ABOUT TEMPLE

പൊന്മല ശിവക്ഷേത്രം ക്ഷേത്രചരിത്രം

കൂടല്‍മാണിക്യം ദേവസ്വം കീഴേടം ആളൂര്‍ പൊന്മല ശിവക്ഷേത്രത്തിന് ആയിരത്തിലധികം കൊല്ലം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.

അര്‍ജ്ജുനന് പാശുപതാസ്ത്രം കൊടുക്കുവാന്‍ ഒരുങ്ങിനില്‍ക്കുന്ന പ്രസന്നവദനനായ കിരാതമൂര്‍ത്തിയായി അഭീഷ്ടവരദനായി ഭക്തരെ അനുഗ്രഹിക്കുവാന്‍ തയ്യാറായി പൊന്മലയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആരാധിക്കുന്നവര്‍ക്ക് വിശ്വാസത്തിനനുസരിച്ച് തക്ക പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം.

മനോഹരവും വിശാലവുമായ കുന്നിന്‍മുകളില്‍ പാറക്കൂട്ടത്തിനിടയില്‍ പ്രകൃത്യായുള്ള ഒരു 'കൊക്കറണി' വിശ്വാസമില്ലാത്തവരേയും അത്ഭുതപ്പെടുത്തുന്നു. കുന്നിനു താഴെയുള്ള കിണറുകളില്‍ വെള്ളം കിട്ടാതെ വലയുമ്പോള്‍ ഏതു വേനലിലും വറ്റാത്ത ഈ തീര്‍ത്ഥക്കുളത്തില്‍ നിന്നാണ് ക്ഷേത്രാവശ്യത്തിനുള്ള വെള്ളം മുക്കിയെടുക്കുന്നത്.

പൊന്മലയുടെ അടിയില്‍ മുഴുവന്‍ സ്വര്‍ണ്ണമാണെന്നാണ് വിശ്വാസം. ശിവന്റെ സ്വത്ത് പണ്ടാരോ എടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടെന്നും അതിന് ശ്രമിച്ചതിന്റെ പേരില്‍ ദോഷമനുഭവപ്പെട്ടെന്നും പറയപ്പെടുന്നു.