ABOUT TEMPLE

പോട്ട പാമ്പാന്‍പോട്ട ശിവക്ഷേത്രവും പോട്ട വാതില്‍മാടം ഭഗവതീക്ഷേത്രവും

ഈ രണ്ടു ക്ഷേത്രങ്ങളും ഒരേ ചുറ്റിനകത്താണ് സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ ശ്രീമഹാദേവനാണ്. ശിവന്റെ വലതുഭാഗത്തായി തിടപ്പള്ളിയുടെ സ്ഥാനത്ത് ദേവന് അഭിമുഖമായിട്ടാണ് വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഒരു നമ്പൂതിരി കുടുംത്തില്‍ സന്തതിവിഛേദം വന്ന സമയം വൃദ്ധനായ ആ ബ്രാഹ്മണന്‍ തനിക്കുള്ള സ്വത്തുക്കളെല്ലാം അവിട്ടത്തൂരപ്പന് സമര്‍പ്പിക്കാനായി ഉദ്ദേശിച്ചു പുറപ്പെട്ടെങ്കിലും 'ദിഗ്ഭ്രമം' മൂലം വഴിതെറ്റി ഇരിങ്ങാലക്കുട ക്ഷേത്രനടയ്ക്കല്‍ എത്തി സമര്‍പ്പിച്ചു. കാര്യം കഴിഞ്ഞതിനു ശേഷമാണ് സ്ഥലം മാറി എന്നു മനസ്സിലായതെങ്കിലും 'പോട്ടെ' എന്നു പറയുകയും അതിനാല്‍ ആ പ്രദേശത്തിന് പോട്ട എന്നു പേരുവീഴുകയും ചെയ്തു. ഈ ക്ഷേത്രം ദിനംപ്രതി അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണ്. കുംഭമാസത്തില്‍ ഉത്രംനാള്‍ നടത്തപ്പെടുന്ന താലപ്പൊലി ആഘോഷം പ്രസിദ്ധമാണ്.