രാപ്പാള്‍ ദേവസ്വംവക കൊട്ടാരത്തിനു സമീപമാണ് രാപ്പാള്‍ വാതില്‍മാടം ഭഗവതീക്ഷേത്രം. നനദുര്‍ഗ്ഗയായിട്ടാണ് പ്രതിഷ്ഠ. ആറാട്ട് കഴിഞ്ഞ് ഭഗവാന്‍ എഴുന്നള്ളുന്ന സമയം, ഭഗവതിയുടെ മുമ്പിലും ഭഗവാന്റെ മുമ്പിലുമായി നിറയ്ക്കുന്ന പറ വളരെ പ്രധാനപ്പെട്ട വഴിപാടായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. ഒന്നിടവിട്ട കൊല്ലങ്ങളിലാണ് ഭഗവാന്‍ ശ്രീസംഗമേശന്‍ ഇവിടെ ആറാട്ടിനെഴുന്നള്ളുന്നത്. സര്‍വ്വാഭീഷ്ടദായിനിയായ വാതില്‍മാടം ഭഗവതിയെ ദര്‍ശനം നടത്തി സാഫല്യം നേടുന്ന ഭക്തജനങ്ങളുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു.