ 27 (ചൊവ്വാഴ്ച) മുതൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ( ഞായറാഴ്ച ഒഴികെ ) ക്ഷേത്ര ദർശന സമയങ്ങളിൽ താഴെ പറയും പ്രകാരം മാറ്റം  വരുന്നതാണ്. രാവിലെ എത്യർത്ത പൂജ 6 മണിക്ക്, ഉച്ച പൂജ കഴിഞ്ഞ് 8 മണിക്ക് നട അടക്കുന്നതാണ് .     വൈകീട്ട് 6 മണിക്ക് ദർശനത്തിനായി നട തുറക്കുന്നതാണ് എന്ന്  ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചുശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആചാരങ്ങൾ ഒക്ടോബർ 23 , 24 , 25 തിയ്യതികളിലും സരസ്വതിപൂജ 23 - 26 തിയ്യതികളിലും ആഘോഷിക്കുന്നു


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആചാരങ്ങൾ ഒക്ടോബർ 23 , 24 , 25 തിയ്യതികളിലും സരസ്വതിപൂജ 23 - 26 തിയ്യതികളിലുമായാണ് ആഘോഷിക്കുന്നത് . കോവിഡ് 19 പ്രോട്ടോകോൾ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുക . തണ്ടിക വരവിനോടനുബന്ധിച്ച്‌ ഭക്തജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല. തൃപ്പുത്തരി സദ്യയും മുക്കുടി വിതരണവും ഉണ്ടായിരിക്കുന്നതല്ല. സരസ്വതി പൂജയോടനുബന്ധിച്ച്‌ പൊതുജനങ്ങൾക്ക് പുസ്തകം പൂജയ്ക്ക് വെയ്ക്കാനും എഴുത്തിന് ഇരുത്താനും സൗകര്യം ഉണ്ടായിരിക്കുന്നതല്ല . എന്നാൽ ഭക്തജങ്ങൾക്ക് ദർശനത്തിന് സൗകര്യം കോവിഡ് മാനദണ്ഡം പാലിച്ചു ഉണ്ടാകുന്നതാണ്.ശ്രീ കൂടൽമാണിക്യം ദേവസ്വം വക സർപ്പക്കാവിലെ ഈ വർഷത്തെ ആയില്യം പൂജ ഒക്ടോബർ 12 ന്


ശ്രീ കൂടൽമാണിക്യം ദേവസ്വം വക സർപ്പക്കാവിലെ ഈ വർഷത്തെ ആയില്യം പൂജ ഒക്ടോബർ 12 ( കന്നി 26 ) തിങ്കളാഴ്ച നടത്തുന്നു. പൂജയോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അന്നേദിവസം സർപ്പക്കാവിൽ ആയില്യം പൂജക്കുള്ള വഴിപാട് നടത്തുന്നതിന് ദേവസ്വം കൗണ്ടറിൽ നിന്നും മുൻകൂട്ടി രസീതി വാങ്ങാവുന്നതാണ്.ഡെപ്യുട്ടേഷൻ നിയമനം


ദേവസ്വത്തിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ കുറഞ്ഞത് 5 വർഷം സർവ്വീസ് ഉള്ള എൽ. ഡി ക്ലർക്കുമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.കൂടൽമാണിക്യം കിഴക്കേ ഗോപുരനടയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കി പണിയുവാനുള്ള അനുവാദം ചോദിക്കലും നടന്നു


നൂറ്റാണ്ടുകൾ പഴക്കമുള്ള കൂടൽമാണിക്യം കിഴക്കേ ഗോപുരനടയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കി പണിയുവാനുള്ള അനുവാദം ചോദിക്കലും നടന്നു. സംഗമേശഭക്തനും ഐ.സി.എൽ. എം.ഡി.യുമായ കെ.ജി. അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. തന്ത്രി അതിനു ശേഷം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. കെ.ജി. അനിൽകുമാറാണ് കിഴക്കേഗോപുരം അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചിലവുകൾ വഹിക്കുന്നത് .
കിഴക്കേ ഗോപുരനടയിൽ നടന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ എം എന്നിവരും സന്നിഹിതരായിരുന്നു.പത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടൽമാണിക്യം തന്ത്രിപ്രതിനിധി കൂടിയായ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് സ്വീകരണം നൽകി


തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ഥിരം സമിതിയിലെ പുതിയ തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടൽമാണിക്യം തന്ത്രി പ്രതിനിധി കൂടിയായ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വീകരണം നൽകി. കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകളുടെ ഭാഗമായി കോവിഡ് പ്രോട്ടോകോളിന് വിധേയമായാണ്‌ സ്വീകരണം ഒരുക്കിയത്.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 30, 31 ,സെപ്റ്റംബർ 1, 2 എന്നി ദിവസങ്ങളിൽ രാവിലെ 9:30 ന് നട അടച്ച് വൈകിട്ട്‌ 5 മണിക്ക് ക്ഷേത്രം തുറക്കുന്നതാണ്.


ഓണത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 30, 31 ,സെപ്റ്റംബർ 1, 2 (ഞായർ, തിങ്കൾ,ചൊവ്വ,ബുധൻ) എന്നി ദിവസങ്ങളിൽ എതൃത്ത് പൂജ രാവിലെ 6 മണിക്കും ഉച്ച പൂജ 7:30 നും കഴിഞ്ഞു 9:30 ന് നട അടച്ച് വൈകിട്ട്‌ 5 മണിക്ക് ക്ഷേത്രം തുറക്കുന്നതാണ്.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ വെച്ചുനമസ്കാരം ഓഗസ്റ്റ് 27ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ വെച്ചുനമസ്കാരം ഓഗസ്റ്റ് 27 വ്യാഴാഴ്ച നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ചടങ്ങുമാത്രമായിട്ടാണ് നടത്തുന്നത്. ഇല്ലംനിറ ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 8 .45 ന് തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തും.
ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഇല്ലംനിറ നടത്തും.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈ വർഷത്തെ ഇല്ലംനിറ ഓഗസ്റ്റ് 28ന്


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2020 ഓഗസ്റ്റ് 28-ാം തീയതി (1196 ചിങ്ങം 12 ) വെള്ളിയാഴ്ച രാവിലെ 8.45 മുതൽ 9.20 വരെയുള്ള മുഹൂർത്തത്തിൽ തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നതാണ്. അന്നേദിവസം ക്ഷേത്രത്തിലെ എതൃത്ത പൂജ രാവിലെ 6 മണിക്ക് ആയിരിക്കും.
കൂടൽമാണിക്യം ദേവസ്വത്തിന് കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അന്നേദിവസം നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഇല്ലംനിറ നടത്തുന്നതാണ് കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രണ്ടു ക്ഷേത്രത്തിലേയും ഇല്ലംനിറ ചടങ്ങു മാത്രമായാണ് നടത്തുന്നത്കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം കൈമാറി


കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം അധികൃതർക്ക് കൈമാറി. 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഈ പണികൾക്ക് ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം വരെ ചിലവ് വരും. സംഗമേശ്വര ഭക്തനായ കെ. ജി. അനിൽകുമാർ ആണ് പൂർണ്ണമായും സ്പോൺസർ ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിങ്ങം 1ന് കിഴക്കേ ഗോപുരനടയിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു


കോവിഡ് വ്യാപനം മൂർച്ഛിച്ചതിനെത്തുടർന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ചിങ്ങം 1 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. കോവിഡ് 19ന്‍റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂൺ 14 നാണ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം അവസാനമായി ഏർപ്പെടുത്തിയത്.
ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമാണ് പ്രവേശനം. 65 വയസിനു മുകളിലും 10 വയസിനു താഴെയുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ദർശന സമയത്തിനും മാറ്റമുണ്ട്. രാവിലെ നാലുമണി മുതൽ ഏഴര വരെയും, വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ. ചോറൂണ്, തുലാഭാരം എന്നി വഴിപാടുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകില്ല. ദർശനത്തിനു വരുന്നവർ പൂർണ്ണ വിലാസവും ടെലിഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തണം. മാസ്കും സാനിറ്റിസറും നിർബന്ധമാണ്.പ്രസാദം ഈ കാലയളവിൽ മേൽശാന്തി കൊടുക്കുന്നതല്ല . പുറത്തുനിന്നു കൊണ്ടുവരുന്ന പൂജ സാധനങ്ങൾ ഇവിടെ വഴിപാടായി സ്വീകരിക്കുന്നതല്ല. തന്ത്രിമാർക്കും മേൽശാന്തിമാർക്കും വയസു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.അറിയിപ്പ്


ആഗസ്റ്റ് 17 (ചിങ്ങം 1) മുതൽ കോവിഡ് 19 നിർദേശങ്ങൾ പാലിച്ചുകൊണ്ട് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
Note - For more details please contact Devaswom Office.കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചിരിക്കുന്നു


കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ അത്തം നാളിൽ നടത്തുന്ന ഒരു ആചാരമായ ഇല്ലംനിറ ഈ വർഷം കോവിഡ് 19 ന്‍റെ വ്യാപനം മൂലം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. എൻ. പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന്‍റെ നിർദ്ദേശം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വച്ചിരിക്കുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു.കൂടൽമാണിക്യം തീർത്ഥകുള കവാട സമർപ്പണം നടത്തി


ശ്രീ കൂടൽമാണിക്യം തീർത്ഥകുളം ശുചികരണത്തിന്‍റെ ഭാഗമായി വളരെ കാലമായി കേടുപാടുകൾ സംഭവിച്ചു കിടക്കുന്ന കുളത്തിന്‍റെ  വടക്കേ ഭാഗത്തുള്ള കവാടം സംഗമേശ്വര ഭക്തനായ അവിട്ടത്തൂർ വാരിയത്ത് വിജയകുമാർ വാര്യർ പണി കഴിപ്പിച്ചു വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സമർപ്പണം നടത്തി.  ക്ഷേത്രം തന്ത്രി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വത്തിന് വേണ്ടി ഏറ്റുവാങ്ങി.കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂൺ 14 ഞായറാഴ്ച മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല


ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19ന്‍റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 14 ഞായറാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂടൽമാണിക്യം ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതെല്ലെന്ന് ശനിയാഴ്ച ചേർന്ന ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റിയിൽ തീരുമാനംകൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിലെ രാമായണം ചാക്യാർകൂത്തും, 12 ദിവസത്തെ അംഗുലീയാങ്കം കൂത്തും മാറ്റിവച്ചു


കൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ ജൂൺ 10 മുതൽ ആരംഭിക്കേണ്ടിയിരുന്ന രാമായണം ചാക്യാർകൂത്തും, 12 ദിവസത്തെ അംഗുലീയാങ്കം കൂത്തും കോവിഡ് 19ന്‍റെ പ്രതികൂല സാഹചര്യത്തിൽ നടത്തുവാൻ നിർവ്വാഹമില്ലെന്ന് പാരമ്പര്യ അവകാശിയായ അമ്മന്നൂർ പരമേശ്വര ചാക്യാർ (കുട്ടൻ ചാക്യാർ) അറിയിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു, അനുകൂല സാഹചര്യത്തിൽ കൂത്ത് പിന്നിട് നടത്തുന്നതാണ്.കൂടൽമാണിക്യം ക്ഷേത്രം കർശന നിബന്ധനകളോടെ ചൊവ്വാഴ്ച മുതൽ തുറക്കും


കർശന നിബന്ധനകളോടെ കൂടൽമാണിക്യം ദേവസ്വംത്തിനു കീഴിലുള്ള 11 കീഴേടങ്ങളും കൂടൽമാണിക്യം ക്ഷേത്രവും ചൊവ്വാഴ്ച മുതൽ തുറക്കും. ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമാണ് പ്രവേശനം. 65 വയസിനു മുകളിലും 10 വയസിനു താഴെയുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ദർശന സമയത്തിനും മാറ്റമുണ്ട്. രാവിലെ നാലുമണി മുതൽ ഏഴര വരെയും, വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ. ചോറൂണ്, തുലാഭാരം എന്നി വഴിപാടുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകില്ല.
ദർശനത്തിനു വരുന്നവർ പൂർണ്ണ വിലാസവും ടെലിഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തണം. മാസ്കും സാനിറ്റിസറും നിർബന്ധമാണ്.പ്രസാദം ഈ കാലയളവിൽ മേൽശാന്തി കൊടുക്കുന്നതല്ല . പുറത്തുനിന്നു കൊണ്ടുവരുന്ന പൂജ സാധനങ്ങൾ ഇവിടെ വഴിപാടായി സ്വീകരിക്കുന്നതല്ല. തന്ത്രിമാർക്കും മേൽശാന്തിമാർക്കും വയസു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് കൂടുതൽ സ്ഥിരീകരിച്ച അവസ്ഥയിൽ ക്ഷേത്രം തുറക്കണമോ എന്ന കാര്യം കമ്മിറ്റി ചർച്ച ചെയ്‌തെന്നും രോഗികൾ അധികവും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വന്നവരായതിനാൽ ഭീഷണിയിലെന്ന നിഗമനത്താലും ഹോട് സ്പോട് അല്ലാത്തതിനാലും സർക്കാർ നിബന്ധനകൾ പ്രകാരം ക്ഷേത്രം തുറക്കാൻ ഇന്ന് ചേർന്ന മാനേജിങ് കമ്മിറ്റി തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ.രാജേഷ് തമ്പാൻ, ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, എ വി ഷൈൻ, കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ എം എന്നിവരും സന്നിഹിതരായിരുന്നു.കൂടൽമാണിക്യം കുലീപിനി തീർത്ഥകുളം ശുചീകരണം
കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വെച്ച് നമസ്ക്കാരം നീട്ടി വെച്ചു.


ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലാത്ത സാഹചര്യത്തിൽ ഈ വർഷത്തെ (06 - 06 -2020 , 1195 എടവം 23 ) തൃക്കേട്ട വെച്ച് നമസ്ക്കാരം നീട്ടി വയ്ക്കാൻ തീരുമാനിച്ചു.കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി വഴിപാടുകൾ ഓൺലൈനിലും


ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് 01 - 06 -2020 മുതൽ ഓൺലൈൻ സംവിധാനം തുടങ്ങിയിരിക്കുന്നു.വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.

www.koodalmanikyam.com

കുലീപിനി തീർത്ഥക്കുളം ശുചീകരണത്തിന് തുടക്കം


കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിന്റെ ശുചീകരണം തുടങ്ങി. രാവിലെ ഏഴരയ്ക്ക് നടയടച്ചശേഷം എട്ടിന് പണിക്കാർക്ക് അനുവാദം നൽകുന്ന ചടങ്ങ് ചടങ്ങ് നടന്നു. തന്ത്രിപ്രതിനിധി എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.
കാൽനൂറ്റാണ്ടിനുശേഷമാണ് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് മൂന്ന് ഏക്കറിൽ ആറടിയോളം താഴ്ചയിൽ സ്ഥിതിചെയ്യുന്ന തീർത്ഥക്കുളം വൃത്തിയാക്കുന്നത്. മൂന്ന് മോട്ടോറുകൾ ഉപയോഗിച്ചാണ് കുളത്തിൽനിന്ന്‌ വെള്ളം വറ്റിക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് വടക്കേനടയിൽ മൂന്നേക്കറിൽ ആറടി താഴ്ചയിലുള്ള കുലീപിനി തീർത്ഥക്കുളം 25 വർഷത്തിനുശേഷമാണ് വൃത്തിയാക്കുന്നത്. 68 എച്ച്.പി., 44 എച്ച്.പി., 40 എച്ച്.പി. എന്നിങ്ങനെ മൂന്ന് വലിയ മോട്ടോറുകളുപയോഗിച്ച് തെക്കേ ഊട്ടുപുരയിലൂടെ 1400 മീറ്റർ പി.വി.സി. പൈപ്പിട്ടാണ് കുളത്തിലെ വെള്ളവും ചെളിയും കൊട്ടിലായ്ക്കൽ പറമ്പിലേക്ക്‌ ഒഴുക്കിവിടുന്നത്. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് ജോലി നടക്കുന്നത്. അഞ്ചിന പുണ്യാഹം തെളിച്ച് ക്ഷേത്രത്തിലെ ചടങ്ങുകൾ തുടങ്ങും. കുലീപിനി തീർത്ഥക്കുളത്തിലെ മീനുകളെ വലയിട്ട് പിടിച്ച് കൈതൊടാതെ തീർത്ഥക്കുളത്തിലെതന്നെ മണിക്കിണറിൽ നിക്ഷേപിക്കും.
വരുംദിവസങ്ങളിൽ വെള്ളം വറ്റിക്കുന്നതോടെ ലഭിക്കുന്ന കൂടുതൽ മീനുകൾ ആനകളെ കുളിപ്പിക്കുന്ന വലിയ ടാങ്കിൽ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ പറഞ്ഞു. കുളത്തിൽനിന്ന്‌ ലഭിക്കുന്ന സാളാഗ്രാമവും തന്ത്രിയുടെ നിർദേശപ്രകാരം കുളത്തിൽതന്നെ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പത്തുപേരാണ് തിങ്കളാഴ്ച ശുചീകരണത്തിനുണ്ടായിരുന്നത്.രാപാൾ വാതിൽമാടം ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കെട്ടിടം കൂടൽമാണിക്യം ദേവസ്വം കേടുപാടുകൾ തീർത്ത് വാസയോഗ്യം ആക്കി


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കീഴേടമായ രാപാൾ വാതിൽമാടം ക്ഷേത്രത്തിന് ചേർന്നുള്ള കച്ചേരി വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള കെട്ടിടം കൂടൽമാണിക്യം ദേവസ്വം കേടുപാടുകൾ തീർത്ത് വാസയോഗ്യം ആക്കി. കെട്ടിടത്തിന്‍റെ സമർപ്പണം മെയ് 29 ന് നിർവഹിച്ചു.കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറ സമര്‍പ്പണം നടത്തി


ഇരിങ്ങാലക്കുട : പുനര്‍നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം നടന്നു. വ്യവസായിയും ആല്‍ത്തറ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങാപ്പുറം ചന്ദ്രന്‍ സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന് തന്ത്രി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരി കൈമാറി. അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമം, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അമ്പിളി ജ്വല്ലേഴ്‌സ് ഉടമ റോളി ചന്ദ്രന്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.പുനർനിർമ്മിച്ച ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറ സമര്‍പ്പണം മെയ് 25 ന്


കാലങ്ങളോളം കേടുപാടുകള്‍ സംഭവിച്ച് അറ്റകുറ്റ പണികള്‍ക്ക് വിധേയമാകാതെ കിടന്നിരുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ   പള്ളിവേട്ട ആല്‍ത്തറ. ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് സംഗമേശ്വര ഭക്തനും ഇരിങ്ങാലക്കുടയിലെ തന്നെ പ്രശസ്ത സ്വര്‍ണ്ണ വ്യാപാരിയുമായ അമ്പിളി ജ്വല്ലേഴ്സ് ഉടമ ചന്ദ്രന്‍ കല്ലിങ്ങപ്പുറം, ക്ഷേത്രം തന്ത്രി നിശ്ചയിക്കുന്ന പ്രകാരം പണികള്‍ ചെയ്തു തരാമെന്ന് ഏല്ക്കുകയും അതനുസരിച്ച് മുന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പണികൾ അവസാനഘട്ടത്തിലെത്തി. ക്ഷേത്ര തനിമ നിലനിര്‍ത്തി കൊണ്ട് പുനർനിർമ്മിച്ച പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം മെയ് 25, മകയീര്യം നക്ഷത്രത്തില്‍ വൈകീട്ട് 5 മണിക്കു ശേഷമുള്ള ശുഭ മൂഹൂര്‍തത്തില്‍ കല്ലിങ്ങപ്പുറം ചന്ദ്രന്‍ നിർവഹിക്കുന്നു. ക്ഷേത്രത്തിനു വേണ്ടി തന്ത്രി ബ്രഹ്മശ്രീ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഏറ്റു വാങ്ങുകയും പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന് ഏല്പിക്കുകയും ശേഷം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു. കോവിഡ് - 19 ഭാഗമായി ലോക്ഡൗണ്‍ നിലനില്കുന്ന സാഹചര്യത്തില്‍ മറ്റു ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ അനധികൃതമായി ഭൂമികയേറ്റമെന്ന് പരാതി, കൂടൽമാണിക്യം ദേവസ്വം പരിശോധന നടത്തി


ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടമായ ആലുവ ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ അനധികൃതമായി ഭൂമികയേറ്റം നടക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അധികൃതർ ചൊവാഴ്ച അവിടെയെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് അന്യാധിനപ്പെട്ട ഈ ക്ഷേത്രവും 6 ഏക്കർ ഭൂമിയും ഹൈക്കോടതി വിധിയെ തുടർന്ന് കൂടൽമാണിക്യം ദേവസ്വത്തിനു ലഭിച്ചത്.
ആലുവ നഗരഹൃദയത്തിൽനിന്നും നിന്നും 2 കിലോമീറ്റര് ദൂരെ മാത്രം കിടക്കുന്ന ഈ മഹാദേവ ക്ഷേത്രം ഇപ്പോൾ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേരിട്ടുള്ള ഭരണത്തിലാണ്. ഉളിയന്നൂർ ക്ഷേത്രത്തിലെ ഏതാനും ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും പരിശോധനയിൽ ദേവസ്വം വക ഭൂമി അളന്നു തിട്ടപെടുതേടേതാണെന്നു ബോധ്യപ്പെടുകയും ആയതിനാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ തഹസിൽദാർ, ദേവസ്വം കമ്മീഷണർക്കും രേഖാമൂലം കാര്യങ്ങൾ അറിയിക്കുകയും, എത്രയും പെട്ടന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി ഇടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു.ശ്രീ കൂടൽമാണിക്യം 2020 ക്ഷേത്രോത്സവം മാറ്റിവച്ചു, ചടങ്ങുകളും മാറ്റി


മെയ് 4 മുതൽ 14 വരെയുള്ള ചരിതപ്രസിദ്ധമായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം 2020 ക്ഷേത്രോത്സവം കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ചടങ്ങുകൾ ഉൾപ്പടെ മാറ്റിവച്ചതായി ബുധനാഴ്ച ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ തന്ത്രിമാരുമായി ആലോചിച്ചു തീരുമാനമെടുത്തു. അനുകൂല സാഹചര്യങ്ങൾ വരുമ്പോൾ ചടങ്ങുകൾ സാമൂഹിക അകലം പാലിച്ചു നടത്തും. ലോക്ക് ഡൌൺ കാലത്ത് ക്ഷേത്രത്തിൽ ഭക്തരെയും അനുവദിക്കില്ലകൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ബസ് സ്റ്റാന്റ്- ഠാണ റോഡിലുള്ള പ്രസിദ്ധമായ പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു. വ്യാപാരിയായ കല്ലിങ്ങപ്പുറം ചന്ദ്രന്‍റെ സഹായത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ മറ്റു ദേവസ്വം പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.  ആലിന്‍റെ വേരിറങ്ങി തറ പൊളിഞ്ഞ് തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിലുള്ള അളവില്‍ തന്നെ പുതുക്കിപണിതശേഷം അതിന് മുകളില്‍ സ്റ്റീല്‍ ബാരിക്കേഡ് സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. തന്ത്രിയുടെ നേതൃത്വത്തില്‍ ആലിന്റെ വേരുകള്‍ വ്യത്തിയാക്കി പുതുക്കി പണിയാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് കല്ലിങ്ങപ്പുറം ചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. ബാക്കി ആവശ്യമായ തുക ദേവസ്വം ചിലവഴിക്കും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തണ്ടികവരവിന് പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ സ്വീകരണം നല്‍കിയശേഷം അവിടെ നിന്നും ഘോഷയാത്രയായിട്ടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക. ഈ ആലിന് നൂറ്റാണ്ടോളം പഴക്കമുണ്ട്.കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 16 മുതൽ ആരംഭിക്കും


ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപമുള്ള ശ്രീ കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. മാർച്ച് 16 തിങ്കളാഴ്ച മുതൽ ആൽത്തറയുടെ പണികൾ ആരംഭിക്കും ഉത്സവത്തിന് മുൻപായി പണികൾ പൂർത്തീകരിക്കും എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, ക്ഷത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിരിനായി കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ വിത്ത് വിതച്ചു


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്യുന്ന രീതി പിന്തുടർന്ന് കരനെൽ കൃഷിയ്ക്ക് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് കർമവേദിക്കടുത്തുള്ള കൊട്ടിലായ്ക്കൽ പറമ്പിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ നിർവഹിച്ചു. ജൂലായ് 26 നാണ് ഇല്ലം നിറ. കഴിഞ്ഞ 2 വർഷക്കാലമായി ഭഗവാന്‍റെ സ്വന്തം മണ്ണിൽ നിന്നാണ് ഇല്ലംനിറക്കാവശ്യമായ നെൽ കതിർ കണ്ടെത്തിയിരുന്നത്. പുറത്തുനിന്നാണ് നെൽ കതിരുകൾ വാങ്ങാറുള്ളത് ഇപ്പോൾ നിലനിൽക്കുന്ന കൊറോണ സാഹചര്യത്തിൽ മറ്റു ആഘോഷകൾ ഉണ്ടായിരുന്നില്ല. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം ഭരതൻ കണ്ടേങ്കാട്ടിൽ നേതൃത്വം നൽകി. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വളരെ കുറച്ചു പേർ മാത്രമാണ് പങ്കെടുത്തത്കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല


സർക്കാരിന്‍റെ നിർദേശപ്രകാരം കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല, എന്നാൽ ആചാരാനുഷ്ടാനങ്ങൾ എല്ലാം തന്നെ ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചേർന്ന അടിയന്തര മാനേജ്‌മന്‍റ് കമ്മിറ്റി യോഗമാണ് ഈ തീരുമാനങ്ങൾ എടുത്തത്. ദേവസ്വം ഓഫീസ്‌ പ്രവർത്തിക്കും, 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജർ ഉണ്ടാക്കും. എന്നാൽ ക്ഷേത്രം കൗണ്ടറുകൾ പ്രവർത്തിക്കില്ല, വഴിപാടുകൾ സ്വീകരിക്കില്ല. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ പൂജയുടെ സമയക്രമത്തിലും മാറ്റങ്ങൾ ഉണ്ട്. എതൃത്ത് പൂജ രാവിലെ 6:15 , ഉടനെത്തന്നെ ഉച്ചപൂജ, രാവിലെ 8 :30ന് നടയടക്കും . വൈകുനേരം 5 മണിക്ക് നടതുറന്ന് പൂജകൾക്ക് ശേഷം രാത്രി 7 :30 ന് നടയടക്കും. കൂടൽമാണിക്യം ക്ഷേത്രനടയിലും ആൽതറകളിലും ഈ ദിവസങ്ങളിൽ ആളുകൾ കൂട്ടംകൂടി ഇരിക്കുന്നതും നിരോധിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ദേവസ്വത്തിന്‍റെ 11 കീഴേടങ്ങളിലും ഈ ഉത്തരവ് ബാധകമാണ്. മെയ് മാസം നടക്കുന്ന കൂടൽമാണിക്യം ഉത്സാവത്തിന്‍റെ കാര്യത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നതായും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മറ്റു ദേവസ്വങ്ങളുമായും സംസാരിച്ചു വരുന്നുണ്ടെന്നും, ഇതുവരെ ഉത്സവ ആഘോഷങ്ങൾ മാറ്റുന്നതുമായി ചർച്ചകൾ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന മാനേജ്‌മന്റ് കമ്മിറ്റി മീറ്റിംഗിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, തന്ത്രി പ്രധിനിധി ബ്രഹ്മശ്രീ എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ. രാജേഷ് തമ്പാൻ, കെ ജി സുരേഷ്, കെ കെ പ്രേമരാജൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പങ്കെടുത്തു.കൂടൽമാണിക്യം കിഴേടങ്ങളായ അയ്യങ്കാവ് ഭഗവതി ക്ഷേത്രം, പാമ്പാന്‍പോട്ട ശിവ ക്ഷേത്രം കാരപ്പറ്റ ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങളും ചടങ്ങുകളുമായി മാത്രം നടത്തും


കൊറോണ പ്രതിരോധിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിട്ടുളള സാഹചര്യത്തിൽ മാർച്ച് മാസത്തിൽ ഉത്സവം ആഘോഷിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ  കിഴേടങ്ങളായ ഇരിങ്ങാലക്കുട അയ്യങ്കാവ് ഭഗവതി ക്ഷേത്രം (മാർച്ച് 11,12,13,14) പോട്ട പാമ്പാന്‍പോട്ട ശിവ ക്ഷേത്രം (മാർച്ച് 23,24,25) കാരപ്പറ്റ ശിവക്ഷേത്രം( മാർച്ച് 25,26,27) എന്നിവിടങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങളും ചടങ്ങുകളുമായി ഒതുക്കി നിർത്തുവാനും ക്ഷേത്രത്തിൽ നടത്താനിരുന്ന കലാപരിപാടികൾ, പ്രസാദഊട്ട് , ദീപലങ്കാരം എന്നിവ നിർത്തലാക്കി എന്ന അറിയിക്കുന്നു. അതുപോലെ ഈ മാസത്തിലെ തിരുവോണ ഊട്ട് ഉണ്ടായിരിക്കുന്നതല്ല. ഈ സാഹചര്യത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലോ/ പരിസരത്തോ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും ഇപ്പോഴത്തെ അവസ്‌ഥ മനസിലാക്കി സഹകരിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അറിയിച്ചു.ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി


ഉളിയന്നൂർ : കൂടൽമാണിക്യം ദേവസ്വം ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2020 ന്‍റെ ത്രികൊടിയേറ്റ് നടന്നു . ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെയാണ് തിരുവുത്സവം.തിരുവുത്സവത്തോടു അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നിർവഹിച്ചു. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജ്‌മെന്‍റ് കമ്മിറ്റി മെമ്പർ കെ വി പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ , ക്ഷേത്രം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവുത്സവത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് www.uliyannoortemple.com

http://uliyannoortemple.com/

ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട : ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് പണി പൂർത്തിയാക്കിയ ബഹുനില ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ് കെ യു അരുണൻ മാസ്റ്റർ എം എൽ എ, ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ നിന്നും പലിശരഹിത 3 വർഷത്തെ അഡ്വാൻസ് സ്വീകരിച്ചു, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ സ്ഥലത്ത് കോംപ്ലക്സ് പണികൾ പുർത്തീകരിക്കുകയായിരുന്നു.ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര കോംപ്ലക്സ് ഉദ്ഘാടനം 13ന്


ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് റെക്കോർഡ് വേഗത്തിൽ പണി പൂർത്തിയാക്കിയ ശ്രീ സംഗമേശ്വര കോംപ്ലക്സ് ഉദ്ഘാടനം ജനുവരി 13 ന് ദേവസം, സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകീട്ട് 5 മണിക്ക് നിർവഹിക്കും. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ നിന്നും പലിശരഹിത 3 വർഷത്തെ അഡ്വാൻസ് സ്വീകരിച്ചു കാലകളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ സ്ഥലത്ത് കോംപ്ലക്സ് പണികൾ പുർത്തീകരിക്കുകയായിരുന്നുകൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ


മെയ് 4ന് കൊടിയേറി മെയ് 14 ന് സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2020 ജനുവരി 15നകം ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. ഇതിനായുള്ള നിശ്ചിത അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്നും മുൻകൂട്ടി വാങ്ങാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക 04802826631.

Download Application for presenting performing arts as an offering to the deity during Sree Koodalmanikyam Festival 2020

http://www.koodalmanikyam.com/utsavam_2020_prg_dw.html

കൂടൽമാണിക്യം ക്ഷേത്രകവാടം സമർപ്പിച്ചു


വിദ്വേഷങ്ങൾ ഇല്ലാതെ നാടിന്‍റെ നന്മയുടെ കവാടങ്ങളായി ക്ഷേത്ര കവാടങ്ങൾ മാറട്ടെ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബസ് സ്റ്റാന്റിന് സമീപം ഭക്തജനട്രസ്റ്റ് സമര്‍പ്പണമായി പൂര്‍ത്തിയാകിയ കൂടല്‍മാണിക്യം ക്ഷേത്രകവാടം സമര്‍പ്പണോദ്ഘാടനം നിർവഹിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തജനട്രസ്റ്റ് രക്ഷാധികാരി മണക്കാട് പരമേശ്വരന്‍ നമ്പൂതിരി താക്കോല്‍ കൈമാറി. ചടങ്ങില്‍ പ്രൊഫ്. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഗോപുരകവാടം സമര്‍പ്പണമായി പൂര്‍ത്തിയാക്കി ഡിസംബര്‍ 31നകം ദേവസ്വത്തിന് കൈമാറാണമെന്നാണ് കരാര്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമര്‍പ്പണം വെള്ളിയാഴ്ച നടത്തിയത്. ഇതിനനുബന്ധിച്ചുള്ള അലങ്കാരപ്രവര്‍ത്തികള്‍ ഉത്സവത്തിന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ഭക്തജനട്രസ്റ്റ് വ്യക്തമാക്കി.
പ്രഥമ കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2009 ഡിസംബർ 27 ന് അന്നത്തെ ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി കൂടൽമാണിക്യം അലങ്കാര കവാടത്തിന്‍റെ ശിലാസ്ഥാപനം നടത്തിയെങ്കിലും , ഇപ്പോൾ കൃത്യം 10 വർഷത്തിന് ശേഷം അതെ ദിവസമാണ് ക്ഷേത്രകവാടം സമർപ്പണം സാധ്യമായത്. അന്ന് നിലച്ചു പോയ നിർമാണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ബസ് സ്റ്റാന്റിന് സമീപം ഗോപുരകവാടം നിർമാണ പ്രവർത്തനങ്ങൾ തുടരാൻ ദേവസ്വം തീരുമാനിച്ചത്. കവാടം നിര്‍മ്മിച്ച് സമര്‍പ്പണം നടത്താമെന്നറിയിച്ച് ഒരു ഭക്തന്‍ മുന്നോട്ടുവന്നതോടെ ദേവസ്വം അതിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കവാടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പിന്നീട് നിരന്തരം തടസ്സപ്പെട്ടു. പുതിയ ഭരണസമിതി വന്നതിന് ശേഷം സമയം നീട്ടി നല്‍കിയെങ്കിലും നിർമാണം പൂർത്തിയാകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദേവസ്വം നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച ഇയാള്‍ 2019 മാര്‍ച്ച് 31 വരെ സമയം നീട്ടി വാങ്ങിയെങ്കിലും വീണ്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഗോപുരകവാടം നിര്‍മ്മിക്കാന്‍ കോടതിയുടെ ദേവസ്വത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കവാടം നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിക്കുന്നതിനിടയിലാണ് കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിച്ച് ഭക്തജനട്രസ്റ്റിന്റെ നേതൃത്വത്തില്‍ യാതൊരു പിരിവും നടത്താതെ നിര്‍മ്മാണം പൂര്‍ത്തീയാക്കി സമര്‍പ്പണം നടത്താമെന്നറിയിച്ച് എത്തിയത്. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ഭക്തജന ട്രസ്റ്റ് രക്ഷാധികാരി മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, ഭരണസമിതി അംഗങ്ങള്‍, നഗരസഭാ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ, നഗരസഭാ കൗൺസിലർമാർ, ഭക്തജനട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.കൊട്ടിലാക്കൽ വളപ്പിൽ നടന്നുവന്നിരുന്ന തിരുവാതിര മഹോത്സവ ആഘോഷം ഇനിമുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ മേൽനോട്ടത്തിൽ നടത്തും


ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിരനാളിൽ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ജനുവരി 9 ന് സന്ധ്യക്ക് 6:30 ന് ഈ വർഷം മുതൽ ആദ്യമായി ദേവസ്വത്തിന്‍റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കും. ഭക്തജനങ്ങളുടെ താൽപര്യം മാനിച്ചു തിരുവാതിര നോയമ്പിനനുസരിച്ച ഭക്ഷണം, കളിക്കാർക്കും കൂടെ എത്തുന്നവർക്കും നൽകാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഭഗവൽ സന്നിധിയിൽ പാതിരാപ്പൂവ് ചൂടി പിരിഞ്ഞു പോവാൻ പാകത്തിനു തയ്യാർ ആക്കിയിട്ടുള്ള ഈ ആഘോഷവേളയിൽ പങ്കാളികളാവാൻ ഏവരുടെയും സഹകരണം ദേവസ്വം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ടീമുകളായി കളിക്കാൻ തയ്യാർ എടുത്തുവരുന്നവരുടെ സൗകര്യതിനായി വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷകളുടെ രജിസ്ട്രേഷൻ നടത്തണമെന്നു തീരുമാനമായിട്ടുണ്ട്. ആദ്യമാദ്യം രജിസ്ട്രർ ചെയ്യുന്നവർക് മുൻഗണന ലഭിക്കും. 2020 ജനുവരി 5നു മുൻപ് പേരുകൾ റെജിസ്ട്രർ ചെയ്യാൻ 04802826631 7012235448 എന്ന നമ്പറുകളിൽ ബന്ധപ്പെടുക എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ പൊതുയോഗം 13ന്


കൂടൽമാണിക്യം ദേവസ്വം കിഴേടമായ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി 28നു കൊടികയറി ഫെബ്രുവരി 6 ന് ആറോട്ടുകൂടി അവസാനിക്കുന്ന തിരുവുത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ പൊതുയോഗം 13 വെള്ളിയാഴ്ച 3 മണിക്ക് ഉളിയന്നൂർ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്നു. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.കൂടൽമാണിക്യം 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും അവതരിപ്പിച്ചു


മെയ് 4ന് കൊടിയേറി മെയ് 14 ന് കോടപുഴയിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതിയോഗത്തിൽ അവതരിപ്പിച്ചു. മിച്ചം വരുന്ന തുക പഴയ ദേവസ്വം ഓഫീസ് പുനരുദ്ധാരണം ചെയ്യുവാനും തീരുമാനിച്ചു.
ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ആരംഭിച്ചു. എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അധ്യക്ഷതയും വഹിച്ചു. ഇതോടനുബന്ധിച്ച് ഗജവീരൻ താമര ചെവിയൻ എന്ന സംഗീത ദൃശ്യാവതരണം ഉണ്ടായിരുന്നു. 500 ൽ പരം ഭക്തന്മാർ സംഘാടക സമിതിയോഗത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കാർഷിക സർവകാലശാലയിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച വിളകൾ കലവറ നിറയ്ക്കൽ ചടങ്ങിലേക്ക് സമർപ്പിക്കുവാൻ ധാരണയായി. യോഗത്തിൽ അഡ്വ. രാജേഷ് തമ്പാൻ സ്വാഗതവും, എ. എം. സുമ നന്ദിയും പറഞ്ഞു.ശ്രീ കൂടൽമാണിക്യം ക്ഷേത്രം തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ നവംബർ 3,4,5 തീയതികളിൽ


ശ്രീ കൂടൽമാണിക്യം തണ്ടിവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തണ്ടികവരവ് 3 ഞായറാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് ചാലക്കുടി പോട്ട പ്രവൃത്തി കച്ചേരിയിൽനിന്നും നിന്നും പുറപ്പെട്ട് വൈകീട്ട് 5 മണിയോടെ ഠാണാവില്‍ എത്തിച്ചേരും. അവിടെ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറയിൽ എത്തിചേർന്ന് 6 മണിക്ക് ശേഷം ക്ഷേത്രത്തിലേക്കു പുറപ്പെടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. തൃപ്പുത്തരി 4-ാം തിയതിയും, മുക്കുടി 5-ാം തിയതിയും നടക്കും .
താണ്ടിക്കവരവ്, തൃപ്പൂത്തരി, മുക്കുടി ചടങ്ങുകൾക്ക് ആവശ്യമായ തൈര്, കദളിക്കുല, നേന്ത്രപ്പഴം, ഉണക്കലരി, ശർക്കര, നാളികേരം, വെളിച്ചെണ്ണ, പപ്പടം, ചേമ്പ്, ചേന, മത്തൻ, മാങ്ങ, ഇടിയൻ ചക്ക, വാഴയില, പച്ചമുളക്, ഇഞ്ചി, ഉണക്കപ്പയർ, കുരുമുളകുപൊടി എന്നിവ ഭക്തജനങ്ങൾക്ക് നേരിട്ടും സംഭാവനകൾ നൽകിയും സമർപ്പിക്കാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
തണ്ടികവരവിന് ഞായറാഴ്ച വൈകിട്ട് 6 മുതൽ 8;30 വരെ കിഴക്കേ ഗോപുരനടയിൽ പഞ്ചവാദ്യം ഉണ്ടായിരിക്കും. തൃപ്പൂത്തരി ദിവസം വൈകിട്ട് ഉണ്ണായി വാര്യർ സ്മാരക കലാനിലയം സമർപ്പിക്കുന്ന ലവണാസുരവധം കഥകളി കിഴക്കേ ഗോപുരനടയിൽ. മുക്കുടിനിവേദ്യത്തിന്‍റെ ദിവസമായ അഞ്ചാം തീയതി രാവിലെ 7 മണി മുതൽ 9 വരെ പല്ലാവൂർ തൃപ്പേക്കുളം സമിതി അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂജവെപ്പും വിദ്യാരംഭവും


കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കലിൽ നവരാത്രി, സരസ്വതിപൂജ ഒക്ടോബർ അഞ്ചാം തീയതി വൈകിട്ട് മുതൽ എട്ടാം തീയതി വരെ ആഘോഷിക്കുന്നു. അഞ്ചാം തീയതി വൈകിട്ട് പൂജവെപ്പും ആറാം തീയതി ദുർഗാഷ്ടമിയും ഏഴാം തീയതി മഹാനവമിയും, എട്ടാം തീയതി വിജയദശമി- വിദ്യാരംഭവും ആകുന്നു. വിജയദശമി ദിവസം എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യം പൂജ


കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരമേശ്വരൻ നമ്പൂതിരി, കുന്നൂര് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളായി. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി വഴിപാട് ആരംഭിച്ചു


ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യത്തിൽ കഥകളി വഴിപാടുകൾ ആരംഭിച്ചു. സർവ്വ ഐശ്വര്യങ്ങൾക്കും ശ്രീരാമപട്ടാഭിഷേകം കഥകളി 45,000 രൂപ, ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളി 35,000 രൂപ, സന്താനലബ്ധിക്ക് സന്താനഗോപാലം കഥകളി 35,000 രൂപ, സർവ്വ സർവ്വം മംഗളമാകാൻ കിരാതം കഥകളി 35000 രൂപ, വിവാഹം നടക്കാൻ സീതാ സ്വയംവരം കഥകളി 35,000 രുക്മണി സ്വയംവരം കഥകളി 35,000 രൂപ, മൃത്യുവിനെ ജയിക്കാൻ മാർക്കണ്ഡേയ ചരിതം കഥകളി 35,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് കൂടൽമാണിക്യം ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക: 04802826631, 04802822631.നാലമ്പല തീര്‍ഥാടകര്‍ക്കായി ഒരുങ്ങി കൂടൽമാണിക്യം ക്ഷേത്രം


കര്‍ക്കടക മാസത്തിലെ നാലമ്പല ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മഴനനയാതെ അൻപതിനായിരത്തിലധികം പേർക്ക് ഒരേസമയം വരി നിൽക്കാവുന്ന പന്തലുകളുടെ പണികൾ അവസാനഘട്ടത്തിലാണ്. കൊട്ടിലായിക്കൽ പറമ്പിനു പുറമെ ഇത്തവണ മണിമാളികക്ക് പിൻവശവും, പേഷ്കാർ റോഡിൽനിന്നും വിശ്രമ കേന്ദ്രത്തിലേക്ക് പോകുന്ന പുതിയതായി നിർമ്മിച്ച വഴിയുടെ ഇരുവശവും വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ദേവസ്വം ഒരിക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും സമീപവാസികൾക്കും നാലമ്പലകാലത്ത് തീർത്ഥാടകരുമായിവരുന്ന വാഹനങ്ങൾ പൊതുവഴികളിലും മറ്റും പാർക്ക് ചെയ്യുന്നത് മൂലമുണ്ടാക്കുന്ന അസൗകര്യങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. നാലമ്പല തീര്‍ഥാടകര്‍ക്കായി കൂടൽമാണിക്യം ദേവസ്വം ഈ വർഷം ആദ്യമായി ശനി ഞായർ ദിവസങ്ങളിൽ കഞ്ഞി വിതരണം ഉണ്ടാക്കും. ഇതിനായി പടിഞ്ഞാറേ ഊട്ടുപുരയിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. നാലമ്പല ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിൽ നിന്നും എല്ലാദിവസവും രാവിലെ പതിവുപോലെ 6 മണിക്കും 6:30 നും രണ്ടു കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തും. കുഞ്ഞുകുട്ടികളുമായിവരുന്ന സ്ത്രീകൾക്ക് ഫീഡിങ് റൂം ഒരിക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്തു പലഭാഗങ്ങളിലായി 41 ടോയ്‌ലെറ്റുകളും ഒരിക്കിയിട്ടുണ്ട്.ചന്ദ്രഗ്രഹണം ആയതിനാൽ ജൂലൈ 17ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശന സമയത്തിന് മാറ്റം


ചന്ദ്രഗ്രഹണം ആയതിനാൽ ജൂലൈ 17 ബുധനാഴ്ച, കർക്കിടകം ഒന്നിന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം വൈകി തുറക്കുന്നതായിരിക്കും. ദർശനം 5:30 മുതൽ ആരംഭിക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.കൂടല്‍മാണിക്യം കൊടിയേറ്റം മെയ് 14 ന്


അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും എന്ന പ്രചാരണത്തിലൂടെയുണ്ടായ ആശയകുഴപ്പം തീർത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നു. 2019 മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കും.കൂടൽമാണിക്യം ഉത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു


മധ്യകേരളത്തിലെ പഞ്ചാരിമേളത്തിന്റെ 5 അതികായകന്മാർ പ്രമാണത്തിന് നേതൃത്വം നൽകുന്ന 8 ദിവസങ്ങളിലായി നടക്കുന്ന 16 പഞ്ചാരിയും, ദേശിയ സംഗീത നൃത്ത വാദ്യ ഉത്സവം എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര ദേശിയ തലത്തിൽ ഖ്യാതി നേടിയ കലാകാരൻമാർ അണിനിരക്കുന്ന ഉത്സവ പരിപാടികളുടെ വിശദവിവരങ്ങളടങ്ങുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്കിന്റെ പ്രകാശന ചടങ്ങ് ദേവസ്വം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന് നൽകി നിർവ്വഹിച്ചു. മെയ് 14 ന് കൊടിയേറി 24 ന് രാപ്പാൾ കടവിൽ ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ ഭരതൻ കണ്ടെങ്കാട്ടിൽ. എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്,  വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ പരിപാടികളുടെ വിശദവിവരങ്ങൾ ഇവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം : http://www.koodalmanikyam.com/utsavam.htmlദേശീയ സംഗീത-നൃത്തവാദ്യോത്സവമായി ശ്രീകൂടൽമാണിക്യം ഉത്സവം : കലാപരിപാടികൾ നിശ്ചയിച്ചു


ദേശീയ - അന്തർദ്ദേശീയതലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഇത്തവണയും *ശ്രീകൂടൽമാണിക്യം ഉത്സവം ദേശീയ സംഗീത-നൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് ദേവസ്വം. പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉൾച്ചേർത്തിട്ടുണ്ട്.
കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15ന് വിശ്വവിഖ്യാത ലയവിദ്വാൻ മൃദംഗ ചക്രവർത്തി ഗുരു കാരൈക്കുടി ആർ. മണി പങ്കെടുക്കുന്ന കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീതക്കച്ചേരിയോടെയാണ് ദേശീയസംഗീതനൃത്തവാദ്യോത്സവത്തിനു തിരിതെളിയുന്നത്. കർണാടകസംഗീതലോകത്തെ അതിപ്രശസ്തരുടെ ഒരു നിരതന്നെ 2019 ഉത്സവത്തിന്റെ ആകർഷണമാണ്. കേരളത്തിൽനിന്നും ദേശീയതലത്തിൽ അറിയപ്പെടുന്ന വി. ആർ. ദിലീപ്കുമാര്‍ , വീണാ - വയലിന്‍ ജുഗല്‍ബന്ദിയില്‍ ഇന്നത്തെ ആവശമായ ജയന്തി -കുമരേഷ് , അന്തർദ്ദേശീയതലത്തിൽ അറിയപ്പെടുന്ന മല്ലാടി ബ്രദേഴ്സ്, പുല്ലാങ്കുഴല്‍ സംഗീതരംഗത്തെ യുവപ്രതിഭകളായ ബാംഗ്ലൂരിൽനിന്നുമുള്ള ഹേരംബയും ഹേമന്തയും ചെന്നൈയിൽനിന്നും ശ്രീരഞ്ജിനി സന്താനഗോപാലൻ, വിഗ്നേഷ് ഈശ്വർ ഇവരാണ് കർണാടകസംഗീത വിഭാഗത്തിലെ മുഖ്യആകർഷണ വ്യക്തിത്വങ്ങൾ.
ഈ മഹോത്സവത്തിന്‍റെ ഭാഗമായ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ഉത്തരകർണ്ണാടകദേശത്തുനിന്നും വരുന്ന കിരാന ഖരാനയിലെ പ്രശസ്തഗായകനായ പണ്ഡിറ്റ് ജയതീർഥ് മേവുണ്ടിയാണ്. ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ബംഗാളിദേശത്തുനിന്നും ബാവ്ൾ സംഗീതവും കർണ്ണാടക ദേശത്തുനിന്നും യക്ഷഗാനവും അരങ്ങിലെത്തുന്നു. അന്താരാഷ്ട്രപ്രശസ്തയായ പാർവതിബാവ്ളാണ് ബാവ്ൾസംഗീതം അവതരിപ്പിക്കുന്നത്. കെരെമനെ ശിവാനന്ദ ഹെഗ്‌ഡെ സംവിധാനം ചെയ്ത ĬസീതാപഹരണംĬ യക്ഷഗാനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്നത്.
നൃത്തവിഭാഗത്തിൽ പദ്മഭൂഷൺ മാളവിക സരൂകായ്, നൃത്തലോകത്ത് അറിയപ്പെടുന്ന നർത്തകൻ മലേഷ്യയിൽനിന്നുള്ള ശങ്കർ കന്തസാമി എന്നിവർ ഭാരതനാട്യവും ഭുവനേശ്വറിൽനിന്നുള്ള ലോകപ്രശസ്തയായ നർത്തകി സുജാത മഹോപാത്ര ഒഡീസിയും അന്താരാഷ്ട്രവേദികളിൽ പാരമ്പര്യത്തനിമകൊണ്ടും അവതരണമികവുകൊണ്ടും തന്റേതായ ഇടംനേടിയെടുത്ത ഇരിങ്ങാലക്കുടയുടെ അഭിമാനം ശ്രീലക്ഷ്മി ഗോവർദ്ധനൻ കൂച്ചിപ്പുടിയും, കഥകിൽ വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചുവരുന്ന വാരണാസിയിൽനിന്നുള്ള വിശാൽകൃഷ്ണ കഥകും ലാസ്യഭംഗികൊണ്ടും ചൊല്ലിയാട്ടമികവുകൊണ്ടും ശ്രദ്ധേയയായ യുവകലാകാരി കലാമണ്ഡലം വീണാവാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു.
ശ്രീകൂടൽമാണിക്യം ഉത്സവത്തിന്റെ ചരിത്രപ്രസിദ്ധമായ ഏഴുദിവസത്തെ കഥകളിരാവുകളിൽ ഇത്തവണ നൂറ്റമ്പതിലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. പദ്മശ്രീ ഡോക്ടര്‍ കലാമണ്ഡലംഗോപിയുടെ രുക്മാംഗദൻ, സദനം കൃഷ്ണൻകുട്ടിയുടെ നളചരിതം രണ്ടാംദിവസത്തിലെ നളൻ, കാവുങ്കൽ ദിവാകരപ്പണിക്കരുടെ ബകവധത്തിലെ ബകൻ, കോട്ടയ്ക്കൽ നന്ദകുമാരന്‍ നായരുടെ ദുര്യോധനവധത്തിലെ ദുര്യോധനൻ, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ ബാലിവധത്തിലെ ബാലി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻറെ കാലകേയവധത്തിലെ അർജ്ജുനൻ, കലാമണ്ഡലം കൃഷ്ണകുമാറിന്റെ കർണ്ണശപഥത്തിലെ കണ്ണൻ, കലാനിലയം ഗോപിയുടെ കീചകവഥത്തിലെ കീചകൻ, ഇരിങ്ങാലക്കുടക്കാരിയായ എൻ.ഗീതയുടെ ലവണാസുരവധത്തിലെ ഹനൂമാൻ എന്നിവ മുഖ്യ ആകർഷണങ്ങളിൽ ചിലതാണ്.
ലോകപ്രശസ്തനായ നാട്യമർമ്മജ്ഞൻ വേണു ജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടവുമുണ്ട്. ഇവയ്ക്കുപുറമെ, കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഗീത പദ്മകുമാർ (കൂച്ചിപ്പുടി ) , മഞ്ജു വി. നായർ , പ്രദീപ് പ്രകാശ് (ഭരതനാട്യം ), ഡോ. മിനി പ്രമോദ് (മോഹിനിയാട്ടം ) , സന്തോഷ് എടക്കുളം (കേരളനടനം ) , സുനിത ഹരിശങ്കർ (വയലിന്‍ ), രാജേഷ് & രാകേഷ് , കുറിശാത്തമണ്ണ (കര്‍ണ്ണാടസംഗീതം ) , ഗായത്രി & കെ. എൻ. ദിനനാഥ്‌ (ഹിന്ദുസ്ഥാനി ഭജന്‍ ) എന്നിവരും അവതരണങ്ങൾ നടത്തുന്നു. നെല്ലുവായ് കൃഷ്ണൻകുട്ടിമാരാർ, പയ്യന്നൂർ കൃഷ്ണമണി മാരാർ, പെരുവനം ശങ്കരനാരായണ മാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ, എൻ.പി രാംദാസ്, അമ്പലപ്പുഴ വിജയകുമാർ, അങ്ങാടിപ്പുറം രഞ്ജിത് തുടങ്ങി കേരളത്തിലെ പ്രശസ്തരായ സോപാനസംഗീതഗായകരുടെ ഒരുനിരതന്നെ സോപാനത്ത് കൊട്ടിപ്പാടിസ്സേവ നടത്തുണ്ട്.
പാഠകം, കുറത്തിയാട്ടം, ആദ്ധ്യാത്മികപ്രഭാഷണം എന്നിവയ്ക്കായി Èകുലീപിനീതീർത്ഥമണ്ഡപംÈ എന്നപേരിൽ ഒരു പ്രത്യേകവേദിതന്നെ ഒരുക്കിയിട്ടുണ്ട് . പാഠകത്തിൽ കലാമണ്ഡലം കെ. പി. നാഉളിയന്നൂർ ഉത്സവം വരവ് ചിലവ് കണക്കുകൾ 2019 ഫെബ്രുവരി 4 ന് ക്ഷേത്രം ഓഫീസിൽ ( ഉളിയന്നൂർ) വെച്ച് അവതരിപ്പിക്കുന്നു


കൂടൽമാണിക്യം ദേവസ്വം ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ മഹാദേവക്ഷേത്ത്തിലെ 2019 തിരുവുത്സവത്തിന് വരവ് ചിലവ് കണക്കുകൾ 2019 ഫെബ്രുവരി 4 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ക്ഷേത്രം ഓഫീസിൽ ( ഉളിയന്നൂർ) വെച്ച് അവതരിപ്പിക്കുന്നു എല്ലാവരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.കൂടൽമാണിക്യം ദേവസ്വത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ISW സൊസൈറ്റിയുടെ ശ്രമത്തിനെതിരെ നടപടിയെടുക്കും – ദേവസ്വം ചെയർമാൻ


ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കൂടൽമാണിക്യം ദേവസ്വവുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടു സംബന്ധിച്ച് സൊസൈറ്റി ഭാരവാഹികൾ ദേവസ്വത്തിനെ അപകീർത്തിപ്പെടുത്തും വിധം ഉത്തരവാദിത്തരഹിതമായ പരാമർശങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപെടുകയും അതിനെതിരെ ദേവസ്വം ഗൗരവമായി എടുക്കുമെന്നും അനുയോജ്യമായ നടപടികൾ യഥാസമയം ദേവസ്വം കൈക്കൊള്ളുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.
ദേവസ്വം ബോർഡിലേക്ക് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ ചാർജെടുത്ത ശേഷം ISW സൊസൈറ്റിയുമായുള്ള ബിസിനസ് ട്രാൻസാക്ഷനുകൾ വേണ്ടെന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്. കരുവന്നൂർ എസ് സി ബി യുമായാണ് തുടർന്ന് ദേവസ്വം ഇടപാടു നടത്തുന്നത്. അതുവരെ കുടിശ്ശികയെ സംബന്ധിച്ചോ പണം നൽകാൻ വരുന്ന സാവകാശത്തെ സംബന്ധിച്ചൊ ഒരു തർക്കവും ISW സൊസൈറ്റി ഉന്നയിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
സൊസൈറ്റി നൽകിയ കണക്കുകളെ സംബന്ധിച്ച് ദേവസ്വം തർക്കമുന്നയിച്ചും വ്യക്തത തേടിയും നൽകിയ കണക്കുകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടും കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. അതിന് വ്യക്തത വരുത്താതെ പരസ്യമായി ദേവസ്വത്തെ അധിക്ഷേപിക്കുന്ന നിലപാട് എടുത്തത് നിർഭാഗ്യകരമാണ്.
ഇക്കാര്യത്തിൽ ദേവസ്വത്തിന് വ്യക്തമായ മറുപടിയും വിശദീകരണവും നൽകാനുണ്ട്. ഈ ഇടപാട് സംബന്ധിച്ച് പൊതുജനസമക്ഷം സുതാര്യമായി കാര്യങ്ങൾ ബോധിപ്പിക്കുന്നതിന് ദേവസ്വം തയ്യാറാണെന്നും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഒരുക്കി ദേവസ്വത്തിന്റെ നിലപാട് പത്രസമ്മേളനം വിളിച്ച് വഴിയെ പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുന്നതാണെന്നും ദേവസ്വം ചെയർമാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.2019 കൂടൽമാണിക്യം തിരുവുത്സവത്തിനു ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ്


മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കുന്ന 2019 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സംഘാടകസമിതി ആലോചനയോഗത്തിൽ ദേവസ്വം ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഇതിൽ ഒരു കോടി മുപ്പത്താറു ലക്ഷം രൂപ ഉത്സവം ബഡ്ജറ്റായും ഇരുപത്തൊമ്പത് ലക്ഷ രൂപ ഉത്സവത്തോട് അനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റി വച്ചിട്ടുള്ളത്.
ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ രൂപീകരണം നടന്നു. കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുവാനും ഉത്സവത്തിനു 10 ദിവസത്തേക്ക് അന്നദാനത്തിനു ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിച്ച എടുക്കുവാനും ലക്‌ഷ്യം വച്ച് വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിൽ നിന്നും സംഭരിച്ച പച്ചക്കറി വിത്തുകൾ യോഗത്തിനു എത്തിച്ചേർന്ന ഭക്തർക്ക് വിതരണം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ വി ഷൈൻ, ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ സുമ എ എം, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.കൂടൽമാണിക്യം ക്ഷേത്രത്തിലെ 2019 തിരുവുത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 5ന്


ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2019 തിരുവുത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 5ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നതാണെന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ കൊടിയേറ്റം ജനുവരി 10ന്


കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും, ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ 2019 ജനുവരി 10ന് കൊടിയേറി ജനുവരി 19 ശനിയാഴ്ച ആറാട്ടോടുകൂടി ആഘോഷിക്കുന്നു.
വിശേഷാൽ വഴിപാടുകളും കലാപരിപാടികളും പരസ്യങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവരും കൂടൽമാണിക്യം ദേവസ്വമായോ, ഉളിയന്നൂർ മഹാദേവക്ഷേത്രം വഴിപാട് കൗണ്ടറുമായോ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04802826631കൂടൽമാണിക്യം ദേവസ്വം കീഴേടമായ ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 മുതൽ 19 വരെ ആഘോഷിക്കുന്നു
കൂടൽമാണിക്യം ദേവസ്വം കീഴേടമായ ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 മുതൽ 19 വരെ ആഘോഷിക്കുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ തണ്ടിക വരവ്, തൃപ്പൂത്തിരി, മുക്കുടി നവംബർ 13 ,14 ,15 തീയ്യതികളിൽ
കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി 13 ന്


