ABOUT TEMPLE

പയക്കര കുളങ്ങര ഭഗവതി ക്ഷേത്രം

കൂടല്‍മാണിക്യം ദേവസ്വം കീഴേടമായ ശ്രീ പയക്കര കുളങ്ങര ഭഗവതിക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ (തൃശൂര്‍ - കാഞ്ഞാണി - ഗുരുവായൂര്‍ റൂട്ടില്‍) വെങ്കിടങ്ങില്‍ നിന്ന് 1മ്മ കി.മീ. പടിഞ്ഞാറു ഭാഗത്തായി തൊയക്കാവ് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. രാജഭരണകാലത്ത് ശാര്‍ക്കര കോവിലകം വകയായിരുന്ന ക്ഷേത്രം പായക്കര കുടുംബക്കാര്‍ ദേവസ്വത്തിന് കൈമാറ്റം ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു. പഴയകാലത്ത് ചാത്തിമാങ്കം നായന്മാരുടെ പരിശീലനസ്ഥലവും ഉപാസനാമൂര്‍ത്തി ഭഗവതിയുമാണെന്ന് ചില ഗ്രന്ഥവരികളില്‍ പരാമര്‍ശിച്ചു കാണുന്നുണ്ട്. ക്ഷേത്രത്തില്‍ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. ഉപദേവനായി അയ്യപ്പന്റെ പ്രതിഷ്ഠയുമുണ്ട്. കൂടാതെ, ദണ്ഠന്‍, നാഗം, യക്ഷി, ഹനുമാന്‍ തുടങ്ങിയവയുമുണ്ട്. മണലൂര്‍ വടക്കേടത്ത് താമരപ്പിള്ളി മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. നിത്യനിദാനപൂജകള്‍ക്ക് ദേവസ്വം നിശ്ചയിക്കുന്ന ബ്രാഹ്മണപുരോഹിതര്‍ ശാന്തിപ്രവൃത്തി ചെയ്തുവരുന്നു.

മകരത്തിലെ ഭരണിനക്ഷത്രത്തില്‍ ആണ്ടുത്സവം കൊണ്ടാടുന്നു. എടവത്തിലെ രേവതി പ്രതിഷ്ഠാദിനവും. കൂടാതെ കര്‍ക്കിടകമാസം, മണ്ഡലകാലം തുടങ്ങിയവയും ആചരിച്ചുവരുന്നു. ഇപ്പോള്‍ നാട്ടുകാരടങ്ങുന്ന സമിതി ക്ഷേത്രക്ഷേമത്തിന് പ്രവര്‍ത്തിച്ചുവരുന്നു.