തൃശ്ശൂര്‍ ജില്ലയില്‍ കേച്ചേരിയില്‍നിന്ന് 4 കി.മീറ്റര്‍ തെക്കുപടിഞ്ഞാറു ഭാഗത്തായി കണ്ണാണിശ്ശേരി പഞ്ചായത്തില്‍പെട്ട തിരുത്തി എന്ന കൊച്ചുഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീകൂടല്‍മാണിക്യം കീഴേടമായ തിരുത്തി മഹാവിഷ്ണുക്ഷേത്രം.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു യതീശ്വരനു പ്രത്യക്ഷീഭവിച്ച ദേവനാണെന്നും ദേശാഭിവൃദ്ധിക്കായി അദ്ദേഹം തന്നെ പ്രതിഷ്ഠാദികര്‍മ്മങ്ങള്‍ നടത്തിയെന്നും തദ്ദേശവാസികളായ ബ്രാഹ്മണകുടുംബാഗങ്ങളെ ക്ഷേത്രേശന്മാരായി നിശ്ചയിച്ചുവെന്നും പറയുന്നു. പില്‍ക്കാലത്ത് ക്ഷേത്രേശന്മാര്‍ തമ്മിലുള്ള ചേരിപ്പോര് ക്ഷേത്രത്തിന്റെ ദുരവസ്ഥയ്ക്കു കാരണമായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് ക്ഷേത്രവും ക്ഷേത്രംവക സ്വത്തുക്കളും ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കു സമര്‍പ്പിക്കപ്പെട്ടത്. ഉപപ്രതിഷ്ഠകളായി ഇപ്പോള്‍ നാഗയക്ഷി, നാഗരാജാവ്, ഗണപതി, അയ്യപ്പന്‍, ഭദ്രകാളി എന്നിവരുണ്ട്.
ഈ ദേവനെ വിധിപൂര്‍വ്വം ഭജിക്കുന്ന ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയുണ്ടാകുന്നതാണ്.