ഗണേഷ് ചതുർത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഗണപതിപ്രാതല്‍ കഥകളി അരങ്ങേറുന്നു. അന്നേദിവസം രാവിലെ 9 മണിക്ക് നടക്കല്‍ പഞ്ചാരിമേളവും വൈകീട്ട് 6 മണിക്ക് സത്യസായി സേവാ സമിതി അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യയും ഉണ്ടായിരിക്കും.
ഗണപതിപ്രാതല്‍ കഥകളിയില്‍ പങ്കെടുക്കുന്നവര്‍ : ഗണപതി : ആര്‍ എല്‍ വി പ്രമോദ്, ചന്ദ്രന്‍ : കലാനിലയം മനോജ്, ശിവന്‍ : ഹരികൃഷ്‌ണന്‍, വൈശ്രവണന്‍ : കലാനിലയം ഗോപിനാഥ്, മന്ത്രി : പ്രദീപ് രാജ, പാട്ട് : കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ജയപ്രകാശ്, ചെണ്ട: കലാനിലയം രതീഷ്, മദ്ദളം : കലാനിലയം പ്രകാശന്‍, ചുട്ടി : ,കലാനിലയം വിഷ്‌ണു, അണിയറ : ഊരകം നാരായണന്‍ നായര്‍, നാരായണൻകുട്ടി, ചാലക്കുടി ചന്ദ്രന്‍, ബിജോയ്. ചമയം : രംഗഭൂഷ ഇരിങ്ങാലക്കുട, സ്റ്റേജ് : ചന്ദ്രശേഖരന്‍ ഇരിങ്ങാലക്കുട. ഗണപതിപ്രാതല്‍ കഥകളി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം സംപ്രേഷണം ചെയ്യും.ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം സ്ഥലത്തെ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നു


ഠാണാ ജംഗ്ഷനു കിഴക്ക് ജനറൽ ആശുപത്രിക്കി എതിർവശത്തെ ദേവസ്വം വക പേ & പാർക്ക് സൗകര്യമുള്ള 21 സെന്റ് പറമ്പ് സർവ്വേ ചെയ്യിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഫലപ്രദമായ, ആദായകരമായ രീതിയിൽ വിനിയോഗിക്കാനും കൂടൽമാണിക്യം ദേവസ്വം ഒരുങ്ങുന്നു. അതിന്‍റെ ഭാഗമായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മെമ്പർ രാജേഷ് തമ്പാൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പരിശോധന നടത്തി. റസ്റ്റോറന്റ് പോലുള്ള ബിസിനസ്സുകൾ ആരംഭിക്കാൻ പലരും ദേവസ്വത്തെ സമീപിച്ചിട്ടുള്ളതാണ്. ദേവസ്വം വക ഭൂമികളോ കെട്ടിടങ്ങളോ അന്യാധീനപ്പെടാനോ, ഉപയോഗമില്ലാതെ കിടക്കുന്നതോ അനുവദിക്കില്ലെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കുകയാണ് ഈ നടപടിയിലൂടെ ദേവസ്വം ലക്ഷ്യമാക്കുന്നത്‌.
ഠാണാവിലെ തന്നെ ഒഴിഞ്ഞു പോയ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് സ്ഥിതി ചെയുന്ന സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരികെ ലഭിക്കുവാൻ വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്നു ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ സ്ഥലം ദേവസ്വത്തിന് കൈ മാറാതെയിരിക്കാൻ വേണ്ടിയാണ് അവിടെ ഇപ്പോൾ ട്രാഫിക്ക് കണ്ട്രോൾ സ്റ്റേഷൻ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്.രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണ് ഇപ്പോൾ രാമായണമാസാചരണ വിവാദങ്ങളുമായ് രംഗത്തുള്ളത് – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ


മാനുഷിക ധർമ്മത്തിന്‍റെ പ്രതീകമായ രാമനെ വെറുപ്പിന്റെയും വർഗ്ഗിയതയുടെയും പ്രതിബിംബമാക്കാൻ ശ്രമിക്കുന്നവർ രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണെന്നും ഇപ്പറയുന്നവർ യാഥാർഥ്യത്തിൽ പിന്തുടരുന്നത് രാമനെയല്ല പകരം മാരീചനാണ് അവരുടെ വഴികാട്ടിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലമ്പല ദർശനത്തിന്‍റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്‍റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണം അമർചിത്രകഥയിൽ മാത്രം വായിച്ചവരാണ് വിവാദമുണ്ടാക്കുന്നവരിൽ പലരുമെന്നും ഇതിനെ ചെറുക്കൻ നമുക്ക് ശ്രമിക്കണമെങ്കിൽ രാമായണം അതിന്‍റെ ത്യാഗ,നിർഭരമായ അർത്ഥം മനസിലാക്കി പാരായണം ചെയുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. ദേവസ്വം മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എൻ പി പരമേശ്വരൻ നമ്പൂതിരിപാട് എന്നിവർ പങ്കെടുത്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.
കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം ഇംഗ്ലീഷ് ,ഹിന്ദി തമിഴ് എന്നി നാലുഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രിപ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി കൊണ്ട് ദേവസ്വം മന്ത്രി പ്രകാശനം ചെയ്തു.കൂടൽമാണിക്യത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വക വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു


കൂടൽമാണിക്യം ദേവസ്വം കൊട്ടിലായ്ക്കൽ പറമ്പിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നാലമ്പലം പിൽഗ്രിമേജ് സർക്യൂട്ടിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ചു നൽകിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.കെ എസ് ആർ ടി സിയുടെ നാലമ്പല ബസുകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു – ദർശന യാത്ര 106 രൂപക്ക്


ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും ക്ഷേത്രനടയിൽ നിന്നും ബസുകൾ പുറപ്പെടും. 106 രൂപയാണ് ചാർജ്. ഇത്തവണ തീർത്ഥാടകരായ സീനിയർ സിറ്റിസന് 10 രൂപ ചാർജിൽ മുൻകൂട്ടി റിസർവേഷനും സൗകര്യവും ഉണ്ട്.
ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ,കെ ജി സുരേഷ് എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, കെ എസ് ആർ ടി സി കണ്ട്രോൾ ഇൻസ്‌പെക്ടർ രവി പി വി, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ , സംഘടനാ പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.കൂടൽമാണിക്യം കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങൾ ദേവസ്വം വാടകക്ക് നൽകുന്നു


വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് ശേഷം കൂടൽമാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപമുള്ള കച്ചേരിപ്പറമ്പിലെ വിവിധ കെട്ടിടങ്ങളും, മൂന്നുപീടിക സംസ്ഥാന പാതയരികിലെ എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുളത്തുംപടി പറമ്പിലെ കെട്ടിട മുറികളും താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് നല്കുവാൻ തീരുമാനിച്ചു.
ജൂൺ18, 3 മണിക്ക് മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫോൺ 04802826631ആനപനകൾ നട്ടുകൊണ്ട് കൂടൽമാണിക്യം ദേവസ്വം പരിസ്ഥിതി ദിനം ആചരിച്ചു


വ്യത്യസ്മായ ഒരു പരിസ്ഥിതി ദിനാചരണവുമായി കൂടൽമാണിക്യം ദേവസ്വം. വർഷാവർഷം സ്വന്തം ആനക്കും ഉത്സവത്തിനു വരുന്ന ആനകൾക്കും ഉള്ള പനം പട്ടക്കും വേണ്ടി ലക്ഷങ്ങൾ ചെലവ് വരുന്നത് ചുരുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ ദേവസ്വം കൊട്ടിലാക്കൽ പറമ്പിന്‍റെ അതിർത്തികളിൽ ആനപനകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു ആനത്താവളത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, ക്ഷേത്രം ജീവനക്കാർ, ക്ഷേത്രം കീഴേടം പ്രതിനിധികൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.കൂടൽമാണിക്യ ക്ഷേത്രോത്സവ കണക്കുകൾ അവതരിപ്പിച്ചു


ചരിത്രത്തിൽ ആദ്യമായ് ഒരു മാസത്തിനകം കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് യു പ്രദീപ് മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി മാതൃകയായ്. വ്യാഴാഴ്ച പടിഞ്ഞാറേ ഊട്ടുപുരയിൽ നടന്ന ഭക്തജനങ്ങളുടെ യോഗത്തിൽ വരവ് 1,18,44879 ചിലവ് 1,16,79875 നീക്കിയിരിപ്പ് 1,65004 ഉള്ള കണക്കാണ് അവതരിപ്പിച്ചത്.
കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീർത്ഥാടനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, എന്നിവർ സന്നിഹിതരായിരുന്നു.കൂടൽമാണിക്യത്തിൽ തൃക്കേട്ട വെച്ച്നമസ്ക്കാരം


ക്ഷേത്രൈശ്വര്യം, ഗ്രാമൈശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഒരു വേദയജ്ഞമാണ് വെച്ച് നമസ്ക്കാരം. യാഗാദി കർമ്മങ്ങളെ അനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം അനുഷ്ഠിച്ചിട്ടുള്ള അഗ്നിഹോത്രികളാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ വെച്ച് ഇടവമാസത്തിലെ തൃക്കേട്ട നാളിൽ വെച്ച്നമസ്ക്കാരം നടത്തുന്നത്. അതിനുശേഷം ക്ഷേത്രത്തിലെ ഒരു വർഷത്തെ വരവ് ചെലവ് കണക്കുകൾ ഇരിങ്ങാലക്കുട ഗ്രാമത്തിലെ സംഘ ഗയ ഗ്രാമസഭയിൽ ദേവസ്വം ഭരണാധികാരികൾ അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തിലെ മുഴുവൻ നമ്പൂതിരിമാരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് നിയമം.
സന്ധ്യാസമയത്ത് വാതിൽമാടത്തിന്റെ തെക്കു ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞാണ് അഗ്നിഹോത്രികൾ ഉപവിഷ്ടരാവുക. കൈമുക്ക് രാമൻ അക്കിത്തിരിപ്പാടായിരുന്നു അഗ്നിഹോത്രി. നെടുമ്പിള്ളി തരണനെലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആദ്യം വെച്ച്നമസ്ക്കരിച്ചത്. പിന്നെ മറ്റു നമ്പൂതിരി കുടുംബക്കാരും. തുടർന്ന് ഗ്രാമത്തിലെ എല്ലാ ഭക്ത ജനങ്ങളും ദക്ഷിണ വച്ച് അഗ്നിഹോത്രികളെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങി. ചടങ്ങുകൾക്ക് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജർ രാജി സുരേഷ്, ക്ഷേത്രം പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി മെമ്പർമാരായ പ്രേമരാജൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി.കൂടൽമാണിക്യം തിരുവുത്സവ വരവ് ചിലവ് കണക്കവതരണം 31ന്


കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകളുടെ അവലോകനവും നാലമ്പല ദർശനത്തിന്‍റെ ഒരുക്കങ്ങളും സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം മെയ് 31 വ്യാഴാഴ്ച വൈകീട്ട് 4 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നു.എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.കളത്തുംപടിയിലെ കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ ഏറ്റെടുക്കുന്നു


സംസ്ഥാന പാതക്കരികിൽ കളത്തുംപടി ദുർഗ്ഗാ ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന പഴയ എൻ എസ് എസ് സ്കൂൾ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുക്കാൻ തയ്യറെടുക്കുന്നു. ഇതിനു വേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്‍റെ പക്കലുണ്ടെന്നും സ്ഥലം കയ്യേറി പോയീട്ടുണ്ടോ എന്നറിയാൻ അടുത്ത ദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോനും അഡ്മിനിസ്ട്രേറ്റർ എ എം സുമയും അറിയിച്ചു.
5 വർഷമായി ഈ സ്ഥലത്തിന് വാടക ലഭിക്കുന്നില്ലെന്നും കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ കേരളത്തിന്‍റെ പലമേഖലകളിലും ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇതെല്ലം തിരിച്ചുപിടിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. കളത്തുംപടിയിലെ ഈ സ്ഥലത്ത് ശ്രീ സംഗമേശ്വര എൻഎസ് എസ് സ്കൂൾ ഓഡിറ്റോറിയമായ് ഉപയോഗിച്ചിരുന്ന കെട്ടിടം കൂടൽമാണിക്യം ദേവസ്വം അടുത്ത ദിവസം തന്നെ അറ്റക്കുറ്റപ്പണികൾ നടത്തി നവീകരിക്കുമെന്നും താത്പര്യമുള്ളവർക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തിൽ വാടകക്ക് നൽകുമെന്നും ചെയർമാൻ പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗം കെ.ജി സുരേഷ്, ദേവസ്വത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി


സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി നിർവഹിച്ചു. പഞ്ചാരിമേളത്തിന്‍റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്. താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില്‍ മന്ത്രങ്ങള്‍ ആവാഹിച്ചാണ് കൊടിയേറ്റ കർമ്മങ്ങൾ നടന്നത് . നൂറുകണക്കിന് ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും ഇതിന് സാക്ഷിയായി. ശ്രീകോവിലില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിന് പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.
കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ട് വിളക്കുകളും എട്ട് ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന പതിനാറ് പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന പതിനേഴ് ഗജവീരന്‍മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കൂടാതെ എട്ടുദിവസത്തെ കഥകളിയും ഇവിടെ അരങ്ങേറുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ചിട്ടയും താന്ത്രിക ചടങ്ങുകളുടെ നിഷ്ഠയും ക്ഷേത്രകലകളുടെ അവതരണവും പത്തുദിവസത്തെ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തെ വേറിട്ടു നിര്‍ത്തുന്നു.കൂടല്‍മാണിക്യം തിരുവുത്സവം : ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും, കൊടിയേറ്റം 27ന്


കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ മണ്ഡപത്തില്‍ ചതുർശുദ്ധി പൂജിച്ച് എതൃത്ത പൂജക്ക് ദേവന് അഭിഷേകം ചെയ്തു. തുടർന്ന് ഉച്ചപൂജക്ക് മുമ്പായി ദേവനെ പൂജിച്ച് ധാര നടത്തി. വൈകീട്ട് പതിവുപോലെ അത്താഴപൂജ നടന്നു.
വ്യാഴാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്തപൂജക്ക് ദേവനെ അഭിഷേകം നടത്തും. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യും. ദേവന്മാര്‍ക്ക് അതാത് ഭാവത്തെ നല്‍കുന്ന പഞ്ചതത്വങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് പഞ്ചകാഭിഷേകം നടത്തുന്നത്. വൈകിട്ട് അത്താഴപൂജയ്ക്ക് മുമ്പായി മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്യും. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത് പൂജക്ക് ദേവന് അഭിഷേകം ചെയ്യും. എതൃത്ത്പൂജക്ക് മുമ്പ് കലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. ഒമ്പതുമണിയോടെ ബ്രഹ്മകലശാഭിഷേകങ്ങള്‍ ആരംഭിക്കും. ഉച്ചപൂജ പതിനൊരയോടെ അവസാനിക്കും. 27-ാം തിയ്യതി വെള്ളിയാഴ്ച്ച രാത്രി 8:10 നും 8:40 നും മദ്ധ്യേ കൊടിയേറ്റം നടത്തും.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ നിറംപകരാൻ ആനച്ചമയങ്ങളൊരുങ്ങി


പത്തുദിവസം നീണ്ടുനിൽക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ നിറംപകരാൻ ആനച്ചമയങ്ങളൊരുങ്ങി. കൊട്ടിലാക്കലിലെ ദേവസ്വം കെട്ടിടത്തിലെ ഭണ്ഡാകാരത്തിൽ വർഷം മുഴുവൻ സൂക്ഷിക്കുന്ന സ്വര്‍ണ്ണക്കോലവും മറ്റു ചമയങ്ങളും ഉത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കി ഉത്സവത്തിന് തയാറാക്കുന്നത്. ആനച്ചമയങ്ങളെല്ലാം ദേവസ്വത്തിന്‍റെ സ്വന്തമാണ് എന്നുള്ളതാണ് പ്രത്യേകത. വാടകക്ക് എടുക്കാറില്ല . സ്വർണ്ണക്കോലവും നെറ്റിപട്ടങ്ങളും ഉപയോഗിക്കുന്ന കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം.
തിടമ്പേറ്റുന്ന അഞ്ച്‌ വലിയ ആനകളും രണ്ട്‌ ഉള്ളാനകളും ഉള്‍പ്പെടെ ഏഴ്‌ ആനകള്‍ക്ക്‌ സ്വർണത്തിൽ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ്‌ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്‌. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്‍റെ പിടിയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്‌. മറ്റ്‌ പത്ത്‌ ആനകള്‍ക്ക്‌ മേല്‍ത്തരം വെള്ളി ചമയങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. കൂടൽമാണിക്യത്തിൽ ആദ്യകാലത്ത് ഉത്സവത്തിന് 21 ആനകൾ ഉണ്ടായിരുന്ന സമയത്ത് എല്ലാ ആനകൾക്കും സ്വർണ്ണ നിർമിതമായ നെറ്റിപ്പട്ടങ്ങളും കോലവും ഉണ്ടായിരുന്നു. 1902 ൽ നിലവിൽ വന്ന കല്ലേറ്റുംകരയിലെ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഇവിടെ വരുവാനും അതിന്റെ നിർമിതിക്കുമായ് ഈ സ്വർണ്ണ നിർമ്മിത കോലങ്ങളും നെറ്റിപട്ടങ്ങളും അക്കാലത്ത് ക്ഷേത്രം സംഭാവന നൽകിയതായി പഴമക്കാർ പറയുന്നു. ഉത്സവത്തിന്‍റെ ഭാഗമായി എല്ലാദിവസവും ആറാട്ടും പള്ളിവേട്ടയും ഉൾപ്പെടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നതാണ് കൂടൽമാണിക്യത്തിന്‍റെ പ്രത്യേകത.
തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെണ്‍ചാമരത്തിന്‍റെ പിടി എന്നിവയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്‌. കോലത്തിന്‌ മുകളില്‍ സ്വര്‍ണ്ണമകുടമുണ്ട്‌. സ്വര്‍ണ്ണത്തിന്‍റെയോ വെള്ളിയുടേയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകള്‍, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വട്ടക്കിണ്ണം, എടക്കിണ്ണം, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവ തനി സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്‌. അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്‌ക്കരനും സംഘവുമാണ് ചമയങ്ങളൊരുക്കുന്നത്കൂടല്‍മാണിക്യത്തില്‍ നെല്‍ക്കതിര്‍ കൃഷിക്ക് മന്ത്രി വിത്തുവിതച്ചു – തെങ്ങുകൃഷിക്കാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍


കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിരിന് ദേവസ്വം ഭൂമിയില്‍ വിത്തെറിഞ്ഞു. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പിലില്‍ ആരംഭിക്കുന്ന കൃഷിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിത്ത് വിതച്ചു. വഴുതനങ്ങയും വാഴകൃഷിക്കും നെല്‍കൃഷിക്കും പുറമെ 75 ഏക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ തെങ്ങുകൃഷി തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെങ്ങുകൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷനായിരുന്നു.
ഭരണസമിതി അംഗങ്ങളായ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരതന്‍ കണ്ടേങ്കാട്ടില്‍, രാജേഷ് തമ്പാന്‍, കെ.ജി. സുരേഷ്, പ്രേമരാജന്‍, ഷൈന്‍, തഹസില്‍ദാര്‍ കെ.ജി. മധുസൂദനന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എസ്. സുമ, മേല്‍ശാന്തി ഇന്‍ ചാര്‍ജ്ജ് മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിര്‍ പുറത്തുനിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കാനും ആവശ്യമായ നെല്‍ക്കതിര്‍ ഇവിടെ തന്നെ ലഭ്യമാക്കുന്നതിനുമായിട്ടാണ് കൃഷി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും വാഴകൃഷിയും കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷിയിറക്കിയിട്ടുണ്ട്.കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം നടന്നു


ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന്റെ പത്നി ഗീത വേണുഗോപാൽ നിർവഹിച്ചു. രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമർപ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയൽ, തിടപ്പിള്ളി , വഴിപാട് കൗണ്ടർ എന്നിവയും സമർപ്പിച്ചു. ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.ജി സുരേഷ്, തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.എം സുമ, മാനേജർ രാജി സുരേഷ്, തോട്ടാപ്പിള്ളി വേണുഗോപാൽ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.